കാലിഫോര്‍ണിയ: ചരിത്രമെഴുതി അമേരിക്കയിലെ ജീസസ് മൂവ്മെന്‍റിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജലസ്നാനം.
ജീസസ് മൂവ്മെന്‍റില്‍ നിന്നുള്ള 4,166 പേരാണ് ഹിസ്റ്റോറിക് ബീച്ചില്‍ നടന്ന ജലസ്നാനത്തില്‍ പങ്കെടുത്തത്.
ജീസസ് മൂവ്മെന്‍റിന്‍റെ 50-ാം വാര്‍ഷികത്തിന്‍റെ ഭാഗമായിട്ടാണ് സ്നാനം സംഘടിപ്പിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാനമാണ് കാലിഫോര്‍ണിയയില്‍ നടന്നതെന്ന് വെസ്റ്റ് കോസ്റ്റ് ലൈഫ് ചര്‍ച്ചിലെ പാസ്റ്റര്‍ റേ ജീൻ വില്‍സണ്‍ പറഞ്ഞു. ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷമാണിതെന്നും പാസ്റ്റര്‍ റേ കൂട്ടിച്ചേര്‍ത്തു.
60 കളിലും 70 കളിലും ലക്ഷക്കണക്കിന് യുവജനങ്ങള്‍ ക്രിസ്തുവിന്റെ അടുക്കല്‍ വന്ന ക്രിസ്ത്യന്‍ ഉണര്‍വിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ‘ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്‌നാനം’ എന്ന് പരസ്യപ്പെടുത്തിയ ഈ പരിപാടി ഓഷ്യന്‍സ് ചര്‍ച്ച് ബാപ്റ്റൈസ് സോകാല്‍ സംഘടിപ്പിച്ചത്.
ചര്‍ച്ച് ബാപ്‌റ്റൈസ് സോകാലാണ് പരിപാടി സംഘടിപ്പിച്ചത്. 280-ലധികം പള്ളികളില്‍ നിന്നായി 8,000-ത്തിലധികം പേര്‍ ചടങ്ങിന് സാക്ഷികളായി. പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ സ്നാനം സ്വീകരിക്കാൻ കഴിഞ്ഞത് വലിയ ആത്മീയ ഉണര്‍വിന് കാരണമായെന്ന് സ്നാനം സ്വീകരിച്ചവര്‍ അഭിപ്രായപ്പെട്ടു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.