പാസ്റ്റർ. ബി. മോനച്ചൻ കായംകുളത്തിന്റെ അല്പത്തരം

പാസ്റ്റർ. ബി. മോനച്ചൻ കായംകുളത്തിന്റെ അല്പത്തരം
January 19 20:47 2020 Print This Article

പാസ്റ്റർ. ബി മോനച്ചൻ എന്തിന് വ്യാജ പ്രസ്താവന നടത്തുന്നു ? ഇദ്ദേഹത്തിന്റെ അല്പത്തരമല്ലേ ഇത്. ബി. മോനച്ചൻ തന്റെ പ്രസ്താവനയിൽ പറയും പോലെ പാസ്റ്റർ. വത്സൻ എബ്രഹാം ക്ഷമാപണം നടത്തണം എന്നു പറഞ്ഞു എഴുതി തന്ന കുറിപ്പ് പുറത്തു വിടാൻ തന്റേടം കാണിക്കണം. അല്ലാതെ ഒളിഞ്ഞിരുന്നു വ്യാജ പ്രസ്താവന ഇറക്കുകയല്ല വേണ്ടത്.
അപ്പോൾ തന്നെ പാസ്റ്റർ. വത്സൻ എബ്രഹാം അങ്ങനെയൊരു കുറിപ്പോ, ഒരു വാക്കോ പറഞ്ഞിട്ടില്ല എന്ന് ഉറപ്പിച്ചു പറയുന്നു. അപ്പോൾ ഹല്ലേലുയ്യ ചാം ചുട്ടി പാസ്റ്റർ. ബി. മോനച്ചനെ ഒരു ശിക്കണ്ടിയെപ്പോലെ മുന്നിൽ ഇറക്കി നിർത്തി കളിച്ചതാണോ. പൊതുജങ്ങൾക്ക് സത്യം അറിയാൻ താല്പര്യം ഉണ്ട്.


ഇനിയും ചിലത് പറയാതിരിക്കാൻ തരമില്ല.
പാസ്റ്റർ. ബി. മോനച്ചൻ നല്ല ഒരു പ്രസംഗികനാണ്. അപ്പോൾ തന്നെ വ്യാജം പറയുന്നവനുമാണ്. ( കഴിഞ്ഞ കാലങ്ങളിൽ ഇലക്ഷൻ സമയത്തു അത് പ്രത്യക്ഷത്തിൽ വെളിപ്പെട്ടു ) കുമ്പനാട് ജനറൽ കൺവൻഷൻ സമയത്തു ഗ്രൗണ്ടിൽ പുൽപ്പുറത്തു വന്നിരുന്ന് പുല്ലു പറിച്ചു കടിച്ചു തുപ്പിയിട്ടു പോയിരുന്ന ഇദ്ദേഹത്തെ പാസ്റ്റർ. ജേക്കബ് ജോൺ പ്രസിഡന്റ് ആയ 6 വർഷക്കാലം വേദിയിൽ കയറ്റി പ്രസംഗിക്കാൻ അവസരം കൊടുത്തിരുന്നു എന്നും, എന്നാൽ പുതിയ ഭരണ സമിതി പാസ്റ്റർ. വത്സൻ എബ്രഹാമിന്റെ നേതൃത്വം വന്നപ്പോൾ തന്നെ പൂർണ്ണമായും ഒഴിവാക്കി എന്നും വ്യാജ പ്രസ്താവന ഇറക്കി. ആ പ്രസ്താവന തന്നെ വ്യാജം ആണ്.
#1- ജേക്കബ് ജോണിന്റെ കാലത്തിന് മുൻപ് പാസ്റ്റർ. വത്സൻ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ പാസ്റ്റർ. ബി. മോനച്ചന് പകൽ മീറ്റിങ്ങിൽ പ്രസംഗിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.
#2- പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 2020 ജനറൽ കൺവൻഷനിലും ശനിയാഴ്ച്ച പകൽ സമയം അനുവദിച്ചിട്ടുള്ളതും ആണ്. ( രാത്രി യോഗത്തിൽ പ്രസംഗിക്കാൻ പേര് ഇല്ലന്നു മാത്രം )
#3- രാത്രിയിൽ പ്രസംഗിക്കുന്നവർ തന്നെ തുടർച്ചയായി എല്ലാ വർഷവും പ്രസംഗിക്കേണം എന്ന് നിയമം വല്ലതും ഉണ്ടോ ? പുതിയ വ്യക്തികൾക്ക് ചാൻസ് കിട്ടട്ടെന്നെ. ഒരു കാലത്ത്, അതായത് താങ്കളുടെ ഭാഷയിൽ ഹെബ്രോൻ മൈതാനത്തുള്ള പുൽപ്പുറത്തുവന്നിരുന്നു പുല്ലു പറിച്ചു കടിച്ചു തുപ്പി പോയിരുന്ന കാലത്തു ബി. മോനച്ചനും ആഗ്രഹിച്ചില്ലേ, നന്നായി പ്രസംഗിക്കാൻ അറിയാവുന്ന എനിക്ക് ഒരു ചാൻസ് കിട്ടിയിരുന്നെങ്കിൽ എന്ന് ? അങ്ങനെ ചിന്തിച്ച താങ്കളേക്കാൾ നന്നായി പ്രസംഗിക്കാൻ കഴിവുള്ള എത്രയോ പേർ ഇപ്പോഴും ഐപിസി എന്ന പ്രസ്ഥാനത്തിൽ ഉണ്ട്, അവർക്കും ചാൻസ് വേണ്ടേ. അതിനുവേണ്ടി ചില സ്ഥിരം പ്രാസംഗികർ മാറിക്കൊടുത്തേ മതിയാകു.
#4 കഴിഞ്ഞ വർഷങ്ങൾ തുടർച്ചയായി രാത്രിയിൽ പ്രസംഗിച്ചതല്ലേ ? അപ്പോൾ ഈ വർഷം ഒഴിഞ്ഞിരുന്നാൽ എന്തെങ്കിലും സംഭവിക്കുമോ ? പ്രസംഗം തേഞ്ഞുപോകുമോ ?
#5 എല്ലാ വർഷവും രാത്രിയിൽ എനിക്ക് പ്രസംഗം വേണം എന്ന പിടിവാശി ഒരു ദൈവദാസനു ഭൂഷണം ആണോ ? താങ്കളുടെ മേൽ വ്യാപരിക്കുന്ന ആത്മാവ് നിഗളത്തിന്റെയും ‘ഞാൻ’ എന്ന അഹംഭാവത്തിന്റെയും അഹങ്കാരത്തിന്റെയും അല്ലേ ? അല്ലാതെ എല്ലായിടത്തും തന്നത്താൻ താഴ്ത്തിയ ക്രിസ്തുവിന്റെയും അല്ല എന്നത് വ്യക്തം.’
#6- താങ്കൾ ഏത് ക്രിസ്തുവിനെയാണ് പ്രസംഗിക്കുന്നത് ?
കഴിഞ്ഞ ചില വർഷങ്ങളിൽ കുമ്പനാട്ടു നടത്തിയ പ്രസംഗങ്ങൾ ഒന്നു റീ പ്ലേ ചെയ്തു കേൾക്കുക. പാസ്റ്റർ. ബി മോനച്ചൻ മാത്രമാണ് കൈകൾ പൊക്കിച്ചും വീശിയും അടിപ്പിച്ചും സ്തുതിപ്പിച്ചും പോരാ പോരാ പോരാന്നു പറഞ്ഞും പിന്നെ പൊക്കി സ്തുതിപ്പിച്ചും വിശ്വാസികളെ കുരങ്ങു കളിപ്പിച്ചത്.
ദൈവ വചനത്തിന്റെ മർമ്മം വെളിപ്പാടുകളിലൂടെ പ്രസ്താവിക്കുമ്പോൾ അത് ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് ആഴത്തിൽ കടന്നുചെന്ന് അവന്റെ ഹൃദയത്തെ സ്പർശിക്കുമ്പോൾ അവർ അറിയാതെ ആയിരിക്കുന്ന പരിസരം മറന്നു ദൈവത്തെ സ്തുതിക്കും. അതാണ് വചനം കേൾക്കുമ്പോൾ ഉണ്ടാകുന്ന ഹൃദയത്തിലെ കത്തൽ… അല്ലാതെ പറഞ്ഞു പൊക്കിക്കുന്നതും പറഞ്ഞു സ്തുതിപ്പിക്കുന്നതും ദൈവനാമ മഹത്വം വരുത്തില്ല. മറിച്ചു പ്രസംഗിക്കുന്നവന്റെ നാമം മാത്രം മഹത്വം എടുക്കും.
“ഞാനോ കുറയേണം, അവനോ ( ക്രിസ്തു ) എന്നിൽ വളരേണം ” എന്ന മനോഭാവം താങ്കളിൽ ഇല്ല, അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു ‘തറ’ പ്രസ്താവന ഇറക്കാൻ ചാം ചുട്ടിയുടെ കൂടെ കൂട്ടു ചേരില്ലായിരുന്നു.
താങ്കളെ ബഹുമാനിച്ചിരുന്നു ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ താങ്കളെ ഓർത്തു ‘ഫീലിംഗ് പുച്ഛം’ മാത്രം. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും ദൈവം മനസ്സലിഞ്ഞു കൈപിടിച്ചു ഉയർത്തി പദവിയും മാനവും മഹത്വവും അണിയിച്ചപ്പോൾ താൻ ഏതോ, ആരെയൊക്കെക്കാൾ വലിയവനാണ് എന്ന ഹുങ്കും അഹങ്കാരവും നിഗളവും താങ്കളിൽ വ്യാപാരിക്കുന്നു. വിട്ടൊഴിഞ്ഞു മനസാന്തരപ്പെട്ടാൽ ദൈവം മാനിക്കും, അല്ലാ എങ്കിൽ ദൈവം വെട്ടി നിലത്തിടും…

സാരോപദേശം: പാസ്റ്റർ. ബി. മോനച്ചൻ, താങ്കൾ തന്നെ പല വേദികളിലും പ്രസംഗിച്ചിട്ടില്ലേ , ” ഒരു വഴി മനുഷ്യൻ അടച്ചാൽ വേറെ 7 വഴി ദൈവം തുറക്കും എന്ന്”? താങ്കൾ പ്രസംഗിക്കുന്ന താങ്കളുടെ വാക്കിൽ എങ്കിലും അല്പം വിശ്വസിക്കു. ഒരുപക്ഷേ മനുഷ്യൻ വഴി അടച്ചതെങ്കിൽ ദൈവം മറ്റൊന്നു തുറക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.