കാനഡയിൽ വീണ്ടും ഖലിസ്ഥാൻ ഭീകരന്‍ കൊല്ലപ്പെട്ടു

കാനഡയിൽ വീണ്ടും ഖലിസ്ഥാൻ ഭീകരന്‍ കൊല്ലപ്പെട്ടു
September 21 12:01 2023 Print This Article

കാനഡയില്‍ വീണ്ടും ഖലിസ്ഥാൻ ഭീകരവാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സുഖ്ദൂള്‍ സിംഗ് എന്ന സുഖ ദുനേകെ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

മോഗ ജില്ലയിലെ ദാവീന്ദര്‍ ബാംബിഹ സംഘത്തില്‍ നിന്നുള്ളയാളാണ് സുഖ ദുനേകെ. സംഘത്തിനിടയിലെ ആഭ്യന്തര സംഘര്‍ഷമാണ് ദുനേകെയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചനയുണ്ട്.

കാനഡയിലെ വിന്നിപെഗ് മേഖലയില്‍ വച്ചാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 2017ല്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് കടന്നയാളാണ് ദുനേകെ. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ ഏഴ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.