ചെളിയില്‍ പൂണ്ടു; കെട്ടിവലിച്ച്‌ നവകേരള ബസ്

ചെളിയില്‍ പൂണ്ടു; കെട്ടിവലിച്ച്‌ നവകേരള ബസ്
November 24 02:08 2023 Print This Article

മാനന്തവാടി: നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ചെളിയില്‍ പുതഞ്ഞു. വയനാട് മാനന്തവാടിയില്‍ നവകേരള സദസ്സ് സംഘടിപ്പിച്ച വേദിക്കരികില്‍ വച്ചാണ് സംഭവമുണ്ടായത്.

കെട്ടിവലിച്ചാണ് ചെളിയില്‍ നിന്ന് ബസ് പുറത്തെടുത്തത്.

മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. മന്ത്രിമാര്‍ ബസില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബസ് കുടുങ്ങിയത്. പിന്നാലെ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ബസ് കെട്ടിവലിച്ചും തള്ളിയും പുറകോട്ടു നീക്കുകയായിരുന്നു. കഴിഞ്ഞ രാത്രി പെയ്ത മഴയേത്തുടര്‍ന്നാണ് ഇവിടെ ചെളി നിറഞ്ഞത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.