വ്യായാമത്തിലൂടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാം

വ്യായാമത്തിലൂടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാം
November 07 17:39 2017 Print This Article

തിരക്കുപിടിച്ച ജീവിതത്തില്‍, മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ തെറ്റുക സ്വാഭാവികമാണ്. എന്നാൽ ശാരീരികമായ അസ്വസ്ഥതകൾ ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുമ്പോൾ മാത്രമാകും വ്യായാമത്തെ കുറിച്ച് പൊതുവിൽ ചിന്തിക്കുന്നത് തന്നെ.

വ്യായാമങ്ങള്‍ ചെയ്യുന്നതുകൊണ്ടുള്ള ചില പ്രധാനപ്രയോജനങ്ങള്‍ ഇവയാണ്. ഹൃദയപേശികള്‍ക്ക് ശേഷികൂടുന്നു. കൂടുതല്‍ നന്നായി രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഹൃദയത്തിന് കൈവരുന്നു. ശരീരത്തിലെ പേശികള്‍ക്ക് ഊര്‍ജസ്വലതയുണ്ടാകുന്നു. മാനസിക സമ്മര്‍ദം കുറയുന്നു. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കുറയുന്നു. ഒരു പ്രാവശ്യം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് കൃത്യമായ വ്യായാമം കൊണ്ട് മറ്റൊന്നുണ്ടാകുന്നതില്‍ നിന്ന് രക്ഷപ്പെട്ടുനില്‍ക്കാന്‍ സാധിക്കും.

വ്യായാമം നിത്യജീവിതത്തിൻ്റെ ഭാഗമാക്കുന്നവര്‍ക്ക് ഒരു പരിധിവരെ രോഗങ്ങളെ പേടിക്കേണ്ടതില്ല. ഇത്തരത്തിൽ വ്യായാമം ചെയ്യുമ്പോൾ നാം പലകാര്യങ്ങളും നാം പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വിവിധ ഗവേഷണ പഠനങ്ങളെ ആസ്പദമാക്കി പറയുകയാണെങ്കില്‍ ഒരു പ്രാവശ്യം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമപദ്ധതി കൊണ്ട് തുടര്‍ന്ന് അറ്റാക്കുണ്ടാകാനുള്ള സാധ്യത 25 ശതമാനംവരെ കുറയ്ക്കാം. എന്നാൽ വൈദ്യനിര്‍ദേശപ്രകാരം മാത്രമേ വ്യായാമത്തിലേര്‍പ്പെടാവൂ എന്നത് വളരെ പ്രധാനമാണ്.

ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും വൈദ്യനിര്‍ദേശം കൂടാതെതന്നെ വ്യായാമപദ്ധതിയിലേര്‍പ്പെടാം. എന്നാല്‍ ഡോക്ടറുടെ അഭിപ്രായം തീര്‍ച്ചയായും തേടേണ്ട ചില ചില സാഹചര്യങ്ങളുണ്ട്. അവ തള്ളിക്കളയാൻ പാടില്ല അവ ഏതൊക്കെയെന്നു നോക്കാം.

1 .എന്തെങ്കിലും ചെയുമ്പോൾ നെഞ്ചില്‍ വേദനയോ ഭാരമോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുന്നവര്‍. സ്വന്ത ഇഷ്ടപ്രകാരം വ്യായാമം ചെയ്യരുത്.

2 .ഹൃദ്രോഗമുള്ളവർ ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ കഴിഞ്ഞവര്‍ ഇടയ്ക്കിടെ തലകറക്കമോ ബോധക്ഷയമോ ഉണ്ടാകുന്നവര്‍ വിദഗ്ദ്ധ ഉപദേശപ്രകരം മാത്രമേ വ്യായാമത്തിനു തയാറെടുക്കാവു.

അധ്വാനസമയത്ത് ശ്വാസംമുട്ടലനുഭവപ്പെടുന്നവര്‍ പ്രഷറുള്ളവര്‍ പ്രമേഹമുള്ളവര്‍ തുടങ്ങിയവരും ഏറെ ശ്രെദ്ധിക്കുകയും വിദഗ്തതെ ഉപദേശം തേടുകയും ചെയ്തതിനു ശേഷമെ വ്യായാമത്തിനു തുടക്കം കുറിക്കാവു. കുടുംബത്തില്‍ ഹൃദ്രോഗം മൂലം ചെറുപ്പത്തിലേ ആരെങ്കിലും മരിച്ചിട്ടുണ്ടെന്ന് അറിവുള്ളവര്‍ മേല്‍പ്പറഞ്ഞ വിഭാഗത്തിലുള്ളവര്‍ തീര്‍ച്ചയായും വൈദ്യനിര്‍ദേശപ്രകാരം മാത്രമേ വ്യായാമത്തിലേര്‍പ്പെടാവൂ.

വ്യായാമം നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കുന്നവര്‍ക്ക് ഒരു പരിധിവരെ രോഗങ്ങളെ പേടിക്കേണ്ടതില്ല. അതിരാവിലെ ചെയ്യുന്ന വ്യായാമമാണ് ഫലവത്താവുക. രാവിലെ സമയമില്ലാത്തവര്‍ക്ക് വൈകുന്നേരം ചെയ്യാം.

വ്യായാമങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ആദ്യത്തെ 5-10 മിനിറ്റുകൾ ‘വാം അപ്പ്’ എക്‌സര്‍സൈസുകള്‍ ചെയ്യണം. നടത്തവും ജോഗിങ്ങും ഏത് അസുഖമുള്ളവര്‍ക്കും ചെയ്യാവുന്ന വ്യായാമങ്ങളാണ്.

പ്രമേഹമുള്ളവര്‍ വ്യായാമം ചെയ്യുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് പാട നീക്കിയ പാലോ ജ്യൂസോ കഴിക്കുന്നത് നല്ലതാണ്. ജിമ്മുകളിൽ സമയവും പണവും ചെലവഴിക്കാതെ വീടുകളിൽത്തന്നെയുള്ള വ്യായാമത്തിലൂടെ ആരോഗ്യവും ആയുസ്സും കൂട്ടാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

  Categories:
view more articles

About Article Author

write a comment

1 Comment

 1. A. S. Mathew
  February 04, 05:47 #1 A. S. Mathew

  Years back, to attend school, miles of walk which gave exercise. Average person had to walk miles for everything. They had long life span, hardly any of the modern diseases. Now the doctor’s offices and hospitals are overfilled with sick people. Why? How many people will walk one mile to the market place now?

  While visiting home, I walked to the market place for some exercise, also to see the neighbors face to face, I have been questioned by many, why you are walking? Is walking a disgraceful and berating action?

  If everybody will take an healthy dietary habit- regular exercise-reduce the tensions through avoiding many of the unnecessary traps of life-have some healthy laugh with the family and friends every day, it will create healthy miracles in our lives. Above all, our personal relationship with GOD.

  Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.