പുടിൻ ഒപ്പിട്ടു; റഷ്യ സിടിബിടിയില്‍നിന്നു പുറത്ത്

പുടിൻ ഒപ്പിട്ടു; റഷ്യ സിടിബിടിയില്‍നിന്നു പുറത്ത്
November 03 10:18 2023 Print This Article

മോസ്കോ: അണ്വായുധ പരീക്ഷണ നിരോധന ഉടന്പടി (സിടിബിടി)യില്‍നിന്നു റഷ്യ ഔദ്യോഗികമായി പിന്മാറി. ഇതിനായി പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തില്‍ പ്രസിഡന്‍റ് പുടിൻ ഉപ്പുവച്ചു.

ഉടന്പടിയില്‍നിന്നു പിന്മാറിയെങ്കിലും ആണവനയത്തില്‍ മാറ്റമില്ലെന്നാണ് റഷ്യ പറയുന്നത്. യുഎസ് ആണവപരീക്ഷണം നടത്തിയാലേ റഷ്യയും നടത്തൂ.

1996ലെ അന്താരാഷ്‌ട്ര ഉടന്പടി യുഎസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒപ്പുവച്ചിട്ടില്ല. റഷ്യയും ഇതേ സമീപനം സ്വീകരിക്കുകയാണെന്നാണു പുടിൻ പറഞ്ഞത്.

യുക്രെയ്നില്‍ അധിനിവേശം നടത്തുന്ന റഷ്യ അണ്വായുധ പരീക്ഷണം നടത്തിയേക്കുമെന്നും വൻശക്തികളുടെ ആയുധമത്സരത്തിന് അതു തിരികൊളുത്തിയേക്കുമെന്നും ആശങ്കയുണ്ട്. സോവ്യറ്റ് യൂണിയന്‍റെ പതനത്തിനുശേഷം റഷ്യ ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.