പാസ്റ്റർ വിൽസൻ ജോസഫ് അറിയുവാൻ, ഒരു തുറന്ന കത്ത്

പാസ്റ്റർ വിൽസൻ ജോസഫ് അറിയുവാൻ, ഒരു തുറന്ന കത്ത്
April 08 20:27 2022 Print This Article

ക്രിസ്ത്യൻ ലൈവ് ന്യൂസിന് അങ്ങ് കൊടുത്ത ഇന്റർവ്യൂ അടിസ്ഥാനത്തിൽ ആണ് ഇത് എഴുതുന്നത്. നല്ല ആത്മീയ അനുഭവങ്ങൾ അങ്ങ് പറഞ്ഞത് ശ്രദ്ധിച്ചു. പക്ഷെ ഒടുക്കം വാട്സാപ്പ് പ്രതികരണങ്ങളുടെ പേരിൽ പരിതപിക്കുന്നതും കണ്ടു.
അങ്ങേക്ക് വാട്സാപ്പ് ഗ്രൂപ്പുകാർ നിമിത്തം ഉണ്ടാകുന്ന പ്രയാസം, അങ്ങയുടെ സഹ ശുശ്രൂഷകരുടെ പക്കൽ നിന്നും ആണെന്ന് മനസ്സിലാക്കാൻ പോലും കഴിയാഞ്ഞതാണ് അങ്ങയുടെ നേതൃ പരാചയം എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. നേതാക്കളുടെ ദുഷിച്ച ചെയ്തികളെ വിമർശിക്കുന്ന വാട്സാപ്പ് ഗ്രൂപ്പ് പ്രതികരണങ്ങൾ അനാത്മീയം എന്ന് പറഞ്ഞ അങ്ങ് നിലവിലെ ആത്മീയ മുന്നേറ്റം എന്ന പേരിൽ സഭയിൽ രാഷ്ട്രീയം കളിക്കുന്ന വൃത്തികെട്ടവന്മാരെ എന്ത് വിളിക്കും എന്ന് കൂടി പറയേണ്ടതായിരുന്നു. ഇത്തരക്കാരെ മുന്നിൽ നിർത്തിയല്ലേ അങ്ങും വൈസ് പ്രസിഡന്റ്‌ ആയത് ❓️

കാശ് എറിഞ്ഞു വാങ്ങിയ കസേര, ഐപിസി യിലെ ശുശ്രൂഷകരും പ്രതിനിധികളും തിരിച്ചു എറിഞ്ഞു തന്നതാണ് എന്ന് ഓർക്കണം. അല്ലെങ്കിൽ പിന്നെ ഉള്ള ഏക ബലം കോശി നോർത്തിൽ നിന്നും ഇറക്കിയ കള്ളവോട്ട് ആണെന്ന് പൊതുവിൽ സമ്മതിക്കണം. നിങ്ങൾ ഈ സമിതി ഭരണത്തിൽ വന്ന ഈ കാലമത്രയും, തട്ടിപ്പും ഗുണ്ടായിസവും അല്ലാതെ ആത്മീയ നിലകളിൽ പ്രസ്ഥാനത്തിൽ നടന്നിട്ടുള്ള എന്ത് കാര്യം ആണുള്ളത് ?.
കൺവൻഷൻ പോലും നേതാക്കൾ ഇഷ്ടക്കാർക്ക് കച്ചവടമാക്കി, 30 കേസുകൾ ഉണ്ടായിരുന്നിടത്തു നിന്നും അതു ഏകദേശം 140 കേസുകൾ ആക്കി എന്നത് ഒരു മികവുറ്റ ഉയർച്ച ആയി പ്രസ്താവന ഇറക്കാമോ ? മിക്ക കേസുകൾക്കും പിന്നിലെ പ്രധാന കാരണം അങ്ങ് സഹിതം ഉള്ള നേതാക്കന്മാരുടെ ഭരണഘടനാ വിരുദ്ധ ചെയ്തികൾ ആണ്. എന്ന് പറഞ്ഞാൽ അങ്ങയുടെ വിഷമം വെറുമൊരു പ്രഹസനം മാത്രമാണ് എന്ന് ചുരുക്കം. നിങ്ങൾ നന്നായാൽ, നിങ്ങൾ ഭരണഘടന പാലിച്ചാൽ, നിങ്ങൾ ബൈബിൾ അനുസരിച്ചു ജീവിച്ചാൽ ഈ കേസുകൾ ഇങ്ങനെ കുമിഞ്ഞു കൂടില്ലായിരുന്നു എന്നതാണ് വാസ്തവം.
അങ്ങയുടെ കൂടെ പ്രവർത്തിക്കുന്ന മറ്റൊരു ഭരണഘടനാ വിരുദ്ധൻ, വത്സൻ എബ്രഹാം എന്നയാൾ ഐപിസി യുടെ മറവിൽ നിന്നു കൊണ്ടു കോടി കണക്കിന് രൂപയുടെ തട്ടിപ്പുകൾ നടത്തുമ്പോൾ അങ്ങേക്ക് ഒരു സ്വസ്ഥത ക്കേടും ഇല്ലല്ലോ. അതോ ഉണ്ടെങ്കിലും മിണ്ടാതെ ഇരിക്കുകയാണോ? അങ്ങനെയെങ്കിൽ അങ്ങ് ഒരു അവിശ്വസ്ത ദാസൻ അല്ലേ ❓️
അങ്ങേക്ക് നിലവിലുള്ള ഐപിസി യുടെ ജനറൽ വൈസ് പ്രസിഡന്റിനെ അറിയാമോ ? അദ്ദേഹം ഇപ്പോൾ ഐപിസി യിൽ പ്രവർത്തിക്കുന്നത് ചട്ട വിരുദ്ധം ആയിട്ട് ആണെന്ന് അറിയാമോ..?

ഒരേ സമയം പത്തനംതിട്ട സെന്റർ പാസ്റ്ററും ജനറൽ വൈസ് പ്രസിഡന്റും ആകുന്നത് ഐപിസി ഭരണഘടന അനുസരിച്ചു (ഐപിസി ഭരണഘടന- ആർട്ടിക്കിൾ 7, വകുപ്പ് -3, പോയിന്റ്- 7 ) തെറ്റാണെന്ന് അറിയാത്ത ആളാണ് ഇപ്പോളത്തെ ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ എന്നറിയാമോ ? ഇനി സ്വയം പറയാമോ, ആ മനുഷ്യൻ നീ തന്നെ എന്ന്❓️

ഐപിസി യിൽ ഗുണ്ടായിസവും, അഴുകിയ രാഷ്ട്രീയവും, കള്ളവോട്ടും, കേസുകൾ വർദ്ധിക്കുന്നതും, നൂറു കണക്കിന് ദൈവദാസന്മാർ കേസിൽ കുരുങ്ങി സ്ഥലം മാറ്റം പോലും നടക്കാതെ വലയുന്നതും, സുവിശേഷ വേലക്കു സമാഹരിച്ച പണം വക്കീലന്മാർക്ക് കൊടുത്തു കൊണ്ടിരിക്കുന്നതും, ഐപിസി യുടെ ആധാരം പോലും കാണ്മാനില്ലാത്തതും, ഐപിസി യുടെ പ്രസിഡന്റ്‌ കോടികൾ ഈ പ്രസ്ഥാനത്തെ വഞ്ചിച്ചു വെട്ടിക്കുന്നതും, പല റീജിയനുകളും വെറും കച്ചവടം ആകുമ്പോഴും, ജനറൽ കൗൺസിൽ- പ്രസിഡന്റ്‌ തന്നെ വ്യാജം പറഞ്ഞു അട്ടിമറിക്കുമ്പോഴും, എല്ലാറ്റിലും ഉപരി പ്രസ്ഥാനം ആത്മീയമായി മൃതാവസ്ഥയിൽ ആകുമ്പോഴും അങ്ങേക്ക് യാതൊരു സ്വസ്ഥതക്കേടും ഇല്ല, പകരം അങ്ങ് ഈ വ്യാജന്മാർക്ക് കൂട്ട് നിൽക്കുന്നു. പക്ഷെ ഇത് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ, അതിന്റെ പേരിൽ പരിഭവം ഇന്റർവ്യൂ രൂപത്തിൽ അവതരിപ്പിക്കുന്നു അല്ലേ.
ആർക്കെങ്കിലും എന്തെങ്കിലും കാര്യം നേരിട്ട് വന്നു പറയാൻ നിങ്ങൾ ആരും കുമ്പനാട് ഇല്ലല്ലോ, തിരഞ്ഞെടുക്കപ്പെട്ട ശേഷം കുമ്പനാട് നിന്നും മുങ്ങിയ നിങ്ങൾ നേതാക്കൾ, പിന്നെ ആളുകളുടെ മുന്നിൽ കുമ്പനാട് കണ്ടത് അടുത്ത കൺവൻഷൻ മാമാങ്കത്തിന് ആണ്, അതും നിങ്ങൾ ഇഷ്ടക്കാർക്ക് വേണ്ടി യുള്ള പൃഷ്ട സേവകൾക്ക് വേണ്ടി. അതുകൊണ്ടാണ് ഇതെല്ലാം വാട്സാപ്പിലോ മറ്റു സോഷ്യൽ മീഡിയകളിൽ എഴുതേണ്ടിവരുന്നത്. ഇതിനാൽ അങ്ങേക്ക് സ്വസ്ഥത നഷ്ടപ്പെട്ടു തുടങ്ങുന്നുവെങ്കിൽ അത് നല്ല ലക്ഷണം ആണ്, പരിഭവിക്കരുത്. എത്രയും പെട്ടെന്ന് പ്രാർത്ഥിച്ചു ചുവടുകൾ വയ്ക്കുക. ഒന്നുകിൽ കുമ്പനാട് വന്നു വിശ്വാസികളെയും ശുശ്രൂഷകരെയും നേരിട്ട് കണ്ടും കേട്ടും പരിഹാരം കാണാൻ ശ്രമിക്കുക. ഇല്ലെങ്കിൽ ദയവായി മണ്ണെണ്ണയോ മറ്റോ ഉപയോഗിച്ച് അരക്ക് നീക്കിക്കളഞ്ഞു ആ കസേരയിൽ നിന്നെഴുന്നേറ്റ് പോവുക.


ആത്മീയത ലവലേശം ഇല്ലാത്ത, പിശാച് ബാധിച്ചവരായ നിലവിൽ ഉള്ള നേതാക്കന്മാർ മാറി നിന്നാൽ തന്നെ പ്രസ്ഥാനത്തിന്റെ വസ്തുവകകൾ ആധാരം അടിച്ചു മാറ്റിയ കള്ള സന്തതികൾ തട്ടിയെടുത്താലും, വിശ്വാസികളും കൂട്ടായ്മകളും രക്ഷപ്പെടും എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇപ്പോളും ഞാൻ പ്രതീക്ഷിക്കുന്നു, അങ്ങേക്ക് എന്തെങ്കിലും ഒന്ന് ഈ പ്രസ്ഥാനത്തിനു വേണ്ടി ചെയ്യാൻ സാധിക്കും.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.