അസംബ്ലീസ് ഓഫ് ഗോഡ് വാർത്തകൾ

അസംബ്ലീസ് ഓഫ് ഗോഡ് വാർത്തകൾ
July 26 13:17 2019 Print This Article

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രസ്‌ബിറ്റേഴ്സ് തിരഞ്ഞെടുപ്പിൽ ടിജെ പക്ഷത്തിന് വൻ ഭൂരിപക്ഷം.

ഹൈറേഞ്ചിലെയും മധ്യമേഖലയിലെ ചുരുക്കം ചില സഭകൾ മാത്രം പി എസ് പക്ഷത്തിന്. റവ. കെ ജെ മാത്യു അടുത്ത സൂപ്രണ്ട് സ്ഥാനത്തേക്ക് മത്സരിക്കും. തോമസ് ഫിലിപ്പും, എം എ ഫിലിപ്പും ടിജെയുടെ പാളയത്തിൽ എന്ന് സ്ഥിരീകരിച്ചു. എം എ ഫിലിപ്പും സെക്രട്ടറി പൗലോസും അടിച്ചു പിരിഞ്ഞു. പി എസ് പക്ഷത്തിന് അന്ത്യം.

തിരുവല്ല സെക്ഷനിൽ പിഎം ശാമുവേലിനു വേണ്ടി 5 കള്ളാവോട്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി തെളിവെടുപ്പ് നടത്തുന്നു. ഉത്തര മേഖലകളിലും മധ്യമേഖലയിലും യഥാക്രമം രണ്ടും,നാലും ലക്ഷം രൂപ വീതം മുൻ പ്രസ്പിറ്റേഴ്സ്മാർ അടിച്ചുമാറ്റി. പുനലൂർ എജിയിൽ അടിപിടി നടന്നു. വിമത ഗ്രൂപ്പിൻറെ യോഗം മാവേലിക്കരയിൽ.

വാർത്തകൾ വിശദമായി:  പ്രസ്ബിറ്റേഴ്‌സ് തിരഞ്ഞെടുപ്പിൽ 51 സെഷനുകളിലായി 27 എണ്ണം ടിജെ പക്ഷവും, വെറും 14 സെഷനുകളിൽ പിഎസ് പക്ഷവും ഘടകകക്ഷി 10 വോട്ട് നേടി എന്ന് ചെയർമാൻ എം എ ഫിലിപ്പ് അവകാശപ്പെടുന്നു . ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിൽ എല്ലാ സ്ഥാനങ്ങളും പോയ സ്ഥിതിക്ക് ഇനി പിടിച്ചു നിൽക്കാൻ മലയാളം ഡിസ്ട്രിക്ട്റ്റ് മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കി കാര്യങ്ങൾ വളരെ തന്ത്രപൂർവ്വം ജയിക്കാൻ ഉള്ള സാധ്യതകൾ ആദ്യമേ തന്നെ മുന്നിൽ കണ്ട് ടിജെ ചെയ്തു.

പി എസിന്റെ സ്ട്രോങ്ങ് സ്ഥലമായ ചെങ്ങന്നൂർ, കോട്ടയം, അങ്ങനെ മറ്റു സ്ഥലങ്ങൾ വളരെ ബാലിശമായ തോൽവി നേരിട്ടു . പലസ്ഥലങ്ങളിലും ആളുകൾ ടിജിയെ വിജയിപ്പിക്കുവാൻ വളരെയധികം മുന്നിട്ടിറങ്ങി നിൽക്കുന്ന സാഹചര്യമാണ് കണ്ടത്. ഹൈറേഞ്ച് പിടിക്കുവാൻ സിറ്റിംഗ് പ്രസ്ബിറ്ററുടെ കയ്യിൽ ടിജെ പണം കൊടുക്കുകയും അവർ അത് യഥാസമയം കൊടുക്കാതെ പൂഴ്ത്തി വെക്കുകയും ചെയ്തതു കൊണ്ട് ഹൈറേഞ്ച് പോലുള്ള ചില സ്ഥലങ്ങൾ ടിജെയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു. അത് പ്രളയബാധിത സമയത്ത് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി കാണിച്ചതിന് ചെങ്ങന്നൂരിലെ ജനങ്ങൾ വളരെ ഡിപ്ലോമാറ്റിക് ആയിട്ടാണ് ഇപ്രാവശ്യം പി എസ്സിനെ കൈകാര്യം ചെയ്തത് എന്നത് ശ്രദ്ധേയമാണ്.

ഹൈറേഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ പി എസിന് നേടുവാൻ സാധിച്ചിട്ടുള്ളൂ. ചെറുപ്പക്കാരായ വളരെയധികം ആളുകൾ കടന്നു വന്നു എന്നുള്ളത് വളരെ ശ്രദ്ധേയമാണ്. ടിജെ മുന്നിൽ കണ്ടുകൊണ്ടാണ് ഇവരെല്ലാം എല്ലാം പി എസ് പക്ഷത്തിനെ തോൽപ്പിച്ചത് എന്ന് കരുതുമ്പോഴും കള്ളനമാർക്കുള്ള മറുപടിയായിരുന്നു യുവനേതാക്കൾ പ്രസ്ബിറ്റർ ആയത്.

അവരുടെ കഴിവില്ലായ്മയും രാഷ്ട്രീയവും വഞ്ചനാപരമായ ഉള്ള നിലപാടുകളും സ്വന്തം ആവശ്യത്തിനുവേണ്ടി ഗ്രൂപ്പ് മാറുന്ന അവസ്ഥയും പ്രതികാര മനോഭാവത്തോടെ ഇടപെടുന്ന സ്വഭാവവും എല്ലാം കൂട്ടി നോക്കിയപ്പോൾ എല്ലായിടത്തും മാറ്റത്തിന്റെ കാറ്റുവീശുന്ന സാഹചര്യം ഉണ്ടായി.

ജയം പ്രതീക്ഷിച്ച വളരെ നല്ലൊരു കൂട്ടം നേതാക്കന്മാരും തോറ്റു തുന്നംപാടിയ സാഹചര്യമുണ്ടായി. ഇതിനിടയിൽ ജയിക്കുവാൻ വേണ്ടി ഗ്രൂപ്പ് ഒറ്റദിവസംകൊണ്ട് മാറിയവരും ഉണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ റവ. കെജെ മാത്യു സൂപ്രണ്ട് സ്ഥാനത്തേക്ക് മത്സരിക്കുവാൻ തീരുമാനിച്ചു. മലബാറുകാരൻ ആണ് ഞാൻ അയച്ചു പഠിപ്പിച്ചു, ഞാൻ സ്പോൺസർ ചെയ്തു, എനിക്കെതിരായ മത്സരിക്കാൻ, ജെ മാത്യു തീരുമാനിച്ചു എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുകയും സ്വയം ഭയപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ടിജെക്കുള്ളത്.

‘’ ആകാശമേ കേൾക്കാ, ഭൂമിയേ ചെവി തരിക, ഞാൻ മക്കളെ പോറ്റിവളർത്തി അവർ എന്നോട് മത്സരിക്കുന്നു’’ എന്ന് വചനത്തിൽ പറയുന്നതുപോലെ ടിജെ പറയുന്നത്. ആ മനോഭാവം മാറണം. ഇപ്പോൾ പിഎസ് ഗ്രൂപ്പിന് സംഭവിക്കാൻ പോകുന്നത് തന്നെ ഡിജെ ഗ്രൂപ്പിന് മാത്രമല്ല അസംബ്ലീസ്ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിനും നാഥനില്ലാത്ത അവസ്ഥ ഉടനെ ഉണ്ടാകും, നിങ്ങൾക്കു ശേഷം ഒരു നേതാവിനെ കൊണ്ടുവരുവാൻ, നിങ്ങളോടൊപ്പം വളർത്തിക്കൊണ്ടുവരാൻ നിങ്ങൾ ആരും ശ്രമിച്ചില്ല, ആഗ്രഹിച്ചില്ല, ചെയ്തില്ല , കൊണ്ടുവന്നില്ല , ഒറ്റ ദിവസം കൊണ്ട് ഒരു ചരിത്രത്തിലും നേതാവ് ഉണ്ടായിട്ടില്ല.

കെ ജെ മാത്യു പോലുള്ള ആരെങ്കിലും വലിയ ഗുണം ഒന്നും ഉണ്ടായിട്ടല്ല മൂന്നാമതൊരു മുഖം വരണം എന്നുള്ള ആഗ്രഹത്തെ മുൻനിർത്തി ടിജെ മാറി നിൽക്കണം എന്നാണ് 95 ശതമാനം പാസ്റ്റർമാരും , സഭകളുടെയും, സമൂഹത്തിന്റേയും ആവശ്യം. ഇനി ഈ പ്രസ്ഥാനത്തെ നശിപ്പിക്കുവാൻ ഇറങ്ങി പുറപ്പെട്ടാൽ ദൈവം ദൈവത്തിന്റെ വഴി നോക്കും നിശ്ചയം. മൂന്നാം മുന്നണിയായി വരുവാൻത്തീരുമാനിച്ച എം എ ഫിലിപ്പ് വഴിയിൽ തട്ടി വീണു സഖ്യകക്ഷിയായി ടിജെ യോട് കൂടി ചേർന്നിരിക്കുകയാണ്. ജന്മനാ ടിജെ പക്ഷം ആയവരുടെ ജയം പോലും എം എ ഫിലിപ്പ് തന്റെ കഠിനാധ്വാനം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുകയാണ്, വല്ലവരുടെയും കൊച്ചിന്റെ പിതൃത്വം ഏറ്റെടുത്തിരിക്കുകയാണ്.

അദ്ദേഹത്തിന് അമേരിക്കയിൽവെച്ചുണ്ടായ വെളിപ്പാടിൽ ആണ് ഇത്തരമൊരു മാറ്റവും വേറിട്ട ഒരു തീരുമാനവും ഉണ്ടായത് എന്നാണ് ഞങ്ങളുടെ കോതമംഗലം ബ്യൂറോ അറിയിക്കുന്നത്. തന്റെ സ്ഥിരം പല്ലവിയായ വാഗ്ദാനങ്ങൾ പലതും പറഞ്ഞതാണ് വോട്ടുകൾ പലരെക്കൊണ്ടും ചെയ്യിപ്പിക്കുന്നത്. അസിസ്റ്റന്റ് സൂപ്രണ്ട് പദവി ആഗ്രഹിക്കുന്ന അദ്ദേഹം വാഗ്ദാനങ്ങളുടെ പെരുമഴ ആണ് കൊടുത്തിരിക്കുന്നത്, അതിനു മറുപടി ബാലറ്റിലൂടെ നൽകുവാൻ പണ്ടേ തീരുമാനിച്ചിരിക്കുകയാണ് ഉപദേശിമാർ. പി എസ് പക്ഷത്തുനിന്ന് കൂറുമാറി ടിജെ യിലേക്ക് വന്ന ഏറ്റവും വലിയ സ്ഥാനം ഓഫർ ചെയ്തതുകൊണ്ട് ടിജെ യുടെ പല വിശ്വസ്തൻമാരും എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.

മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്നാണ് ഞങ്ങളുടെ പുനലൂർ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. എം എ .ഫിലിപ്പ്, തോമസ്ഫിലിപ്പ്, ഇപ്പോഴത്തെ കമ്മിറ്റി അംഗം കെ രാജൻ എന്നിവർ തിരികെ ടി ജെ പക്ഷത്തേക്ക്. വോട്ട് ചെയ്തു വിജയിപ്പിച്ച ഇവരുടെ കൂറുമാറ്റം പി എസ്പക്ഷത്തെ ഞെട്ടിച്ചു കളഞ്ഞു. ഭാവിയിൽ സൂപ്രണ്ട് കസേര ലക്ഷ്യമിട്ടാണ് എം എ ഫിലിപ്പും കൂട്ടരും. അദ്ദേഹത്തിന്റെ ഈ മനോഭാവം എന്താണന്ന് അറിയുന്നതിന് തൽസമയ വീഡിയോ ഞങ്ങൾ പിന്നീട് സംപ്രേഷണം ചെയ്യുന്നതായിരിക്കും.

എം എ ഫിലിപ്പ് അസിസ്റ്റൻറ് സൂപ്രണ്ട് പദവി ആഗ്രഹിച്ചു, എന്നാൽ കമ്മറ്റി അംഗം ആകാൻ മാത്രമേ സാധിച്ചുള്ളൂ, എങ്കിലും. എം എ ഫിലിപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സൂപ്രണ്ട്, അസിസ്റ്റൻറ് സൂപ്രണ്ട് ആവുന്നത് ആത്മീയനായ ടിവി പൗലോസിന് ഒട്ടുമേ ഇഷ്ടമല്ല..

മാത്രമല്ല ഗ്രൗണ്ട് വാങ്ങിയതിൽ ടിവി പൗലോസിന്റെ അളിയന്മാർ ബ്രോക്കർമാരും ആയതും ,ചില വക്രദൃഷ്ടി പറയുന്നത് എ ജി ഗ്രൗണ്ടിനോട് ചേർന്നു ടിവി പൗലോസിന് മൂന്ന് ഏക്കർ സ്ഥലം വാങ്ങിയെന്നും പറയുന്നു. ഇതിൽ പങ്കുപറ്റുവാൻ എം. എ ഫിലിപ്പിന് സാധിക്കാത്തതുകൊണ്ട് ഇവർ രണ്ടുപേരും തല്ലിപ്പിരിഞ്ഞു എന്നാണ് പറയുന്നത്.

വർഷങ്ങളായി പി എസ് അനുകൂലികൾ താലോലിച്ചു വളർത്തിയ പി എസ് ഗ്രൂപ്പ് നേതൃത്വം ഇല്ലാത്തതുകൊണ്ട്, ഈ വർഷം നാമാവിശേഷമായി പോവുകയാണ്, ഈ നേതാക്കന്മാർ ജീവിച്ചിരിക്കുന്ന കാലത്തൊക്കെയും ഞങ്ങൾ തന്നെ നേതാക്കന്മാർ ആയാൽ മതി എന്നുള്ള രാഷ്ട്രീയമാണ് ഈ ഗ്രൂപ്പികളുടെ അധഃപ്പതനത്തിന് കാരണം.

തങ്ങൾക്കു ശേഷം വളർത്തിക്കൊണ്ടുവന്ന ഈ പ്രസ്ഥാനത്തിന് ഗ്രൂപ്പിൽ മറ്റൊരു നേതാവ് ഇല്ലാതെ കാലഹരണപ്പെട്ടുപോവുകയാണ്. ഇതു തന്നെയാണ് ഉടൻ ടിജെ ഗ്രൂപ്പിൽനും സംഭവിക്കാൻ പോകുന്നത്.

പണ്ട് വല്യപ്പൻ മക്കൾക്ക് ഓഹരി ചെയ്തപ്പോൾ പറഞ്ഞതുപോലെ മക്കൾക്ക് ശേഷം കൊച്ചു മക്കൾക്ക് അവകാശമായും കൊച്ചുമക്കളുടെ കാലശേഷം അത് എനിക്ക് തന്നെ തിരിച്ചു വരുന്ന രീതിയിൽ എഴുതണം എന്നു പറഞ്ഞതുപോലെയാണ് ആണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇടയനില്ലാത്ത ആട്ടിൻകൂട്ടം പോലെ ചില മാസങ്ങൾക്കകം പി എസ് ഗ്രൂപ്പ് അലഞ്ഞു തിരിഞ്ഞ പുനലൂർ ടൗണിലൂടെ നടക്കുന്നത് കാണാൻ സാധിക്കും. ഇതുതന്നെയാണ് വൈകാതെ ഡി ജെ പക്ഷത്തിനും സംഭവിക്കാൻ പോകുന്നത്.

തിരുവല്ല സെക്ഷനിലെ പ്രസ്ബിറ്റർ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ഇന്നുവരെ കാണാത്ത അട്ടിമറിയും, അഴിമതിയും ആണ്. തുടർന്ന് പിഎം ശാമുവേൽ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുവാൻ അണികൾ പാസ്റ്റർ പി എം ശ്യാമുവേലീന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

തോറ്റു പോകും എന്ന് മനസ്സിലാക്കിയ പിഎം ശാമുവേൽ മാറിപ്പോയ അംഗീകാരം ലഭിക്കാത്ത അദ്ദേഹത്തിന്റെ സഭയുടെ പ്രതിനിധി ഉൾപ്പെടെയുള്ളവരെ കൊണ്ടുവരികയും അഞ്ച് കള്ളവോട്ടുകൾ ചെയ്തു വിജയം വരിക്കുകയും ചെയ്തു. പാസ്റ്റർമാർ ഇതിനെ ചോദ്യം ചെയ്തു.

അധികാരം ഒരു ലഹരിയാണ് അതേസമയം തന്നെ പണമുണ്ടാക്കാനുള്ള മറ്റൊരുവഴിയുമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് മാറി നിൽക്കാൻ പോലും സാധിക്കാതിരുന്നത് . സഹായിക്കുവാൻ പൗലോസും നിൽക്കുകയായിരുന്നു. തി

രുവല്ല സെക്ഷൻ പിഎസിന്റെ കയ്യിൽ നിന്നും പോകുവാൻ അധിക ദിവസം ഒന്നും ആവശ്യമില്ല. തിരുവല്ല സെക്ഷൻ വഞ്ചനയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സെക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ കമ്മിറ്റി രൂപീകരിക്കുകയും അല്ലെങ്കിൽ ഡിസ്ട്രിക്ട് ഭരണത്തിൻ കീഴിൽ വരികയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്. അതിന് നേതൃത്വം നൽകിയ പിഎം സാമുവലിനെതീരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് തിരുവല്ല സെക്ഷൻ പാസ്റ്റേഴ്സ് ആവശ്യപ്പെടുകയാണ്.

ഉത്തര മേഖലയിലെ ഹൈറേഞ്ചിൽ ഒരു മുൻ സെക്ഷൻ പ്രസ്ബിറ്റർ രണ്ടു ലക്ഷം രൂപയും മധ്യമേഖലയിൽ ഒരു മുൻ പ്രസ്ബിറ്റർ 4 ലക്ഷം രൂപയും അടിച്ചു മാറ്റിയതായി കോട്ടയം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ജോസ് കെ തോമസിന്റെ സഭയിൽ പുനലൂരിൽ രണ്ടു പ്രാവശ്യം അടി നടന്നു. രണ്ടു പ്രാവശ്യവും വിശ്വാസികൾ സമനില തെറ്റിപിരിഞ്ഞു.

വിമത ഗ്രൂപ്പിൻറെ ഗ്രൂപ്പ് യോഗം, മാവേലിക്കരയിൽ നടന്നു. നൂറ്റമ്പതോളം ആളുകൾ പങ്കെടുത്തു. വളരെ കൂടുതൽ ആളുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് അറിയുന്നു . ഇവരുടെ സഹായം ഇല്ലാതെ ഇനി ആർക്കും ഭരണത്തിൽ വരുവാൻ സാധിക്കുകയില്ല എന്നാണ് അവരുടെ അവകാശവാദം.

മലയാളം dist കോൺഫറൻസ് ആഗസ്റ്റ് മാസം ഇരുപതാം തീയതി ആരംഭിക്കുന്നു. നിങ്ങൾക്കും പ്രതികരിക്കാം ഏതൊക്കെ പുതിയ നിയമങ്ങൾ ഉണ്ടാക്കേണ്ടത്?

ഇലക്ഷൻ എങ്ങനെയായിരിക്കണം? എത്ര വയസ്സുവരെ സൂപ്രണ്ട് ആകാം?

ട്രാൻസ്ഫർ കമ്മിറ്റി ആവശ്യമാണോ ? തിരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യമാണോ ?

നിങ്ങൾക്കും പ്രതികരിക്കാം……

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.