അസംബ്ലിസ് ഓഫ് ഗോഡ് പ്രധാന വാർത്തകൾ

അസംബ്ലിസ് ഓഫ് ഗോഡ് പ്രധാന വാർത്തകൾ
August 24 01:54 2019 Print This Article

1- എ ജി മലയാളം ഡിസ്ട്രിക്ട് 69-)മത് വാർഷിക  കോൺഫറൻസ്   വലിയ പ്രഹസനം ആയിരുന്നു.
2- കോൺഫറൻസിന് വന്ന  പാസ്റ്റേഴ്സിന് പഴം പൊരിയും, പാലും,പഞ്ചസാരയും കൊടുത്തുവിട്ടു.
3- സെക്രട്ടറി  പൗലോസിന്റെ ഉണ്ടം പൊരിയിൽ കുത്തിപ്പിടിച്ചു.
4- എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചിലർ പക്വത പ്രദർശിപ്പിക്കുവാൻ താടി വളർത്തി.
5- ടിജെ സാമുവേലും പി.എസ്. ഫിലിപ്പും വൈരം  മറന്ന് ഒന്നായി
6- ചോദ്യോത്തരങ്ങളുടെ സമയമായപ്പോൾ കോൺഫ്രൻസ് അവസാനിപ്പിച്ചു.
7- അസംബ്ലീസ് ഓഫ് ഗോഡ്  സീനിയർ പാസ്റ്റർ സംഘടനയായ   മലയാളം ഡിസ്ട്രിക്ട് സീനിയർ പാസ്റ്റേഴ്സ് അസോസിയേഷൻ [MDSPA]പുതിയ ഗ്രൗണ്ടിനു വേണ്ടി ഒരു രൂപ പോലും കൊടുക്കേണ്ടന്ന് തീരുമാനിച്ചു.
8- ഉപദേശിമാർ അവരുടെ പാപികളെ പാതാളത്തിൽ തള്ളിയിടുന്ന കുറ്റകൃത്യത്തിന് ടി ജെയുടെയും പി എസ്‌ ന്റേയും വ്യത്യസ്തമായ ശിക്ഷാ നടപടികളിൽ പരക്കെ പ്രതിഷേധം.

വാർത്തകൾ വിശദമായി……
69-) മത് കോൺഫറൻസ് യാതൊരുവിധ വിധ നടപടികളും കൈക്കൊള്ളാതെ വേഗം പ്രാർത്ഥിച്ച് അവസാനിപ്പിച്ചു. ഇരുമുന്നണികളും സംഘടനയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ഉതകാത്ത കാര്യങ്ങൾ നോട്ടീസിലൂടെപുറത്തിറക്കി. പ്രസംഗത്തിൽ മോശ 80 വയസ്സിലാണ് ശുശ്രൂഷ തുടങ്ങിയത്, അതിനാൽ 100 വയസ്സുവരെ ഇരുമുന്നണികളുടെയും നേതാക്കന്മാർ മാറി മാറി ഭരിക്കും എന്നുള്ളത് ഒരു സൂചനയായി പ്രസംഗിച്ചു. നേതാക്കന്മാർ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കുകയായിരുന്നു.
1400 പേർക്കാണ് ഭക്ഷണം ഓർഡർ ചെയ്തത്, അത് 700 പേർക്ക് പോലും കൊടുക്കുവാൻ തികഞ്ഞില്ല. ഈ വകയിൽ ലക്ഷക്കണക്കിന് രൂപ സെക്രട്ടറി അടിച്ചുമാറ്റി എന്നും പരക്കെ പരസ്യമായ വാർത്തയായി. സെക്രട്ടറിയുടെ സഭയിലെ ഒരു കേറ്ററിംഗ് കമ്പനിക്കായിരുന്നു ഓർഡർ കൊടുത്തത്. അവർ ഒടുവിൽ 1500 പേർക്കുള്ള പഴം പൊരി പൊതിഞ്ഞു കൊടുത്തു. ഉച്ചയ്ക്ക് പാലും പഞ്ചസാരയും, ഓരോ പഴംപൊരിയും. ഈ കോൺഫറൻസ് ഒരു പ്രഹസനമായി തീരുമെന്നു എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നമേ അറിയാമായിരുന്നു . ഇതിന്റെ പേരിൽ കമ്മീഷൻ അടിക്കുകയും ചെയ്തു. സെക്രട്ടറി ശ്രീമാൻ പൗലോസിനെ അടുത്ത കോൺഫറൻസിൽ പൊന്നാടയണിയിച്ച് ആദരിക്കുന്നതായിരിക്കും. അസംബ്ലീസ് ഓഫ് ഗോഡിന്റെ ചരിത്രത്തിൽ തിരുത്തുവാൻ പറ്റാത്ത ഒരു അദ്ധ്യായം ആയിരിക്കും 69-) കൺവൻഷൻ.

സെക്രട്ടറി പ്രസ്ബിറ്റേഴ്സുമായി ചേർന്ന് ദൈവദാസൻമാരെ ദ്രോഹിക്കുന്നതിന് പ്രതികാരമായി ഒരു ദാസൻ ഹാളിൽ വച്ച്  സെക്രട്ടറി പൗലോസിനെ  മർദ്ദിച്ചു. എന്നാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ല എന്ന വാർത്തയും പരക്കുന്നു. വരും ദിവസങ്ങളിൽ പലരും അദ്ദേഹത്തെ ദേഹോപദ്രവം ചെയ്യുവാൻ സാധ്യതയുണ്ട് എന്ന്  ഞങ്ങളുടെ ഈ കോൺഫറൻസിന്റെ സ്പെഷ്യൽ കറസ്പോണ്ടൻസ് അറിയിച്ചു.
പ്രായവും പക്വതയുമുള്ള ദൈവദാസന്മാർ കമ്മിറ്റിയിൽ വരണമെന്ന് ഉള്ളത് എല്ലാവരുടെയും ആഗ്രഹം ആയതുകൊണ്ട് ബദർ എം. എ. ഫിലിപ്പ് തന്റെ താടി വളർത്തി നര പ്രദർശിപ്പിച്ചത് ഈ കോൺഫറൻസിന്റെ ഒരു പ്രത്യേകതയായിരുന്നു.  അദ്ദേഹം പൊതുവെ ശാന്തനായി കണ്ടു എങ്കിലും എല്ലാ കുതന്ത്രങ്ങളുടെയും ബുദ്ധി കേന്ദ്രമായി ആയി മുൻപേതന്നെ പ്രവർത്തിച്ചിരുന്നു  എന്ന് മനസ്സിലാക്കി പിഎസ് ഫിലിപ്പ് എല്ലായിടത്തും ചെക്ക് വച്ച് മൂവ്മെൻറുകൾ തടഞ്ഞിരുന്നു.
ടിജെ സാമുവേലും, പിഎസ് ഫിലിപ്പും അധികാരത്തിനുവേണ്ടിയുള്ള വൈരങ്ങൾ മറന്ന് ഒന്നായ ഒരു കോൺഫറൻസ് ആയിരുന്നു 69-) കോൺഫറൻസ്

70 വയസ്സ് എന്നുള്ളത് ഒരു വലിയ പ്രശ്നം ആകും എന്ന് മനസ്സിലാക്കി മീറ്റിംങ്ങിനെ ഇടയിൽ ഗ്രൂപ്പിന്റെ ആചാര്യനായ ടി ജെ സാമുവേൽ  പി എസിന്റെ ചെവിയിൽ  മന്ത്രിച്ച മന്ത്രത്തിനു ശേഷം കോൺഫ്രൻസ് അവിടെവച്ച് അവസാനിപ്പിക്കുകയായിരുന്നു. രണ്ടുപേർക്കും ഈ അധികാരക്കസേര ഇല്ലാതെ ജീവിക്കാൻ സാധിക്കാത്തതുകൊണ്ട്  അവർ ഒന്നായി. 750 പാസ്റ്റർമാരെ വെറും ‘ശശി’ കൾ ആക്കിതീർത്തു. ശശി ആയാലും വേണ്ടില്ല ഇവർ രണ്ടുപേരും ഒന്നിച്ചല്ലോ എന്നുള്ളത് എല്ലാ ശശിമാർക്കും ഒരു ആശ്വാസമായി.

അസംബ്ലീസ് ഓഫ് ഗോഡ് മിനിറ്റ്‌സ് വായിച്ചതിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്‌ വിദേശരാജ്യങ്ങളിലേക്ക് പാസ്റ്റർമാരെ അയയ്ക്കുവാനുള്ള ഒരു എംബസി പോലെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിച്ചത്.
ഇവർ കമ്മറ്റി കൂടി സഭയുടെയോ സംഘടനയുടെയോ വിഷയങ്ങൾ കൂടുതലായി എങ്ങും ചർച്ച ചെയ്യപ്പെട്ടിട്ടില്ല, പരിഗണിച്ചിട്ടുമില്ല. മറിച്ച് വിദേശയാത്രയ്ക്ക് അനുമതി കൊടുക്കുവാനും, അകാരണമായി ദാസന്മാരെ വിചാരണ ചെയ്യുവാനും ആണന്നാണ് വ്യക്തമാകുന്നത്. കാര്യങ്ങൾ പന്തിയല്ല എന്ന് മനസ്സിലാക്കി ചോദ്യോത്തരങ്ങൾ ചോദിക്കുവാൻ സമയം കൊടുക്കാതെ  പ്രാർത്ഥിച്ചവസാനിപ്പിച്ചത് അവിടെ ഇരുന്ന ദൈവദാസന്മാർ എല്ലാവരും  വെറും ഉണ്ണാക്കൻമാരാണ് എന്ന ചിന്തയിൽ ആയിരുന്നു. ആകെ  ചോദ്യങ്ങൾ ചോദിച്ചത് അഞ്ചൽ സെക്ഷനിലെ ദുരന്തൻ ഉൾപ്പെടെ രണ്ടുപേർ മാത്രമാണ്.

ഗ്രൗണ്ട് വാങ്ങുവാനും പുതിയ  ബിൽഡിങ് വയ്ക്കുവാനും സ്വദേശത്തുനിന്നോ വിദേശത്ത് നിന്നോ ആരും പണം കൊടുക്കേണ്ട എന്ന് സീനിയർ പാസ്റ്റർമാരുടെ സംഘടന വ്യക്തമാക്കി. ഇപ്പോൾ പുനലൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഒരു ഏക്കർ വസ്തുവും അതിലുള്ള ബിൽഡിങ്ങും വിറ്റുകിട്ടുന്ന പണംകൊണ്ട് ഗ്രൗണ്ട് വാങ്ങുവാനും അതിൽ ബിൽഡിംഗ് പണിയാനും സാധിക്കും. ഏതാണ്ട് 100 കോടി രൂപ വിലമതിക്കുന്ന  ഈ സ്ഥലം പൊന്നും വിലക്ക്  എടുക്കുവാൻ  ആളുകൾ ഉണ്ട്. അല്ലെങ്കിൽ ഈ ബിൽഡിങ്ങും സ്ഥലവും ഉപയോഗശൂന്യമായി തീരും. നോട്ടു നിരോധനം കൊണ്ട് ബുദ്ധിമുട്ടുന്ന  ഇവിടുത്തെ ആളുകളെ ഇനിയും കൂടുതൽ ബുദ്ധിമുട്ടിക്കുകയും വിദേശരാജ്യങ്ങളിൽ ഇതിനുവേണ്ടി ആരെയും ബുദ്ധിമുട്ടിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. അമേരിക്കയിലെ പല സഭകളിലും ഈ ആവശ്യത്തിനു വേണ്ടി പോയി പണം പിരിച്ചത് പല സഭകളിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഈ വിഷയത്തിന് ആരും പണം മുടക്കേണ്ട ആവശ്യമില്ല. പത്രപ്പരസ്യം കൊടുത്തു കഴിഞ്ഞാൽ ഗ്രൗണ്ട് പൊന്നും വിലയ്ക്ക് മേടിക്കാൻ ആളുകൾ വരും. പണി തീരുന്നതുവരെ രണ്ടുവർഷം ഉപയോഗിക്കാനുള്ള എഗ്രിമെൻറ്കൾ  മാത്രം ചെയ്താൽ മതിയാകും എന്നാണ് സീനിയേഴ്സ് പാസ്റ്റർസ് സംഘടനയായ (എം.ഡി.എസ്.പി.എ)   തീരുമാനിച്ചിരിക്കുന്നത്.
മധ്യമേഖലാ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട വി. വൈ ജോസുകുട്ടി മുൻപ് താൻ ഇരുന്ന ഇറവുങ്കര ( മാവേലിക്കര) സഭയിൽ നിന്നും 4 ലക്ഷം രൂപാ അടിച്ചുമാറ്റി, ഇപ്പോൾ തോന്നിയാമല സഭയിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെടുന്ന പാസ്റ്റർമാരുടെ ശിക്ഷ ടി ജെ യുടെ കാലഘട്ടത്തിൽ ആറുമാസവും പി എസ് ന്റെ കാലഘട്ടത്തിൽ ഒരു വർഷവുമാണ്, ഇതിന് ഒരു ഏകീകൃത ശിക്ഷ കാലഘട്ടം ആവശ്യമാണ്.  അധികാരത്തിലിരുന്ന ലോക നേതാക്കന്മാരുടെ പ്രായപരിധിയെക്കുറിച്ചുള്ള  ഒരു വലിയ ബ്രോഷർ അവിടെ വിതരണം ചെയ്തു. അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സത്യം തന്നെയാണ്. എന്നാൽ ഒരു കാര്യം ചോദിച്ചോട്ടെ , ആ പറഞ്ഞിരിക്കുന്ന നേതാക്കന്മാർക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തത് അവരെക്കാൾ പത്തുമടങ്ങ് ബുദ്ധിജീവികളായ, അറിവും, പരിചയവുമുള്ള, അവരുടെ സെക്രട്ടറിമാർ ആയിരുന്നു എന്നുള്ള കാര്യം വിസ്മരിക്കരുത്… നമ്മുടെ ഈ പടുകിളവന്മാർക്ക് ആരാണ് ബുദ്ധി ഉപദേശിച്ചു കൊടുക്കാനുള്ളത്?? വെറും താന്തോന്നികളായ ഗ്രൂപ്പുകളുടെ വിവരംകെട്ട  നേതാക്കന്മാർ അല്ലേ  ഇവരെ ബുദ്ധി പറഞ്ഞു കൊടുത്താനയിക്കുന്നത്? അതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നില്ലേ എന്തോ ടിജെ കാതിൽ ഓതി കൊടുത്തപ്പോൾ ഒന്നും ആലോചിക്കാതെ ഈ കോൺഫറൻസ് പിരിച്ചുവിട്ടത്? ഒരു കുത്തിതിരിപ്പ് ഉണ്ടാക്കുന്ന സാഹചര്യത്തിൽ മിസ്റ്റർ പിഎസ് ഫിലിപ്പിന് ഒരു ആലോചന ചോദിക്കുവാൻ  തൻറെ ജീവിതത്തിൽ ആരുമുണ്ടായിരുന്നില്ല എന്നുള്ള കാര്യം പകൽ പോലെ വ്യക്തം അല്ലേ ? അതുകൊണ്ട്  അതു പടച്ചുവിട്ട ആൾ  ഇതുകൂടി  ഒന്ന് ആലോചിച്ചു എഴുതേണ്ടത് വളരെ ആവശ്യമാണ്.

പ്ലീസ് നോട്ട് ദി പോയിൻറ് ‘’’’’’’’’’’’’’’’’’
ഈ കോൺഫറൻസിന് ചിലവായ പണം ഇപ്പോഴത്തെ കമ്മിറ്റിയിലെ അംഗങ്ങളുടെ പിതൃസ്വത്തോ? നിങ്ങളുടെ ഭാര്യ ഗൃഹത്തിൽ നിന്ന് കൊണ്ടുവന്ന അവരുടെ അവകാശസ്വത്തോ,  മുൻ സൂപ്രണ്ടിന്റെ ഈ രീതിയിലുള്ള സ്വത്തോ? തന്റെ മകൾ അമേരിക്കയിൽനിന്ന് അടിച്ചുമാറ്റി കൊണ്ടുവന്ന വിഹിതമോ അല്ല എന്നുള്ള കാര്യം പകൽപോലെ വ്യക്തമാണല്ലോ ? ആയതിനാൽ ഈ കോൺഫറൻസിന്റെ മുഴുവൻ ചിലവും അധികാരികൾ  വഹിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുകയാണ്. അല്ലാത്തപക്ഷം വരും കാലങ്ങളിൽ പിടിച്ചിറക്കി എല്ലാവരുടെയും നട്ടെല്ല് ചവിട്ടി ഒടിക്കും എന്ന കാര്യത്തിൽഒരു സംശയവും വേണ്ട  എന്ന് ഓർമിപ്പിക്കുന്നു
NB;_
ഒരുപാട് പേർ ആവശ്യപ്പെടുന്നുണ്ട്  ഈ കോൺഫറൻസിന് മുൻപേ ഇത് പ്രഹസനമാകുമെന്ന്  പടയാളിക്ക് എങ്ങനെയാണ് മനസ്സിലായത് എന്ന് ? ദയവായി ഇത്തരം കാര്യങ്ങൾ വോയിസ് മെസ്സേജായി വിടരുത് എന്ന് അഭ്യർത്ഥിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.