വർക്കിയുടെ വികൃതികൾ

വർക്കിയുടെ വികൃതികൾ
December 13 09:00 2023 Print This Article

ഉറച്ചൊന്നു തുമ്മിയാൽ ASCE/SEI 7-10 വൈബ്രെഷൻ റേറ്റിൽ അന്യഭാഷ വരുന്ന മഹാൻ ആണ് അമേരിക്കയിലെ ഹുസ്റ്റൺ ചർച്ചിന്റെ പാസ്റ്റർ ആയ വിൽസൺ വർക്കി.

തിരുവല്ലയിൽ ഉണർവ്‌ പെരുന്നാളിന് പോകണമോ അതോ കുമ്പനാട് നടക്കുന്ന 100-ാമത്‌ പെരുന്നാളിന് പോകണമോ എന്ന് ചർച്ച് ബോർഡ് ചിന്തിച്ചപ്പോൾ രണ്ടിനും പോകുവാൻ തീരുമാനമായി, അനുവാദവും കൊടുത്തു.

എന്നാൽ കൂടുതൽ അപ്പ നുറുക്കുകൾ വീഴുന്നത് ഉണർവ് ഗ്രൂപ്പ് മഹോത്സവം ആയതിനാലും, ഉണർവ് ഗ്രൂപ്പുകളുടെ അണിയറ പ്രവർത്തകരായ കോട്ടയം ലോബിയുടെ മൂടുതാങ്ങി നിൽക്കുന്നതിനാലും അദ്ദേഹത്തിന് കുമ്പനാട് പോകുവാൻ വിമുഖത. അത് പുതിയ കോട്ടയം യജമാനന്മാരോട് കാണിക്കുന്ന നന്ദികേടാകുമോ എന്ന് ഭയം..

അങ്ങനെയിരിക്കെ കുമ്പനാട്ട് നിന്നും അദ്ദേഹത്തിന് കൺവെൻഷനിൽ പ്രസംഗിക്കുവാൻ ക്ഷണക്കത്ത് ഉത്തരവാദിത്തപ്പെട്ടവരുടെ പക്കൽ നിന്നും എത്തുന്നു. മേടയിൽ നിന്നും ഘോരഘോരം സത്യത്തിനും നീതിക്കും ധർമ്മത്തിനും ക്ഷമയ്ക്കും വേണ്ടി പുട്ടിന് പീരയിടുന്നത് പോലെ പ്രസംഗിക്കുന്ന മഹാൻ തന്റെ സ്വതസിദ്ധമായ കള്ളത്തരങ്ങൾ ഉടനെ തന്നെ മറുപടിയായി എഴുതി.

” വിളിച്ചതിൽ വളരെ സന്തോഷം. എന്നാൽ ബോർഡ് എനിക്ക് കുമ്പനാട് പ്രസംഗിക്കുവാനുള്ള പെർമിഷൻ കൊടുക്കാത്തതിനാൽ വരുവാൻ കഴിയുകയില്ല അത്രേ..!”

ഇവരാണ് മറ്റുള്ളവരെ സ്വർഗ്ഗത്തിലേക്ക് ആവാഹിച്ചുകൊണ്ടുപോകാൻ നടക്കുന്ന മഹാ മാന്യന്മാർ. മറ്റുള്ള പാപികളോട് ക്രിസ്തുവിന്റെ സ്നേഹം വിളമ്പി കൊടുക്കുവാൻ നടക്കുന്ന മുന്തിയ ഉപദേശി…

കഴിഞ്ഞപ്രാവശ്യം കുമ്പനാട് വന്ന് വൈബ്രെഷനിട്ടു കുറച്ചു വിഡ്ഢിത്തരങ്ങൾ വിളമ്പിയിട്ട് പോയതുകൊണ്ട് വർക്കിയുടെ അസാന്നിധ്യം കുമ്പനാട് ഒരു തീരാനഷ്ടം തന്നെ ആയിരിക്കും, ഉറപ്പ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.