ന്യൂഡല്‍ഹി നടപ്പ് വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി പെരുകി. ഇതില്‍ 148.8 ലക്ഷം കോടി ആഭ്യന്തര കടവും ഏഴ് ലക്ഷം കോടി വിദേശ കടവുമാണ്.
മൊത്തം ആഭ്യന്തര വരുമാന (ജിഡിപി)ത്തിന്റെ 57.3 ശതമാനമാണ് കടബാധ്യതയെന്ന് രാജ്യസഭയില്‍ വി ശിവദാസന് നല്‍കിയ മറുപടിയില്‍ ധന മന്ത്രാലയം അറിയിച്ചു. വര്‍ഷം പലിശ കൊടുക്കാന്‍ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്.
അതേസമയം കോവിഡ് മൂലമാണ് 2020-21 ല്‍ കടം കൂടിയതെന്നാണ് കേന്ദ്രത്തിന്റെ വാദം.എന്നാല്‍ കോവിഡിന് മുമ്ബേ കടം ഉയര്‍ന്നു തുടങ്ങിയെന്ന് കണക്കുകളില്‍നിന്ന് വ്യക്തം. 2017-18 ല്‍ 82.9 ലക്ഷം കോടി രൂപയായിരുന്നു കടം. 2018-19ല്‍ 92.5 ലക്ഷം കോടിയും 2019-20 ല്‍ 105.2 ലക്ഷം കോടിയുമായി. 2020-21ല്‍ 122.1 ലക്ഷം കോടിയായി.2021-22 ല്‍ കടം 138.9 ലക്ഷം കോടിയായി പെരുകി. മൊത്തം 45 ലക്ഷം കോടിയുടെ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ 27 ലക്ഷം കോടിയും കടമാണ്. അതില്‍നിന്നുമാണ് 9.4 ലക്ഷം കോടി രൂപ പലിശ കൊടുക്കാന്‍ നീക്കിവയ്‌ക്കേണ്ടി വരുന്നത്.
4500 കോടി രൂപ മുടക്കി പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും സഞ്ചരിക്കാന്‍ വിമാനം വാങ്ങിയെന്ന പത്ര റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തി, ചെലവായ തുക എത്രയെന്ന് ചോദ്യം ഉന്നയിച്ചപ്പോള്‍, “ഒരു വിവരവും വെളിപ്പെടുത്താന്‍ ആകില്ല’ എന്ന ഒറ്റ വരി മറുപടിയാണ് പ്രതിരോധ മന്ത്രാലയം നല്‍കിയത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.