ജക്കാര്‍ത്ത: പന്നിയിറച്ചി കഴിക്കുന്നതിന് മുൻപ് ഇസ്ലാമിക പ്രാര്‍ത്ഥന ചൊല്ലുകയും അത് ടിക്‌ടോക്കില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവതിയ്ക്ക് രണ്ടുവര്‍ഷം തടവും പിഴയും.
ഇന്തോനേഷ്യയിലാണ് സംഭവം. ലിന മുഖര്‍ജി എന്നറിയപ്പെടുന്ന ലിന ലുത്‌ഫി എന്ന യുവതിയ്‌ക്കെതിരെയാണ് ഇന്തോനേഷ്യയിലെ
മതനിന്ദ നിയമപ്രകാരം കേസെടുത്തത്. ബാലി സന്ദര്‍ശനത്തിനിടെയാണ് യുവതി ഇസ്‌ലാമിക പ്രാര്‍ത്ഥന ചൊല്ലിയതിന് ശേഷം പന്നിയിറച്ചി കഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ യുവതി ടിക്‌ടോക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
സുമാത്ര ദ്വീപിലെ പാലേംബംഗ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിനും പ്രത്യേക മതവിശ്വാസം പിന്തുടരുന്ന ആളുകള്‍ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്. രണ്ട് വര്‍ഷത്തെ തടവിന് പുറമേ 13,46,929 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. താൻ ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും എന്നാല്‍ ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ലിന മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.