ഹൂസ്റ്റണിലെ മുന്തിയ മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കൊടിയ ചെന്നായ്ക്കൾ

ഹൂസ്റ്റണിലെ മുന്തിയ മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കൊടിയ ചെന്നായ്ക്കൾ
January 24 14:18 2023 Print This Article

“ദൈവമേ കൈതൊഴാം കേൾക്കുമാറാകണം പാവമാമെന്നെ നീ കാക്കുമാറാകണം എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം നിന്നെ ഞാനെന്നുമേ കാണുമാറാകണം നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം നേർവരും സങ്കടം ഭസ്മമാക്കീടണം ദുഷ്ടസംസർഗം വരാതെയായീടണം ശിഷ്ടരായുള്ളവർ തോഴരായീടണം നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം ദൈവമേ കൈതൊഴാം കേൾക്കുമാറാകണം”

പന്തളം കേരളവർമ്മയുടെ ഈ മനോഹര കാവ്യം പാടി പഠിക്കാത്ത ഒരു സ്കൂൾ കുട്ടികളും കേരളത്തിൽ ഒരു കാലത്ത് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇത്ര മനോഹരമായ ഒരു പദ്യം എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ എല്ലാ പെന്തക്കോസുകാരും ഞായറാഴ്ച രാവിലെ ആദ്യം സഭയിൽ വന്നിരുന്നു പാടേണ്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്. ശിഷ്ടരായുള്ളവർ തോഴരായീടേണം. സത്യം പറഞ്ഞിടാൻ ശക്തി ഉണ്ടാവണം..

ഇന്ന് ചർച്ചുകൾ ഒരു ക്ലബ്ബിന് സമാനമാണ്. ക്രിസ്തുവിന്റെ പേരിൽ അവിടെ വന്നു കൂടുന്നു എങ്കിലും പകയും വിദ്വേഷവും വാശിയും വൈരാഗ്യവുമായി നടക്കുന്ന വിശ്വാസികൾ. വാക്കിന് വിലയില്ലാത്ത, ആരെയും വിശ്വാസമില്ലാത്ത വിശ്വാസികൾ. വെള്ളമടിയും മറ്റു പല ആഭാസത്തരങ്ങളുമായി ലീഡർഷിപ്പിൽ നടക്കുന്ന മറ്റു കുറെ മഹാന്മാർ. അവർ ദൈവഭയത്തിൽ ഭക്തിയോടെ ജീവിക്കുന്ന വിശ്വാസികളെ നേർവഴി നടത്തുവാൻ വല്ലാതങ്ങു പാടുപെടുന്നു. സത്യം പറഞ്ഞിടാൻ ശക്തി ഉണ്ടാവണം….

ഇന്ന് അതിനുള്ള ശക്തി ഒറ്റ വിശ്വാസികൾക്ക് ഇല്ല എന്ന് എടുത്ത് പറയേണ്ടതുണ്ട്. കാരണം സത്യം സംസാരിച്ചാൽ, പലർക്കും അസ്വസ്ഥത ഉണ്ടാകും. പലരുടെയും ശത്രുത ഉണ്ടാവും. പല സൗഹൃദങ്ങളും നഷ്ടപ്പെടും. സത്യം സംസാരിച്ചാൽ ലഭിക്കേണ്ടുന്ന കസേരകൾ നഷ്ടപ്പെട്ടേക്കാം.അതുകൊണ്ട് വിശ്വാസികൾ സൗകര്യപൂർവ്വം ഇന്ന് സത്യം സംസാരിക്കുവാൻ മടിക്കുന്നു…

പല സത്യങ്ങളും കണ്ടശേഷം അവർ കാണാത്തതുപോലെ നടന്നു പോകുന്നു. ഇത് എന്റെ വിഷയം അല്ലത്രേ.അപ്പോൾ നിങ്ങൾ എങ്ങനെയാണ് ക്രിസ്തുവിനെ പിൻപറ്റുന്നത് ? തിന്മ കണ്ടിട്ട് മിണ്ടാതെ പോയ ക്രിസ്തുവിനെ ആണോ നിങ്ങൾ പിൻപറ്റുന്നത്..?

അതോ ചീഞ്ഞതിനു നേരെ, തിന്മയ്ക്കു നേരെ, ഹിപ്പോക്രസിക്കു നേരെ, പരീശന്മാരുടെ കപടതകൾക്ക് നേരെ കൈ ചൂണ്ടുകയും ചാട്ടവാർ എടുക്കുകയും ചെയ്ത ക്രിസ്തുവിനെ ഇന്ന് ക്രൈസ്തവലോകം സൗകര്യപൂർവ്വം മറന്നു കളയുന്നു. ഹൂസ്റ്റണിലെ മൂന്തിയ സഭയിൽ കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡിയിൽ കമ്മിറ്റി അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട, സമൂഹത്തിൽ വിലയും മാന്യതയുമുള്ള ഒരു പിതാവിന്റെ ചെവിയിൽ ചെന്നിട്ട് ‘ എനിക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാൻ ചെറുപ്പക്കാർക്ക് വേണ്ടി താൻ പിന്മാറണം എന്ന് 55 വയസുള്ള ഫിനോയിൽ എന്നൊരു അമൂൽ ബേബി തെറിവിളിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി.

ഇയാൾ ശരിക്കും ഒരു Psychopath (മനോരോഗി) ആണന്നു നിങ്ങൾക്ക് പലർക്കും അറിയാം. ചില വർഷങ്ങൾക്ക് മുൻപ് ഈ മനോരോഗി സെക്രട്ടറി ആയിരുന്നപ്പോൾ ആരോ എന്തോ ചോദ്യം ചോദിച്ച ആളിനോട് വയലന്റായി തട്ടിക്കേറി 5 മിനിറ്റ് കഴിഞ്ഞപ്പോൾ 15 മിനിറ്റോളം സ്റ്റേജിൽ അന്യഭാഷ പറഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നത്‌ നിങ്ങൾ പലരും കണ്ടതല്ലേ.

ഇങ്ങനെയുള്ള ജഡീകന്മാർ, psychopath/ ചെന്നായ്ക്കൾ ആണ് ഈ സഭ ഭരിക്കുന്നത്. ജനറൽ ബോഡി തിരഞ്ഞെടുത്തു മിനിട്സിലും എഴുതിചേർത്ത പുതിയ ചാരിറ്റി ആന്റ് മിഷൻബോർഡ് ഡയറക്ട്റെ ഫോണിൽ വിളിച്ചു “നിങ്ങൾ ക്വളിഫൈഡ് അല്ല ” എന്നും “നിങ്ങൾക്ക് NRI അക്കൗണ്ട് ഉണ്ടോ ” എന്നും ഇല്ലങ്കിൽ മാറി ഏതോ പൊന്നപ്പനെ ഏൽപ്പിക്കണമെന്നും പറയാൻ തോബിയെ ആരാണ് ചുമതലപ്പെടുത്തിയത് ?

ഒരു ദിവസം തന്നെ 7/8 പ്രാവശ്യം ആ വ്യക്തിയെ വിളിച്ചു ഹരാസ് ചെയ്ത്‌ പിന്മാറാനും അത് പേപ്പറിൽ തോബിയുടെ കൈയ്യിൽ എഴുതികൊടുക്കാനും പറയാൻ ബോർഡോ, ജനറൽ ബോഡിയോ ഇയാളെ അധികാരപ്പെടുത്തിയോ ? ഐക്യകണ്ഡേന ജനറൽ ബോഡി തിരഞ്ഞെടുത്ത വ്യക്തിയെ പിന്നാംമ്പുറത്തൂടെ നാറിയ കളിനടത്തി ആ വ്യക്തിയെ സ്ഥാനത്തുനിന്നും നീക്കുക വഴി ഈ സഭയുടെ ജനറൽ ബോഡിക്ക് ഒരുവിലയും ഇല്ല എന്ന് തെളിയിച്ചിരിക്കുന്നു.

ഈ തോബി ആയിരുന്നല്ലോ കഴിഞ്ഞ ചാരിറ്റി – മിഷൻബോർഡ് ഡയറക്ടർ. 1.5 മില്യൺ ഡോളർ മിഷൻ ബോർഡിൽ കൂടെ കേറിയിറങ്ങി എവിടെപ്പോയി. ഇതിന്റെ കണക്ക് എവിടെ? ജനറൽ ബോഡിയുടെ തലേന്ന് നടന്ന ബോർഡ് മീറ്റിങ്ങിൽ കണക്കുകൾ ശരിയായിട്ടില്ല എന്നു പറഞ്ഞിട്ടും ഈ ചഭയുടെ മഹാപുരോഹിതനും പ്രസിഡന്റുമായ വ്യക്തി ജനറൽ ബോഡിക്ക് എന്തുകൊണ്ട് അനുവാദം കൊടുത്തു. കള്ളന്മാർക്ക് കൂട്ടുനിൽക്കുകയല്ലേ ഈ പ്രവർത്തിയിലൂടെ ഈ സഭയുടെ മഹാപുരോഹിതൻ കാട്ടിയത് ? പണത്തിന്റെ വലിയ തട്ടിപ്പല്ലേ ഈ തോബി നടത്തിയത് ?

മുന്തിയ സഭയുടെ പണം. ചാരിറ്റി മിഷൻബോർഡ് ആന, വലിയടോ വലി. വലിപ്പിച്ചു വലിപ്പിച്ചു അമ്മായിയപ്പന്റെ കൂപ്പ് നിറഞ്ഞു. വടക്കേ ഇന്ത്യയിൽ വേല ഇറക്കുന്ന സ്വന്തം അമ്മായിയപ്പന് ഇയാൾ എത്ര ലക്ഷം ഡോളറാണ് ഈ മുന്തിയ സഭയുടെ മിൻഷൻ ഫണ്ടിൽ നിന്നും അടിച്ചുമാറ്റി മറിച്ചുകൊടുത്തത്‌ എന്ന് ഈ സഭയിലെ എത്ര വിശ്വാസികൾക്ക് അറിയാം ?

ബിൽഡിങ്ങ് വർക്കിലും ലക്ഷ കണക്കിന് ഡോളർ ഇയാൾ അമ്മായിയപ്പന്റെ കൈയ്യിൽ എത്തിക്കും. കാരണം കമ്മീഷനും പിന്നെ തട്ടിക്കുന്നതും തോബിയുടെ അമ്മായിയപ്പന്റെ വേലവേപ്പിന് സപ്പോർട്ട് ചെയ്യാം എന്ന ഉറപ്പിലാണ് ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ ഒരുത്തന് കോൺട്രാക്ട് ഏൽപ്പിച്ചിരിക്കുന്നത്. അങ്ങനെ മരുമകൻ ഇവിടെ വിതയ്ക്കും അമ്മായിയപ്പൻ അവിടെ കൊയ്യും. ഈ കാട്ടു ചെന്നായ്ക്കൾ വിശ്വാസികളായ നിങ്ങളെ നാളുകളായി പൊട്ടൻ കളിപ്പിക്കുകയാണന്ന് അറിയണം. ഇവന്മാർക്ക് പാവങ്ങളായ നിങ്ങളുടെ പണം മാത്രം മതി.

അപ്പോൾ തന്നെ ഈ സഭയുടെ പ്രവർത്തകരായ വടക്കേ ഇന്ത്യയിലെ വേലക്കാർക്ക് കൊടുക്കുന്നത് വെറും നക്കാപ്പിച്ച ( 3000 -4000 ഇന്ത്യൻ രൂപ ) ഇയാളുടെ അമ്മായിയപ്പന്റെ വടക്കേ ഇന്ത്യയിലെ വേലവെപ്പുകൾ പടയാളി ഉടൻ പുറത്തുവിടും. ഇവർ നടത്തുന്ന തട്ടിപ്പുകൾ പുറത്തുവരരുത്. അതുകൊണ്ടുമാത്രമാണ് വർഷങ്ങളായി മറ്റാർക്കും വിട്ടുകൊടുക്കാതെ മാറിയും കേറിയും 6 പേർ മാത്രം ഈ മിഷൻ – ചാരിറ്റി എന്ന ഖനിയുടെ കാവലാളുകൾ ആവുന്നത്. എസ് വി പ്രദീപ് എന്ന മാധ്യമപ്രവർത്തകന്റെ മരണം ഏറ്റവും നല്ല ഉദാഹരണമാണ്.

താറാവ് ബിഷപ്പിനെതിരെ കൈ ചൂണ്ടിയതാണ് പ്രദീപിന്റെ മരണത്തിനു കാരണം എന്നു പറയപ്പെടുന്നു. ഇതുതന്നെയാണ് ഇന്ന് ആത്മീയ ലോകത്ത് നടക്കുന്നതും. പാപത്തെപ്പറ്റിയും പാപബോധത്തെപ്പറ്റിയും പ്രസംഗിക്കുന്ന, പാപികളെ നേർവഴി നടത്തുന്ന, ക്രിസ്തുവിന്റെ ജീവിതത്തെപ്പറ്റിയും രക്ഷയെപ്പറ്റിയും പ്രസംഗിക്കുന്ന സഭകളിൽ, സത്യം പറയുവാൻ ശക്തിയില്ലാതെ പോകുന്നത് സത്യം പറയുന്നവനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കൊണ്ടാണ്. ഇന്ന് സഭകളിൽ രാഷ്ട്രീയവും ഗ്രൂപ്പിസവും, വ്യക്തി താൽപര്യങ്ങളും, സെൽഫ് പ്രമോഷനും, ബിസിനസും, പണസമ്പാദനവും, ആളുകളിയും, പാരവെപ്പുമാണ് പ്രധാന വിഷയങ്ങൾ. മേമ്പോടിക്ക് ക്രിസ്തുവിനെ ഉപയോഗിക്കുന്നു എന്നു മാത്രം.

പല സഭകളിലും ന്യായമായ കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാവാതെ പോകുമ്പോഴും, ന്യായം പാലിക്കപ്പെടാതെ പോകുമ്പോഴും, പറയുവാനും ചോദിക്കുവാനും ഉള്ള സാഹചര്യങ്ങൾ തമസ്കരിക്കപ്പെടുമ്പോഴും പലതും പുരപ്പുറത്ത് ഘോഷിക്കേണ്ടി വരുന്നത്. ഇത്തരം ദുഃഖസത്യങ്ങൾ ഉള്ളതുകൊണ്ടാണ് അനേകം പേർ പടയാളിയെ സമീപിക്കുന്നത്.

ഓരോ പ്രാവശ്യവും ഇത്തരം നാറിയ കഥകൾ എഴുതുമ്പോൾ ഇനിയും ഇത്തരം വിഷയങ്ങൾ എഴുതുവാൻ അവസരം ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ടാണ് എഴുതുന്നത് മര്യാദയ്ക്ക് മറ്റു സഭകളിൽ ജീവിച്ചിരുന്നവർ പെന്തക്കോസിൽ എന്തോ വലുതായി കിടപ്പുണ്ട് എന്ന് പറഞ്ഞ് ചൂണ്ടയിട്ട് കൊണ്ടുവന്ന ശേഷം ഇവിടുത്തെ നാറ്റം സഹിക്കാതെ മൂക്ക് പൊത്തി നടക്കുന്ന അനേകർ പടയാളിയെ വിളിച്ച് ഈ അധർമ്മങ്ങൾക്കെതിരെ, ഈ ആഭാസങ്ങൾക്കെതിരെ നിങ്ങൾ പോരാടണമെന്ന് നിർബന്ധിക്ക കൊണ്ടാണ് പലപ്പോഴും സഹികെട്ടിട്ടാണ് നാറിയ കഥകൾ വലിച്ച് പുറത്തിടുന്നത്. പലർക്കും ദൈവത്തെ ഭയമില്ലെങ്കിലും പടയാളിയുടെ എഴുത്തിനെ വല്ലാതെ ഭയപ്പെടുന്നു. അങ്ങനെയുള്ളവർ മാന്യമായി കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോയാൽ പോരെ?

പടയാളിയുടെ വായടപ്പിക്കാം എന്ന വ്യാമോഹത്തിൽ പലരേയും ക്രൂശിക്കുന്നുണ്ട് എന്നത് സത്യം തന്നെ. ( പടയാളി സത്യം വിളിച്ചുപറയുന്നതുകൊണ്ട് ഈ കപട വേഷധാരികൾ പലരുടെയും നെഞ്ചിൽ കത്തി കയറ്റുന്നുണ്ട്. അതൊന്നും പടയാളിയുടെ വിഷയമേ അല്ല. അതൊക്കെ അവരുടെ വിധി, അത്രേ ഒള്ളു. പടയാളിയുടെ എഴുത്തുകണ്ട് വെറിപിടിച്ച കാളയെപ്പോലെ നീയൊക്കെ ആരുടെയൊക്കെ നെഞ്ചിൽ കേറിയാലും പടയാളി പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും.

നിങ്ങളുടെ പ്രയ്നങ്ങൾ ഫലിക്കാൻ പോകുന്നില്ല. അല്ല നീയൊക്കെ നേരെ ചൊവ്വേ ജീവിച്ചാൽ പടയാളിയുടെ പോരാട്ടം അന്നു നിർത്തും ) സ്വതന്ത്രമായി പറന്നു നടന്ന കാക്കയെ പിടിച്ചുകൊണ്ടുവന്ന് വെള്ളയടിച്ച് മുക്കി പൊക്കിയ ശേഷം അകത്തിട്ട് കൊത്തിയൊതുക്കുകയാണ് ഇന്നത്തെ പെന്തക്കോസ്. ഇന്ന് ആ കാക്കയ്ക്ക് തിരിച്ചു തന്റെ കൂട്ടിൽ പോകുവാൻ പറ്റുകയില്ല. കാരണം അങ്ങോട്ടു ചെന്നാൽ കറുത്ത കാക്കകൾ കൊത്തിയോടിക്കും. മിണ്ടാതെ ഇരുന്ന് എല്ലാ തോന്നിയവാസത്തിനും കൂട്ടു നിന്നാൽ ഭക്തനായി. ചോദ്യം ചോദിച്ചാൽ,

അഭിപ്രായം പറഞ്ഞാൽ, അന്യായം ചൂണ്ടിക്കാണിച്ചാൽ വെള്ളക്കാക്കകൾ നിർദാക്ഷന്യം കൊത്തിയൊതുക്കിയിരിക്കും. അതുകൊണ്ടാണ് ദൈവമേ കൈതൊഴാം കേൾക്കുമാറാകണം,സത്യം പറഞ്ഞിടാൻ ശക്തിയുണ്ടാവണം എന്ന ഗാനം പാടി ശക്തി ആർജിക്കേണ്ടത് എന്ന് പടയാളി ആദ്യമേ പറഞ്ഞത്. അങ്ങനെയൊരു സമയം ഉണ്ടായാൽ പടയാളിക്കും വിശ്രമിക്കാമല്ലോ..?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.