സത്യം ചെരുപ്പിടും മുന്‍പേ നുണ കോട്ടും ടൈയും അണിഞ്ഞു ഹൂസ്റ്റണിൽ.

സത്യം ചെരുപ്പിടും മുന്‍പേ നുണ കോട്ടും ടൈയും അണിഞ്ഞു ഹൂസ്റ്റണിൽ.
April 26 04:40 2022 Print This Article

മാർക്ക് ട്വെയിൻ( Mark Twain ) ഉദ്ധരണികളിലെ വരികളല്ല മുകളിൽ ചേർത്തിരിക്കുന്നത്. മറിച്ച് നുണ പ്രചാരണവുമായി ഐപിസിയുടെ ജനറൽ പ്രസിഡന്റ് വത്സലൻ അമേരിക്കയിലെ ഓരോ സ്റ്റേറ്റിലും കറങ്ങി നടക്കുന്നു. അങ്ങനെ ഇന്നലെ ( 23 /4 /2022 ) ഹൈ ടെക്ക് നുണയൻ ഹൂസ്റ്റണിലെത്തി.
പ്രത്യേക പരിപാടിക്കാണ് പുള്ളി വന്നതെങ്കിലും പരിപാടിക്ക് ശേഷം ഐപിസി പാസ്റ്റർമാരേയും അംഗങ്ങളേയും പ്രത്യേകം കാണണമെന്നു അറിയിച്ചു എല്ലാവരേയും ഒന്നിച്ചുകൂട്ടി ചോദ്യോത്തര വേള സംഘടിപ്പിച്ചു. കൂടിയിരുന്നവർ പല ചോദ്യങ്ങൾ ചോദിച്ചെങ്കിലും അതിലെ പ്രധാന ചോദ്യങ്ങളും നുണയൻ പ്രസിഡന്റിന്റെ ഉത്തരങ്ങളും ചുവടേ വായിക്കാം…..
ചോദ്യം: ഐപിസിയുടെ FCRA യുടെ ഇപ്പോഴത്തെ അവസ്ഥയെന്ത് ?
നുണയന്റെ ഉത്തരം: FCRA യുടെ കേസിൽ എറണാകുളം ഹൈ കോടതി നമുക്ക് ( IPC ക്ക് ) അനുകൂല വിധി പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയം (The Ministry of Home Affairs ) ന്റെ ഒരു കത്ത് മാത്രം കിട്ടിയാൽ മതി. അത് ഇന്നോ നാളെയോ കിട്ടും. എന്നിരുന്നാലും നിങ്ങൾക്ക് അതിലേക്ക് പണം അയക്കാം…
മുൻ നേതൃത്വത്തെ താഴെ ഇറക്കാൻ ഇപ്പോഴത്തെ പ്രസിഡന്റ് വത്സലന്റെ താല്പര്യപ്രകാരം കെ പി കുര്യൻ എന്ന വ്യക്തി ബിനാമിയെ ഇറക്കി കൊടുത്ത കേസാണ് ഐപിസിയുടെ FCRA ക്യാൻസൽ ആകാൻ കാരണം എന്ന് എത്രപേർക്ക് അറിയാം ? എന്നിട്ടു ആ കേസ് നടത്താൻ ജനറൽ പ്രസിഡന്റ് ഐപിസിയുടെ ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ ചിലവാക്കി. ( പ്രസിഡന്റിന്റെ കുടുംബസ്വത്തിൽ നിന്നും അല്ല കോടതി വ്യവഹാരത്തിനായി ചിലവാക്കിയ 7 ലക്ഷം ) പാവങ്ങളുടെ അദ്ധ്വാനഫലത്തിൽ നിന്നും സുവിശേഷവേലയെ മാനിച്ചു അയച്ചുകൊടുത്ത പണമാണ് വക്കീന്മാർ തിന്നത്. അതിന്റെ ഫൈൻ രണ്ടുപ്രാവശ്യമായി ഏകദേശം 85 ലക്ഷം രൂപയും അടച്ചു. അതും ഇയാളുടെ കുടുംബ സ്വത്തല്ല. ഐപിസിയുടെ FCRA പൂർണ്ണമായും ക്യാൻസൽ ആയിപ്പോയിട്ടും ഒരു കത്ത് മതി എന്നുപറഞ്ഞു മലയാളികളെ വിഡ്ഢികളാക്കുന്ന ഇയാളുടെമേൽ സത്യത്തിന്റെ ആത്മായ പരിശുദ്ധാത്‌മാവല്ല വസിക്കുന്നത്. മറിച്ചു ദുരാത്മാവാണ്. കേന്ദ്ര ഗവർമെന്റ് ക്യാൻസൽ ചെയ്ത ഐപിസിയുടെ FCRA കിട്ടും കിട്ടും എന്നു വ്യാജം പറഞ്ഞു ജനങ്ങളെ കബിളിപ്പിച്ചു വീണ്ടും അതിനുവേണ്ടി പണം പിരിക്കുന്നു. ഇദ്ദേഹം പറഞ്ഞതുപോലെ ഒരു കത്തും വരാനില്ല. ജനത്തെ വഞ്ചിക്കുകയാണ്. ചത്ത കുഞ്ഞിന് ജാതകം നോക്കുന്നപോലെയുള്ളു. ഐപിസിയുടെ FCRA എന്നേ ക്യാൻസൽ ആയിപ്പോയി…..
ചോദ്യം: ഐപിസിക്ക് ഇപ്പോൾ നിലവിൽ എത്ര കേസുകൾ ഉണ്ട് ?
നുണയൻ പ്രസിഡന്റിന്റെ മറുപടി: ഇലക്ഷൻ കഴിഞ്ഞു ജനറൽ എക്സിക്യൂട്ടീവ്സ് ആയി ഞങ്ങൾ സ്ഥാനം ഏൽക്കുമ്പോൾ 87 – ൽ പരം കേസുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് 30 ആക്കി കുറച്ചു. പ്രസിഡന്റിന്റെ പച്ച കള്ളം.
2019 ഒക്ടോബറിൽ ജനറൽ ഇലക്ഷൻ കഴിഞ്ഞു സ്ഥാനമേറ്റതിന് ശേഷം 2020 ജനുവരിയിൽ നടന്ന ജനറൽ കൺവൻഷനിൽ മുൻ സെക്രട്ടറി പാസ്റ്റർ കെ സി ജോൺ പ്രസംഗിക്കുമ്പോൾ കുമ്പനാട് വേദിയിൽ വിളിച്ചു പറഞ്ഞത് ഇപ്പോൾ ഐപിസിക്കെതിരെ 30 കേസുകൾ നിലവിലുണ്ട്. ഉടൻ അതെ വേദിയിൽ ഇരുന്നുകൊണ്ട് വത്സലൻ 37 എന്നുപറഞ്ഞു പാസ്റ്റർ കെ സി ജോണിനെ തിരുത്തുന്നു. ( വീഡിയോ താഴെ കാണാം )

പിന്നെ എങ്ങനെയാണ് ഇയാൾക്ക് ഇങ്ങനെ നുണപറയാൻ പറ്റുന്നത് ? ഇപ്പോൾ 37 ആയി കുറച്ചു എന്നുപറയുന്ന ഇയാൾ വ്യാജം സംസാരിക്കുന്നു. സത്യത്തിൽ ഇപ്പോൾ 140 ൽ അധികം കേസുകൾ നിലവിൽ ഐപിസിക്കും പ്രസിഡന്റിനും എതിരെയുണ്ട്. പ്രഥമ അന്വേഷണത്തിൽ ആക്റ്റിവ് ആയി നിൽക്കുന്ന 67 കേസുകളുടെ ലിസ്റ്റ് താഴെ. മൊത്തം ലിസ്റ്റ് കിട്ടിയിട്ടില്ല. ബാക്കി പിന്നാലെ.

ചോദ്യം : ഐപിസിയിലെ ചെറുപ്പക്കാർ ഐപിസിയിൽ നിന്നും പുറത്തുപോകാതിരിക്കാൻ എന്തു ചെയ്യണം?
മറുപടി: ഐപിസിയുടെ ചരിത്രം പഠിപ്പിക്കേണം. ( ഹാ ഹാ ഹാ അടിപൊളി) ഐപിസിയുടെ ചരിത്രം പഠിച്ചാൽ ചെറുപ്പക്കാർ മാത്രമല്ല, മുതിർന്നവരും ഐപിസി വിട്ടുപോകും. അത്രയ്ക്ക് വല്യപ്പൻ ചെയ്തു കൂട്ടിയിട്ടുണ്ടല്ലോ. ( ഐപിസി ചരിത്രം പിന്നാലെ വിവരിക്കാം. )

മുൻ നേതൃത്വം ഐപിസിക്ക് വലിയ ബാധ്യത വരുത്തി എന്നതാണ് ഇദ്ദേഹത്തിന്റെ എപ്പോഴും ഉള്ള സംസാരം. കുമ്പനാട്ട് ഹെബ്രോൻ പുരത്തോട് ചേർന്നു കുറച്ചു വസ്തു വാങ്ങാൻ വേണ്ടി ബാങ്ക് ലോൺ എടുത്തു എന്നത് സത്യം. അത് വസ്തുവായി അവിടെ കിടപ്പുണ്ട്. ആരും തോളിൽ ഏറ്റി കൊണ്ടുപോയില്ല.
മിസ്റ്റർ പ്രസിഡന്റ്, ഈ മൂന്ന് വർഷം കൊണ്ട് താങ്കൾ എന്താണ് ഐപിസിക്ക് വേണ്ടി ചെയ്തത് ? കൊറോണയുടെ മറവിൽ പണം പിരിച്ചു അതു ലക്ഷങ്ങൾ വകമാറ്റി ചിലവഴിച്ചില്ലേ ? ആ പണമല്ലേ വകമാറ്റി ചിലവാക്കി മുടങ്ങിയ നാലു മാസത്തെ ബാങ്ക് ലോൺ ഇൻസ്റ്റാൾമെന്റ് അടച്ചത് ? കൊറോണയുടെ ബുദ്ധിമുട്ടിൽ പാസ്റ്റർമാർ നിത്യ ചിലവിന് ബുദ്ധിമുട്ടിയപ്പോൾ താങ്കൾ അതിന്റെ പേരിൽ ലക്ഷങ്ങൾ വല്യപ്പന്റെ ഫൗണ്ടേഷനിലൂടെ പിരിച്ചു 9.5 കോടിയുടെ കൊട്ടാരം പണിതു പൊക്കി. ഒരു കോടി രൂപ ചിലവാക്കി അത് ഉത്‌ഘാടനവും നടത്തി ? ഇയാളാണോ വിശ്വാസികളെ സ്വർഗ്ഗത്തിലെത്തിക്കാൻ നേതൃത്വത്തിന്റെ മുന്നിൽ നിൽക്കുന്നത്. ?
ഹൂസ്റ്റിലെ ചോദ്യോത്തര വേളയിൽ ജനം ചോദിക്കാൻ വിട്ടുപോയ ചില ചോദ്യങ്ങളുണ്ട്. 99 വർഷമായ കോൺസ്റ്റിറ്റ്യൂഷനും ബൈലോയും കാലഹരണപ്പെട്ടു എന്നും അത് പുതുക്കി എഴുതണം എന്നും മിസ്റ്റർ പ്രസിഡന്റ് ഹൂസ്റ്റണിൽ പറഞ്ഞു. അങ്ങനെയെങ്കിൽ ഈയുള്ളവന് ചില ചോദ്യങ്ങൾ വലിയ തമ്പ്രാനോട് ചോദിക്കാനുണ്ട്.

1- മറ്റേതെങ്കിലും പ്രസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് ആയിരിക്കുന്നവർ ഐ പി സി യിലെ എക്സിക്യൂട്ടീവ് ആയിരിക്കുവാൻ പാടുള്ളതല്ല എന്ന് ഇപ്പോഴുള്ള ഐപിസി കോൺസ്റ്റിറ്റ്യൂഷനിലെ ഭാഗം അങ്ങ് ഒഴിവാക്കുമോ..?
2- ആത്മിക പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്നവർ സഭ്യവും മാന്യവും യോഗ്യവും അല്ലാത്ത ജീവിതം നയിക്കുന്നതിന്റെ തെളിവുകൾ തന്നാൽ പുറത്താക്കുമോ..?
3- അനീതി പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും നീതി ലഭിക്കാതെപോയ സാഹചര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ലാൽബഹദൂർ ശാസ്ത്രീയേ പ്പോലെ മാതൃക കാണിക്കാമോ.?
4- താങ്കൾ നാട്ടിൽ നിന്നും സ്നാനപ്പെട്ട ശേഷം അമേരിക്കയിൽ വന്ന് വീണ്ടും താങ്കളും ഭാര്യയും ഒന്നിച്ച് മറ്റൊരു ചർച്ചിൽ( അപ്പോസ്റ്റോലിക്ക് ) പോയി സ്നാനപ്പെട്ടു എന്ന് കേൾക്കുന്നത് ശരിയായോ ..?
5- ഐജിഓ എന്ന പ്രസ്ഥാനം നടത്തിക്കൊണ്ട് ഒരു ചെറിയ ശമ്പളവും കൈപ്പറ്റി എങ്ങനെയാണ് ഒൻപതര കോടിയുടെ വീട് വെക്കുവാൻ കഴിഞ്ഞത്..?
6- പാസ്റ്റർ ജേക്കബ് ജോണിന്റെ സമയത്ത് വരുത്തിവെച്ച കടങ്ങൾ ആണ് ഞാൻ വിട്ടുന്നത് എന്ന് പറഞ്ഞുനടക്കുന്ന ‘ബ്ലൈയിം ഗെയിം’ ശരിയാണോ..?
7- താങ്കൾക്ക് കഴിയാത്തതായ കാര്യങ്ങൾ അദ്ദേഹം നിവർത്തിച്ചതുകൊണ്ടല്ലേ താങ്കൾ എപ്പോഴും അത് പറഞ്ഞു കുറ്റപ്പെടുത്തി നടക്കുന്നത് ?
8- താങ്കളുടെ കൂടെ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് കളോട് നൂറു ശതമാനം നീതി പുലർത്തി ആണോ കാര്യങ്ങളും മുൻപോട്ടു ക്രമീകരിച്ചത്?
9 – ഐപിസി ഹെഡ് ക്വോർട്ടേഴ്‌സിന്റെ ആധാരം എവിടെ ? ഐപിസിയുടെ സ്ഥാവരജംഗമ സ്വത്തുക്കളുടെ ആധാര സൂക്ഷിപ്പുകാരൻ ജനറൽ സെക്രട്ടറി അല്ലേ ? അദ്ദേഹം ഇന്നുവരെ ആധാരം കണ്ടിട്ടുണ്ടോ ? നിങ്ങൾ കുടുംബമായി എന്തിനാണ് ഐപിസി വിശ്വാസികളെ വഞ്ചിക്കുന്നത് ?
10 – യഥാർത്ഥ ആധാരത്തിൽ ഉള്ള വസ്തുവിൽ നിന്നും അര ഏക്കർ നിങ്ങളുടെ വസ്തുവിലേക്ക് മാറ്റി ആധാരം എഴുതിയെന്നു ഒരു വാർത്ത പരക്കുന്നു, അതിന്റെ സത്യാവസ്ഥ എന്ത് ?
11 – ബാക്കി അളിയന്റെ പേരിൽ ആക്കിയെന്നും ബംഗ്ലാവ് ഇപ്പോൾ ഐപിസിയുടെ പേരിൽ അല്ല എന്നും സംസാരം നടക്കുന്നു. സത്യമാണോ ?
സത്യമല്ലങ്കിൽ നിങ്ങൾ എന്തിന് ഐപിസിയുടെ ആധാരം കക്ഷത്തിൽ വെച്ചു ഒളിച്ചുകളി നടത്തുന്നു ?
12 – മിസ്റ്റർ. പ്രസിഡന്റ്, ഐപിസിയുടെ വേദികളിൽ ഐപിസിക്ക് ബദൽ/ സമാന്തര പ്രവർത്തനമായ താങ്കളുടെ സ്വന്തം പഞ്ചാബിലെ ഐജിഓ പ്രവർത്തനത്തെ പൊക്കി കാട്ടി ഐപിസി വിശ്വാസികളെ എന്തിന് തെറ്റിദ്ധരിപ്പിക്കുന്നു ?
13 – പഞ്ചാബിൽ ബൈബിൾ സ്‌കൂൾ നടത്തുന്നു,അവിടെ പഠിച്ചിറങ്ങിയ 1600 വേലക്കാർ പഞ്ചാബിലെ ഓരോ പിൻകോഡിലും പ്രവർത്തിക്കുന്നു. പഞ്ചാബിൽ ഏറ്റവും കൂടുതൽ സ്നാനം നടക്കുന്നു എന്നൊക്കെ ഹൂസ്റ്റൺ ഹെബ്രോൻ ഐപിസിയിൽ താങ്കൾ പ്രസംഗിക്കുന്നത് കേട്ടു….( വീഡിയോ പ്രൂഫ് ഉണ്ട് )
ചോദ്യം : പഞ്ചാബിലെ ബൈബിൾ സ്‌കൂൾ ഐപിസിയുടേതോ അതോ ഐജിഓയുടേതോ ?
1600 വേലക്കാർ ഐപിസിയുടേതോ അതോ ഐജിഓയുടേതോ?
14- ഐപിസി ജനറൽ പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് ഐജിഓയുടെ പ്രവർത്തനത്തിന് ഫണ്ട് പിരിവ് നടത്തുന്നത് ഐപിസി ബൈലോ പ്രകാരം തെറ്റല്ലേ ? ഈ ഇരട്ടത്താപ്പ് നയവുമായി നടന്നു ദൈവജനങ്ങളെ വഞ്ചിക്കുന്നത് മഹാപാപവും പാതകവുമല്ലേ മിസ്റ്റർ പ്രസിഡന്റ് ?
15 – ഷിബു നെടുവേലിയേയും കെ കെ ജോർജ്ജിനെയും ഐപിസിയിൽ നിന്നും പുറത്താക്കി ഐപിസി ശുദ്ധീകരിക്കും എന്നു പറഞ്ഞ താങ്കൾ സ്വന്തം അപ്പനെതിരെ കുളത്തുപ്പുഴക്കാരി പെൺകുട്ടിയെ ചേർത്തു വ്യഭിചാര കഥകൾ എഴുതിവിടുകയും ചെയ്തതു നിമിത്തം ഐപിസിയിൽ നിന്നും പുറത്താക്കപ്പെട്ട തെറിയനും ഗുണ്ടയുമായ കെപി കുര്യന് എന്തുകൊണ്ട് ഐപിസിയിലേക്ക് വലിച്ചു കയറ്റുന്നു ?

മലയാളികളെ ഇയാൾ ഇങ്ങനെ വഞ്ചിക്കുന്നു എങ്കിൽ അമേരിക്കയിലെ വെള്ളക്കാരെ എത്രയധികം ?
യേശുവിനെയും സിവിശേഷത്തേയും വിറ്റു പഞ്ചാബിൽ സ്വന്തം ലോകം പണിഞ്ഞുയർത്തുന്ന/ റിസോർട്ട്, ഹോട്ടൽ, അപ്പാർട്ട്മെന്റ്സ് … Etc ഇയാൾ പോകുന്നത് സ്വർഗ്ഗത്തിലോ നരകത്തിലോ ? ഇയാളുടെ മേൽ പിശാചിന്റെ ആത്മാവോ സത്യത്തിൽ വഴിനടത്തുന്ന പരിശുദ്ധാത്മാവോ ?

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.