അജിയുടെ ലീലകൾ

അജിയുടെ ലീലകൾ
August 01 19:57 2022 Print This Article

അജി കല്ലിങ്കൽ സഭ നേതൃത്വത്തിൽ വരാൻ അർഹനോ? നിങ്ങൾ വിലയിരുത്തുക.. ബഹുഭാര്യത്വം ഉപദേശ വിരുദ്ധമെന്നിരിക്കെ ഉപദേശങ്ങൾ കാറ്റിൽ പറത്തി വിവാഹിതനാകുകയും ആദ്യം വിവാഹം കഴിച്ച സ്ത്രീ ജീവനോടെ ഉള്ളപ്പോൾ തന്നെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു ജീവിക്കുകയും ചെയ്യുന്നു. (തെളിവ് : ഐപിസി കല്ലുങ്കൽ സഭയിലെ മിനിറ്റ്സ് പരിശോധിച്ചാൽ ഇവനെ സഭയിൽ നിന്ന് മുടക്കിയ കാര്യം മനസിലാകും).

ഈ സഭയിലെ പഴയ വിശ്വാസികളോട് ചോദിച്ചാൽ ഈ സംഭവം അവർ പറഞ്ഞു തരും, കാരണം അന്ന് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ പേരിൽ അജി ലോക്കൽ പാസ്റ്റർക്കു എതിരെ കോടതിയിൽ കേസ് കൊടുത്തു. പിന്നീട് കുഞ്ഞ് പാസ്റ്റർ ഇരിക്കുന്ന സമയത്ത് സഭയിൽ നിരന്തരം അടിയും ബഹളവും ആയിരുന്നു. പാസ്റ്ററെയും മകളെയും അടിച്ച പേരിൽ അജിക്ക് എതിരെ ക്രിമിനൽ കേസും ഉണ്ട്.

ഈ കേസ് അന്വേഷിക്കാൻ ചെന്ന പോലീസ് കാർക്ക് എതിരെയും കയ്യേറ്റത്തിനു ശ്രമിച്ചു. ഒടുവിൽ അറസ്റ്റ് ചെയ്തു, രാത്രിക്ക് രാത്രി ജഡ്ജിക്ക് മുമ്പിൽ ഹാജരാക്കി പത്തനംതിട്ട സബ് ജയിലിൽ റിമാൻഡിൽ ഇട്ടു. കേസുകൾ ഇനിയും തുടരുകയുമാണ്. (നിങ്ങളിൽ അധ്യക്ഷ സ്ഥാനം ആഗ്രഹിക്കുന്നവർ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവായിരിക്കേണം (1 തിമൊ. 3: 1,2), മദ്യപ്രിയനും തല്ലുകാരനും ആവരുത് (1 തിമോ. 3:3)

അജി മേല്പറഞ്ഞ രണ്ടു വാക്യങ്ങൾക്കും ഒരു ആക്ഷേപം ആണ്. ഇത്തരം നെറികേടുകളേ ചോദ്യം ചെയ്യാൻ തുനിയുന്നവരെ ഭീഷണിപ്പെടുത്തുകയും ഉന്മൂലനം ചെയ്യാൻ തുനിയുകയും ചെയ്യുന്ന അജി കല്ലുങ്കൽ വെട്ടിപ്പിലൂടെ ഉണ്ടാക്കിയ പണത്തിന്റെയും ദാർഷ്ട്യത്തിന്റെയും ബലത്തിൽ സഭയുടെ ട്രഷറർ പദവിയിൽ എത്തിയാൽ സഭയെ കല്ലുങ്കൽ ഐ.പി.സി ലോക്കൽ സഭ പോലെ പല തട്ടായി പിരിക്കും എന്നതിന് സംശയം വേണ്ട. മിക്കവാറും അതിൽ ഒന്നിന്റെ ഓഫീസ് അജിയുടെ വീട്ടിലും ആവാം. അതാണല്ലോ ഇപ്പോൾ നടന്നുവരുന്നത്.

അജി കല്ലുങ്കലും ഷിബിൻ സാമുവലും കൂടിയുള്ള പി.വൈ.പി.എ.യുടെ സ്വപ്നകൂട് പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് നടന്നിട്ടുള്ളത്. ഇന്ന് വരെയും ഒരാൾക്ക്‌ പോലും വീട് കൊടുത്തിട്ടുമില്ല, ആകെ രണ്ടു വീടുള്ളത് കൊടുത്താൽ, അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന നൂറു കണക്കിന് ആളുകളുടെ വോട്ട് ഈ ചതിയന്മാർക്ക് കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് ഇപ്പോൾ തരാം, ഇപ്പോൾ തരാം എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്നത് തുടരുകയാണ്.

മറ്റൊരു പ്രധാന കാര്യം കേരള സ്റ്റേറ്റ് ട്രഷറർ ആകാൻ അമേരിക്കയിൽ ഗ്രീൻ കാർഡ് ഉള്ള അജിയെ നമ്മൾ തെരെഞ്ഞെടുക്കണോ ? കാടാറു മാസം നാടാറു മാസം എന്ന രീതിയിൽ അമേരിക്കയിലും കേരളത്തിലുമായി കറങ്ങി നടക്കുന്ന ഒരുത്തൻ സ്റ്റേറ്റ് ഐപിസി ക്കു എന്തിനു വേണം ??. (അമേരിക്കയിൽ നിന്ന് സൺ‌ഡേസ്കൂളിന്റെ പേരിൽ അജി പിരിച്ചതിന്റെ കണക്കുകൾ, അജി സൺ‌ഡേസ്കൂൾ വരവ്-ചിലവ് കണക്കുകൾ പുറത്തുവിട്ടതിനു ശേഷം പുറത്തു വിടുന്നതായിരിക്കും.)

മാതൃക ഉള്ളവർ നേതൃത്വത്തിൽ വരട്ടെ….മാതൃക ഇല്ലാത്തവരെ അകറ്റി നിർത്താം. ജീവിതത്തിൽ മാതൃക ലവലേശം ഇല്ലാത്ത അജിയെ പോലെ ഉള്ളവർ ഐപിസി യുടെ നേതൃത്വത്തിൽ വരുന്നത് നാശമാണ്, ഒരു ക്രിമിനൽ കേസിലെ പ്രതി ആയിരുന്നവൻ, ബഹുഭാര്യത്വം എന്ന വ്യഭിചാരം തുടരുന്നവർ ഐപിസിയെ നന്നാക്കാൻ നടക്കുന്നു എന്നത് എത്ര ഹീനകരം എന്ന് ബുദ്ധിയും വിവേകവും ഉള്ളവർക്ക് ചിന്തിക്കാവുന്നതേയുള്ളൂ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.