AG ഇലക്ഷൻ; അസി.സൂപ്രണ്ട് മത്സരാർത്ഥികൾ – ഒരു അവലോകനം

AG ഇലക്ഷൻ; അസി.സൂപ്രണ്ട് മത്സരാർത്ഥികൾ – ഒരു അവലോകനം
February 24 09:25 2022 Print This Article

Rev. ടി വി തങ്കച്ചൻ.

നിറ പുഞ്ചിരി എന്ന് അറിയപ്പെടുന്ന ദൈവദാസൻ, തന്റെ വിശാലപുഞ്ചിരിയിൽ ഉണ്ട്‌ എല്ലാം. മലയാളം ഡിസ്ട്രിക്റ്റിന് യോജിച്ച ശരീര ഘടനവെച്ചു നോക്കിയാൽ, സൂപ്രണ്ട് തന്നെയാകാൻ സാധിക്കും. MA ഫിലിപ്പിനെ അടിച്ചു താഴെ ഇടുവാൻ പറ്റിയ ആരോഗ്യം. എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എല്ലാ കുപ്പായവും കറക്ടായി തുന്നിവെച്ചിട്ടുണ്ട്, സൂപ്രണ്ട് കുപ്പായവുമായീ വന്ന ഇദ്ദേഹത്തിന്റ കൈയ്യിൽ നിന്ന് TV പൗലോ ബഹുമാനപുരസരം കുപ്പായം വാങ്ങി അതിൽ ചെറിയ മാറ്റം വരുത്തി അസി. കുപ്പായമാക്കി കൊടുത്തത് അത്ര പിടിച്ചിട്ടില്ല മൂപ്പർക്ക്. എങ്കിലും ഒരു ചാൻസ് കിട്ടിയതിൽ സന്തോഷിക്കുന്നു. ടിജെ യുടെ കൂടെ നിന്ന് വലിയ സഭകൾ മാത്രം കൈകാര്യം ചെയ്തു. എന്നാൽ ഇപ്പോൾ ടിജെ യുടെ ശത്രുപക്ഷത്തു ചേക്കേറി ഒരു സ്ഥാനത്തിനു വേണ്ടി അഭ്യാസം കാണിക്കുന്നത്‌ ആർക്കും മനസിലാകുന്നില്ല എന്നാണ് പുള്ളിയുടെ ചിന്ത. ഇയാൾ ഗൾഫിലേക്ക് ആദ്യം പോയപ്പോൾ ഫോട്ടോ ഗ്രാഫറെ കൂടെകൊണ്ടുപോയ മഹാൻ ആണ് ഇയാൾ. ഫ്ലൈറ്റിന്റെ ടോയ്ലറ്റിൽ കയറുന്നതുവരെ ഫോട്ടം പിടിച്ചു ഫ്രെയിം ചെയ്യിച്ചുവെച്ചിട്ടുണ്ട്.
പൊതുവെ ഇതിയാൻ നിഷ്കളങ്കനും, പൊങ്ങനും, നിർഗ്ഗുണനും ആണങ്കിലും ഭയങ്കര പുത്തിമ്മാൻ ആണന്നാണ് വൈപ്പ്. പൊതുവെ വടി കൊടുത്തു അടിവാങ്ങി പോകുക മാത്രമല്ല, ചുമ്മാതെ നിൽക്കുന്നവനും ആവിശ്യത്തിനു അടി മേടിച്ചു കൊടുത്തേ മാറുകയുള്ളു. അതായതു ചെറിയ മീനെ ഇട്ടു വലിയ മീൻ പിടുത്തം, അങ്ങനെ പിടിച്ചു കൊണ്ടിരിക്കുമ്പോൾ പോളവനും കൊടുങ്ങും, അപ്പോൾ ഉരുണ്ടുപിടച്ചു ആറ്റിൽ വിഴുന്നു. ഉദാ. ജോർജ്ജ് പുതുപ്പള്ളിയെ കുറിച്ച് ചെറിയ കാര്യം എഴുതുന്നു. പുതുപ്പള്ളി ഇയ്യാളെ കുറിച്ച് ആന,ചേന എന്നൊക്കെ എഴുതുന്നു. അങ്ങനെ വന്നു സജി പനവേലിയെ കുറിച്ച് എഴുതുന്നു, പിന്നീട് സജിയുടെ മറുപടി, പിന്നെ കേട്ടു കൊണ്ടിരുന്നവൻ പനവേലിയുടെ വ്യഭിചാരത്തിന്റ വ്യാപ്തി മുതൽ. ഷർട്ടിന്റെ കമ്പനി മുതൽ അണ്ടർവെയറിന്റ അളവുവരെ എഴുതിപ്പിച്ചു. എങ്ങാണ്ട് ചുണ്ടമ്പ് ഇട്ടപോലെ ആയി. ഇതാണ് ഇതിയാൻ, അസി. സൂപ്രണ്ട് ആകാൻ പറ്റിയ മുതൽ.

ഈ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മയിൽ വന്നത്. സ്ഥിരമായിട്ട് മിനിസ്ട്രിചെയ്യാൻ സഭവേണം, അവിടെ നിൽക്കണം എന്നെക്കെ പറയുന്നു എങ്കിലും പുള്ളി ഇരുന്നിടത്തു എല്ലാം ഒരു വർഷം കൂടി നിൽക്കണം എന്നുള്ള ആവശ്യം പറയുമ്പോൾ ‘വചനം പ്രസംഗിക്കു യാണങ്കിൽ തരമായിരുന്നു’ എന്നാണ് സഭാ കമ്മിറ്റി മറുപടികൊടുക്കുന്നത്. കാരണം പുള്ളിക്ക് വചനം പ്രസംഗിക്കാൻ അറിയില്ല. പകരം മക്കളെക്കുറിച്ചും അവരെ ദൈവം അനുഗ്രഹിച്ച കഥയും അവർ ഉണ്ടാക്കിയ സഭാഹാളിനെക്കുറിച്ചും മാത്രമാണ് സഭയിൽ വിളമ്പുന്നത്. ( വചനത്തിനു പകരം മക്കളെക്കുറിച് സഭയിൽ പ്രസംഗിക്കുന്നു എങ്കിലും വിദേശത്തുള്ള അവർ ആരും ആത്‍മിയരല്ല എന്നാണ് അറിവ് ) എല്ലായിടത്തും ഇത് ആരോചകമായി തീർന്നിട്ടുണ്ട്. വചനത്തിൽ നിന്ന് പ്രസംഗിക്കാൻ സാധിക്കാത്തതു അസി. സൂപ്രണ്ട് ആകാനുള്ള ഒരു ഗുണനിലവാരമായി ഈ സാഹചര്യത്തിൽ പരിഗണിക്കണം. പണ്ടെങ്ങോ പ്രസബിറ്റർ ആയിരുന്നു. പിന്നെ പന്തളം പ്രിബിറ്ററെ മാറ്റാൻ PSP നെ സഹായിച്ചതുകൊണ്ട് ആ ഒഴിവിൽ ഇപ്പോൾ പ്രസ്ബിറ്റർ ആയി. മുൻ പ്രസ്ബിറ്ററുടെ കണ്ണിൽ പെടാതെ പേഴ്‌സണൽ സെക്യുരിറ്റിയുമായാണ് യാത്രകൾ.
ഇദ്ദേഹത്തിന്റ “മരണമണി ” എന്ന പ്രബന്ധത്തിനു ദേശിയ അവാർഡ് ലഭിച്ചിട്ടുണ്ട്. ശവസംസ്കാരം കഴിഞ്ഞു പോകുന്ന പാസ്‌റ്റേഴ്സിനു വണ്ടിക്കൂലി കൊടുത്തതുമായി ബന്ധപ്പെട്ടു ഇദ്ദേഹം പറഞ്ഞതാണ് മരണമണി വാങ്ങുന്ന ദൈവദാസൻമാർ എന്ന്. മാത്രമല്ല ഇദ്ദേഹത്തിന്റെ ചരിത്രം കാളവണ്ടിയുമായീ ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കൽ ഇദ്ദേഹത്തിന്റെ വണ്ടിയുമായുണ്ടായ ഒരു വിഷയത്തിൽ നാഷണൽ പെർമിറ്റ് ലോറിക്കാരുമായീ ഉണ്ടായ കശപിശയിൽ ‘ ലോറിക്കാർക്ക് യാതൊരു കൾച്ചറും ഇല്ലാത്തവർ ‘ എന്നും എന്റെ അപ്പന് സ്വന്തമായി കാളവണ്ടിയും അത് ഓടിക്കാനുള്ള ലൈൻസ്സും ഉണ്ടന്നായിരുന്നു ലോറി ഡ്രൈവറോഡ്‌ പറഞ്ഞത്‌. കാളവണ്ടിക്കാരനെക്കാൾ ലോകപരിചയം നാഷണൽ പെർമിറ്റ്‌ വണ്ടി ഓടിക്കുന്നവനുണ്ട്‌ എന്ന് ലോറി ഡ്രൈവറും. ഇതാണ് വടികൊടുത്തു അടി വാങ്ങുന്ന TV തങ്കച്ചൻ.

വിശ്വാസികളുമായീ എതെങ്കിലും പ്രശനം ഉണ്ടങ്കിൽ അത് എത്ര വർഷം ആയാലും കാണുന്നിടത്തുവച്ചു പറഞ്ഞുകൊണ്ടിരിക്കും. ഗൾഫിലോ മറ്റ് സ്ഥലങ്ങളിലോ വിസിറ്റ് നടത്തുന്ന സമയത്തു ഇതിയാനെ സഭയിൽ വിളിച്ചില്ലങ്കിൽ, ശാപ്പാട് കൊടുത്തില്ലങ്കിൽ പോകുന്ന പോക്കിൽ എയർപോർട്ടിൽ വന്നിരുന്നു ആ വെക്തികളെ വിളിച്ചു ആക്ഷേപിക്കുന്ന നല്ല സംസ്‍കാരത്തിനു ഉടമയാണ്. ഇയാളുടെ ഒരു വൃത്തികെട്ട സ്വഭാവമാണ് ഇത്. ഇനിയെങ്ങാനും അബദ്ധത്തിൽ അസി. സൂപ്രണ്ട് ആയാൽ അതുക്കും മേലെ പ്രതീക്ഷിക്കാം. “വിദേശത്ത് പോകാത്ത മക്കൾ ആണങ്കിൽ ശാപം കിട്ടിയവർ ആണ് ” എന്നാണ് ഇയാളുടെ പ്രസംഗത്തിൽ മൊത്തം മുഴങ്ങിക്കേൾക്കുന്നത്. ഇയാൾക്ക് കർത്താവിനെയും പൗലോസിനെയും (TV പൗലോസ് അല്ല )അറിയാത്തതു കൊണ്ടാണന്ന് വെക്തം, ഇന്നുവരെ ഇയാൾ ഇരുന്ന ഒരു സഭയിൽ പുതുതായി ഒരു ആത്മാവും വന്നിട്ടില്ല എന്നതാണ് വാസ്തവം. ഇരുന്ന സഭയിൽ നിന്നെല്ലാം ആവോളം ആടുകളെ മറ്റു സഭകളിൽ പറഞ്ഞുവിട്ടിട്ടുണ്ട്. എക്സിക്യൂട്ടീവിൽ അസി. സൂപ്രണ്ടായി വന്നു മറ്റു സഭയിലേക്ക് AG ആടുകളെ പറഞ്ഞയച്ചു മറ്റു സഭകളെ ശക്തിപ്പെടുത്തട്ടെ എന്ന് ആശംസിക്കുന്നു.

Rev. ഐസക്ക് വി മാത്യു.

വീണ്ടും ഒരു അങ്കം നടത്തി അസി. സൂപ്രണ്ട് കസേരയിൽ ആള്ളിപ്പിടിക്കാൻ വെമ്പൽ കൊണ്ടിരിക്കുന്നു വ്യക്തിയാണ് ഐസക്ക് വി മാത്യു. പല പ്രാവിശ്യം നേതൃത്വനിരയിൽ വന്നിട്ടുണ്ടങ്കിലും കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതിൽ ലവലേശം സംശയമില്ല. കഴിഞ്ഞ പ്രാവിശ്യം TJ ഗ്രൂപ്പിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിആയിരുന്നു ഇദ്ദേഹം. രണ്ടര വർഷത്തോളം ഒരു റബ്ബർ സ്റ്റാമ്പ് മാത്രമാക്കി പൗലോയും ടീമും വച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ PS ഫിലിപ്പിന്റെ ജീവശ്വാസം ആയിരുന്നു. എല്ലാ അടവുകളും പഠിച്ചു പയറ്റി PSP യിൽ നിന്നും ഡോക്ടറേറ്റ് വാങ്ങി. സ്ഥാന മാനങ്ങൾക്ക് വേണ്ടി അവിടെ നിന്നും പിൻവാങ്ങി PSP യുടെ ശത്രുപാളയത്തിൽ എത്തി. സ്ഥാനം ലഭിക്കില്ല എന്നറിഞ്ഞാൽ എന്തും ചെയ്യാൻ തയ്യാറുള്ള ദൈവദാസന്മാരുടെ മധ്യസ്ഥനാണ് ഐസക്ക് വി മാത്യു. കാര്യങ്ങൾ എല്ലാം അറിയാമെന്നു പറഞ്ഞാലും ഡ്രൈവിങ്ങ്‌ ഓൺലൈനിൽ പഠിച്ചമാതിരിയാണ് കാര്യങ്ങൾ. കടുത്ത ട്രാഫിക് കണ്ടാൽ പന്തം കണ്ട പെരിഞ്ചാഴി പോലെയാകും.
ഡിസ്ട്രിക്റ്റ് കൗൺസിലെ പ്രതിപക്ഷം പോലെ ആയിരുന്നു. കാര്യങ്ങൾ അവർ ചർച്ച ചെയ്തു തീരുമാനിച്ചു നടത്തി, ഇദ്ദേഹം ചുമ്മാതെ അവിടെ പോയിരുന്നു അത്ര മാത്രം. പൗലോയും PSP യുംകൂടി നടത്തിയ അഴിമതി കണ്ടു പുളകിതനായീ ഇരിക്കാൻ ആയിരുന്നു വിധി. ഒടുവിൽ രാജിവെച്ചു പുറത്തു വന്നു വെല്ലുവിളിച്ചു. ഇതിയാനെ വിശ്വസിച്ചു ജയിപ്പിച്ച സകലരേയും ഉണ്ണാക്കൻമ്മാരാക്കി എന്തോ സാധിച്ച മട്ടിൽ ആയിരുന്നു രാജി.
പണ്ടൊരാൾ തന്റെ കാർ ഡ്രൈവറെ ബലമായീ പിടിച്ചുമാറ്റി വീട്ടിലുള്ള എല്ലാവേരയും കാറിൽ കയറ്റി കാർ ഓടിച്ചു. സിറ്റിയിൽ ചെന്നു ട്രാഫിക്കിൽ പെട്ടു. വണ്ടികൾ കണ്ടു ഭയന്ന് ആൾ ട്രാഫിക്കിൽ വണ്ടിയും ആളുകളെയും ഇട്ടിട്ടു ഓട്ടോ പിടിച്ചു വീട്ടിൽ പോയത് പോലെ ഇതിയാൻ ആളുകളുടെ വോട്ട് വാങ്ങി കസേരയിൽ കയറിട്ടു ഭയന്ന് എല്ലാരേയും വഞ്ചിച്ചു രാജിവെച്ചു എന്നുള്ളതാണ് പരമസത്യം. ഒറ്റക് തനിക്കു ഒരു ചുക്കും ചെയ്യാൻ സാധിച്ചില്ലങ്കിൽ അത് പൊതുവെ പറയണമായിരുന്നു. വാർത്താക്കുറിപ്പ് ഇറക്കണമായിരുന്നു. തന്നെ ഈ സ്ഥാനത്തു എത്തിച്ച ഉണ്ണാക്കന്മാരായവർ അറിയണമായിരുന്നു. അപ്പോൾ പൊതുജനത്തിനു ഇടപെടാൻ സാധിക്കുമായിരുന്നു. അവിടെ നടക്കുന്ന അഴിമതി പൊതുജന സമക്ഷം കൊണ്ടുവരുവാനുള്ള ധാർമ്മികത ഐസക്ക് വി മാത്യുവിനു ഉണ്ടായിരുന്നു. ഇതൊക്കെ പൊതുജനം അറിയാതിരിക്കാൻ നാസയുടെ സോഫ്റ്റ്‌വെയർ അപ്‌ലോഡ് ചെയ്കയോ, തന്ത്രപ്രധാന യുദ്ധ തന്ത്രങ്ങൾ മെനഞ്ഞെടുക്കുകയോ ആയിരുന്നോ സാർ? നിങ്ങളുടെ രാജി കത്താണ് ഞങ്ങൾ ഫേസ് ബുക്കിലാണ് കണ്ടത്. എന്ത് ചെയ്യണമെന്ന് താങ്കളെ വോട്ട് ചെയ്ത് ജയിപ്പിച്ചുവിട്ട ആരോടെങ്കിലും ആരാഞ്ഞിരുന്നോ? താങ്കൾ അസി.സൂപ്രണ്ട് ആയിരുന്നങ്കിൽ സൂപ്രണ്ട് മരിച്ച സമയത്തു നിങ്ങൾക്ക് ആയിരുന്നല്ലോ അദ്ദേഹത്തിന്റെ ചുമതല വരുക. ഇലക്ഷൻ, ട്രാൻഫർ എന്നിവക്ക് മുൻപ് തന്നെ നീക്കുപോക്ക് ഉണ്ടാകുമായിരുന്നില്ലേ?? ഒരു ഗ്രൂപ്പ്‌ നേതാവായ PSP യുടെ സംസ്‍കാര ശുശ്രൂഷ ചെയ്യാമാകുമായിരുന്നില്ലേ എന്ന് നിങ്ങൾ ഇപ്പോൾ ഓർക്കുന്നുവോ? അതെങ്ങനെ, ഒരു സഭ സ്ഥാപിക്കുകയോ? ഒരു സഭാ ശുശ്രൂഷകൻ ആയിരിക്കുകയോ ചെയ്യാത്ത താങ്കൾക്കു എങ്ങനെ ഇതിന്റെ നേതൃത്വസ്ഥാനത്ത് വരുവാൻ സാധിക്കും ? സാർ പേരിന്റെ മുന്നിലും പിന്നിലും കുറച്ചു ഇംഗ്ലീഷ് അക്ഷരങ്ങൾ വന്നാൽ നേതൃത്വ പാടവം ഉണ്ടാകണമെന്നില്ല. ആയതിനാൽ AG പ്രസ്ഥാനത്തിലെ എല്ലാവരും ഒന്നിച്ചു പറയുന്നു സാറിനെപ്പോലെ ഒരാളെയല്ല ഇന്ന് AG മലയാളം ഡിസ്ട്രിക്റ്റിന് ആവശ്യം. സാറ് കോൺഫറൻസിനു ഫ്ലോറിൽ ഇരുന്നു അലമ്പ് ഉണ്ടാക്കിയാൽ മാത്രം മതി എന്നാണ് AG വിശ്വാസ സമൂഹത്തിന് പറയാനുള്ളത്. അസി. സൂപ്രണ്ട് ആയീ KJM വരട്ടെ, രണ്ട് വർഷം ടിജെ യുടെ കൂടെ എറൻ മുളിയല്ലാതെ ശക്തനായ പ്രതിപക്ഷം ആയി കാര്യങ്ങൾ ചെയ്തു പഠിച്ചു അടുത്ത ടേമിൽ സൂപ്രണ്ട് ആയി ഈ സമൂഹത്തിന് അനുഗ്രഹം ആയിതിരുവാൻ സാർ ഒരു തടസം ആകാതിരിക്കുക. ഇതാണ് ഇപ്പോൾ AG വിശ്വാസസമൂഹം ആഗ്രഹിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.