ഒരു മെസൊപ്പൊത്തോമിയൻ നാടോടിക്കഥ….

ഒരു മെസൊപ്പൊത്തോമിയൻ നാടോടിക്കഥ….
April 13 01:26 2021 Print This Article

കഥ നടക്കുന്നത് മെസൊപ്പൊത്തോമിയയിലെ പ്രധാന നഗരമായ ഉസ്ബക്കിസ്താന്റെ തലസ്ഥാനമായ ഹ്യൂസ്റ്റണിൽ ആണ്. അന്ന് ആസാഫ് കാലിൽ ഫിലാഡൽഫിയ സ്റ്റേറ്റ് വാച്ച് കെട്ടിക്കൊണ്ട് ഉയർന്നും പൊങ്ങിയും ഇരിക്കുന്ന കാലം. ഇതേ കാലയളവിൽ (BC 261 ) ആണ് അശോക ചക്രവർത്തി കലിംഗയുദ്ധം തുടങ്ങി വച്ചത്. ഈ കഥയിലെ കഥാതന്തുവും കഥാപാത്രങ്ങളും തികച്ചും കാൽപ്പനികം ആണ്. ജീവിച്ചിരിക്കുന്നവരുവായി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും നിങ്ങളുടെ ചിന്തയുടെ കുഴപ്പമാണ്. ഇത് നിങ്ങളെ ഉദ്ദേശിച്ചാണ് എന്നു തോന്നിയാല്‍ അത് നിങ്ങളെ തന്നെ ഉദ്ദേശിച്ചാണ്, നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്.(നിങ്ങളുടെ തോന്നലുകള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല) കഥയുടെ പിന്നാമ്പുറം തേടി പോകുന്നവർക്ക് ഉട്ടക്ക്മണ്ട്‌ നിയമപ്രകാരം ഐപിസി 420 വകുപ്പുപ്രകാരം നിക്കർ ഇല്ലാതെ മുള്ളു മുരിക്കിൽ കയറ്റുകയും മൂഡ് ഇല്ലാത്ത ബക്കറ്റിൽ വെള്ളം കോരി നിറയ്ക്കുകയും ചെയ്യുന്ന ശിക്ഷ നടപ്പാക്കുന്നത് ആയിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.

പട കുറുപ്പന്മാരുടെ തായ് വഴിയായ എട്ടുവീട്ടിൽ പിള്ളമാർ അരങ്ങുവാഴുന്ന കാലം. ഒരു പാസ്റ്ററോട് പോകാ എന്ന് പറഞ്ഞാൽ പോവുകയും വരികാ എന്നു പറഞ്ഞാൽ വരികയും ചെയ്യുന്ന കാലം….!
എട്ടു പിള്ളമാരും എട്ടുനിലയിൽ പ്രാഗല്ഭ്യം ഉള്ളവർ. ഒരാൾ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ നീ നിന്റെ വഴിക്ക് പോകു എന്നുപറഞ്ഞ് തോന്നുന്ന പോലെ കാര്യങ്ങൾ ചെയ്യുന്ന ഒരാൾ… മറ്റൊരാൾ രാവിലെ ചാക്കുമായി ഇറങ്ങി അന്യന്റെ തോപ്പിൽ മേയുന്ന ആടുകളെ മൂടോടെ വാരിക്കെട്ടി സ്വന്തം പറമ്പിൽ മേയാൻ വിട്ട് സായൂജ്യമടയുന്ന മറ്റൊരാൾ….. മറ്റൊരുവൻ ആത്മീയ വിഷയങ്ങളിൽ മുടിനാരിഴ കീറി ഒരു സൂചി മുട്ടിൽ എത്ര ദൂതൻ മാർക്ക് ഡാൻസ് കളിക്കാൻ പറ്റുമെന്നും ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തുന്നതിനേക്കാൾ നല്ലത് സൂചി ഒട്ടകത്തിലൂടെ കടത്തുന്നതല്ലേ നല്ലത് എന്ന തീസിസുകൾ എഴുതി UN ൽ കൊടുത്തശേഷം ഡോക്ടറേറ്റിന് വേണ്ടി കാലും നീട്ടിയിരിക്കുന്ന മറ്റൊരാൾ…. ചവിട്ടുനാടകത്തിന്റെ ഉസ്താദായ മറ്റൊരാൾ…. അങ്ങനെ എല്ലാവരും അവരുടേതായ മേഖലകളിൽ കഴിവും പ്രാവീണ്യവും തെളിയിച്ചു കൊണ്ടിരിക്കുന്നവർ…..

അക്കാലത്ത് മെസൊപ്പൊത്തോമിയ ദേശത്ത് ഡോളറിന് കടുത്ത ക്ഷാമം നേരിട്ടു. അവർ വരിക നാം പേർലാണ്ട് ദേശത്ത് പോയി അവിടെ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ഒരു ധനികനായ മനുഷ്യൻ ഉണ്ട്. അവരിൽ നിന്നും നമ്മുടെ അത്യാവശ്യത്തിന് കുറച്ച് ഡോളർ കൊള്ളാമെന്നു പറഞ്ഞു. അവരിൽ ഒരുത്തൻ പോയി കുറച്ച് ഡോളർ കൈക്കൊണ്ടു, വർഷം 10 – 15 കഴിഞ്ഞുവെങ്കിലും പൂഴിക്കടകൻ കളിച്ചു ഇന്നുവരെ അഞ്ചു രൂപ പോലും തിരികെ കൊടുക്കാതെ നടക്കുന്നു. മറ്റൊരുവൻ പോയി ഒരു വലിയ സംഖ്യ വാങ്ങി. വീണ്ടുവിചാരം വന്നിട്ട് മടക്കി കൊടുത്തശേഷം അനിയൻ പിള്ള വീണ്ടും അത് മടക്കി വാങ്ങി പോക്കറ്റിലിട്ടു. മൂത്ത മരുമകൻ പിള്ള 75,000 ഡോളർ വാങ്ങി നടന്ന ശേഷം സ്റ്റേജിൽ നിന്ന് വിശ്വാസികൾക്ക് ആത്മീക ഗാനങ്ങൾക്ക് ഈണം പകർന്നുകൊണ്ട് അവരെ സ്വർഗ്ഗത്തിലേക്ക് തള്ളി കയറ്റുവാൻ അശ്രാന്തപരിശ്രമം നടത്തുന്നു. അതിനിടയിൽ വൃദ്ധന്റെ ഒറ്റ ഭാര്യയും വൃദ്ധയും ആയ അമ്മച്ചിക്ക് കലശലായ രോഗം പിടിപെടുന്നു കിമോ എടുക്കുവാൻ സാമ്പത്തികം വളരെ പോരാതെ വരികവണ്ണം വൃദ്ധ കടംവാങ്ങിയ എല്ലാവരെയും വിളിച്ച് കെഞ്ചി.
അല്പം പണം എന്റെ ചികിത്സയ്ക്കായി തിരികെ കൊണ്ട് തരുവാൻ അവർ അപേക്ഷിച്ചു… എങ്കിലും ആരും തിരികെ കൊടുക്കാൻ മനസ്സില്ലാതെ ആത്മീയമായി മറ്റുള്ളവരെ എങ്ങനെ പരിപോഷിപ്പിക്കാം എന്ന് ആലോചനയിൽ തിരക്കിട്ട് നടക്കുന്നു.

അതേസമയം മൂത്ത പുള്ള ഹിന്ദു ദേശത്ത് ഒരു ചികിത്സാലയം പണിയുവാൻ പറമ്പ് വാങ്ങി. ബാക്കി പണി നാട്ടുകൂട്ടത്തിന്റെ തലയിൽ കയറ്റി വച്ചിരിക്കുന്നു. അതിലേക്ക് പണം കൊടുക്കണോ അതോ വൃദ്ധദമ്പതികളുടെ പണം പിരിച്ചു കൊടുക്കണമോ എന്നതാണ് ഇപ്പോൾ നാട്ടുകൂട്ടത്തിന്റെ ചിന്ത….!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.