ഇന്ത്യ പെന്തകോസ്റ്റൽ ദൈവസഭ അതിന്റെ ജനറൽ കൗൺസിലോ വിശ്വാസി സമൂഹമോ എന്തിനേറെ ജനറൽ എക്‌സിക്യുട്ടീവ്സ് പോലും അറിയാതെ ആന്ധ്ര ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറിക്കും, ഏലൂർ ഡിസ്ട്രിക്ട് രജിസ്ട്രാർക്കും എതിരെ കേസ് കൊടുത്തിരിക്കുന്നു. ഫലത്തിൽ ഈ കേസ് ആന്ധ്രാ ഗവണ്മെന്റിനു എതിരെയുള്ള കേസ് ആയി വരും.
കേസ് ഡീറ്റെയിൽസ് :
ഈ കേസിൽ വത്സൻ പ്രധാനമായും വാദിച്ചിരിക്കുന്നത്, ഐപിസി ജനറൽ ബോഡി കൂടി ഭരണഘടന വ്യതിയാനം വരുത്തുന്നതിനു ഏലൂർ രജിസ്ട്രാർ ഓഫീസിൽ നിന്ന് രജിസ്റ്റർ ചെയ്തു നൽകുന്നതിന് കോടതി ഉത്തരവിടണം എന്നാണ്. (അപ്പോൾ തന്നെ ജനറൽ ബോഡിയെ വഞ്ചിച്ചു കൊണ്ട് വത്സനും കൂട്ടരും നടത്തിയ കൃത്രിമങ്ങൾ കാരണം ഭരണഘടന വ്യതിയാനത്തിനെതിരെ വിശ്വാസികളിൽ ചിലർ കേസ് കൊടുക്കുകയും ഭരണഘടന രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞുകൊണ്ട് കോടതിവിധി വരികയും ചെയ്തതാണ്).
കഴിഞ്ഞ കുമ്പനാട് ഐപിസി ഡിസ്ട്രിക്ട് തിരഞ്ഞെടുപ്പിലും, പഞ്ചാബ് റീജിയൻ തെരഞ്ഞെടുപ്പിലും വത്സനും ശിങ്കിടികളും ഉന്നയിച്ചത് പുതിയ ഭരണഘടന നിലവിൽ വന്നു കഴിഞ്ഞു, രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്നാണ്. വത്സനും കൂട്ടരും ഇതുവരെ വിശ്വാസി സമൂഹത്തെ വഞ്ചിച്ചു കൊണ്ട് പ്രചരിപ്പിച്ചത് വ്യാജമാണെന്ന് ഈ കേസോടുകൂടി തെളിഞ്ഞിരിക്കുകയാണ്. ഇങ്ങനെ ഒരു കേസ് കൊടുത്തിരിക്കുന്ന വസ്തുത തങ്ങൾ അറിഞ്ഞോ എന്ന് നിലവിലെ ഐപിസി ജനറൽ സെക്രട്ടറിയോടും വൈസ് പ്രസിഡന്റിനോടും വേണ്ടപ്പെട്ടവർ വിളിച്ചു ചോദിച്ചപ്പോൾ അവർ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടേയില്ല എന്ന മറുപടിയാണ് ലഭിച്ചത്.
അതായത് ജനറൽ എക്സിക്യൂട്ടീവ് പോലും അറിയാതെയാണ് വത്സൻ സഭയുടെ പേരിൽ കൊണ്ടുപോയി ഒരു ഗവൺമെന്റിന് എതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇത് തീർത്തും പ്രസ്ഥാന വിരുദ്ധമായ ചെയ്തിയും സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയും ആണെന്ന കാര്യം ഐപിസി യിലെ ശുശ്രൂഷക വൃന്ദവും വിശ്വാസി സമൂഹവും ഇനിയെങ്കിലും തിരിച്ചറിയുക.
പുതിയ ജനറൽ ഇലക്ഷൻ 2023 മെയ് 11 നു നടത്തും എന്ന് ജനുവരി 28 ആം തീയതി കൂടിയ കൗൺസിലിൽ വത്സൻ പ്രഖ്യാപിക്കുമ്പോഴും, താൻ പറഞ്ഞത് പുതിയ ഭരണഘടന അനുസരിച്ച് ഇലക്ഷൻ നടത്തും എന്നാണ്. അന്ന് ഒരു വാക്കുകൂടെ വത്സൻ പറഞ്ഞിരുന്നു എന്തെങ്കിലും നിയമപ്രശ്നം ഉണ്ടെങ്കിൽ പഴയ ഭരണഘടന തന്നെ ഉപയോഗിക്കും എന്ന്. ഇതിന് കാരണം ഇരുപത്തിയെട്ടാം തീയതി വത്സൻ ഇത് പ്രഖ്യാപിക്കും മുൻപേ ഇരുപത്തിയഞ്ചാം തീയതി കൊടുത്ത കേസ് ആയിരുന്നു എന്നത് ഇപ്പോൾ വ്യക്തമായിരിക്കുന്നു.
കഴിഞ്ഞ 28ന് സൂമിൽ കൂടിയ ജനറൽ കൗൺസിലിൽ പോലും ഇങ്ങനെ ഒരു കേസ് കൊടുത്ത വിവരം ഐപിസി ജനറൽ കൗൺസിലിനെ വത്സൻ അറിയിച്ചതും ഇല്ല. ഐപിസിയെ ഇത്രമേൽ വഞ്ചിക്കുവാൻ വത്സൻ എബ്രഹാമിന് യാതൊരു ലജ്ജയും മടിയുമില്ല എന്ന കാര്യം അയാൾ തന്നെ തെളിയിച്ചിരിക്കുകയാണ്. ഈ കേസ് നൽകിയ വിവരം കഴിഞ്ഞ ദിവസം പാസ്റ്റർ പ്രിൻസ് നിലമ്പൂർ വാർത്ത പുറത്തു വിട്ടതിനെ തുടർന്നാണ് വിശ്വാസി സമൂഹവും ശുശ്രൂഷകരും അറിയുന്നത്.
കേസിന്റെ അടുത്ത ഹിയറിങ്ങ് വെച്ചിരിക്കുന്നത് ഇന്ന് 31/ ജനുവരി/2023 നു ആണ്.
പ്രസിഡന്റിന്റെ ഐപിസി (സഭാ) വിരുദ്ധ പ്രവർത്തനങ്ങൾ
ഇപ്രകാരം നിരവധി സഭാ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ തന്റെ രാജ്യം സ്ഥാപിക്കുകയാണ് വത്സൻ എന്ന് ഇനിയെങ്കിലും വിശ്വാസി സമൂഹം തിരിച്ചറിയണം. ഐപിസിയുടെ വിവിധ സെന്ററുകളിലും സ്റ്റേറ്റുകളിലും/ റീജിയണുകളിലും നേതൃത്വം വഹിക്കുന്ന ചില ദൈവദാസന്മാർ തങ്ങളുടെ കസേര സംരക്ഷിക്കുന്നതിന്റെ ഭാഗമായി വത്സൻ എബ്രഹാമിന്റെ സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്കു രഹസ്യ പിന്തുണ നൽകുന്നുണ്ട്. ഇവരും 30 വെള്ളി കാശിന് വേണ്ടി ക്രിസ്തുവിനെ ഒറ്റിയ യൂദായ്ക്ക് തുല്യത വഹിക്കുന്നവർ തന്നെയാണ്. ഐപിസി എന്ന സഭയുടെ കൗൺസിലോ വിശ്വാസി സമൂഹമോ അറിയാതെ, സഭ ഇപ്പോൾ ഗവൺമെന്റിനും കോടതിക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന തലത്തിൽ വത്സൻ എബ്രഹാം കൊണ്ടെത്തിച്ചു കഴിഞ്ഞു. പണ്ടേ ക്രിസ്തുവിനും ദൈവത്തിന്റെ പരിശുദ്ധാത്മാവിനും വിശ്വാസികൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ നേതൃത്വം ഇപ്പോൾ നിയമത്തിനും ഗവൺമെന്റിനും വിരുദ്ധമായി പ്രവർത്തിക്കാനും തുടങ്ങിയതോടെ ഈ പ്രസ്ഥാനം നാമാവശേഷമാകുവാൻ ഇനി നാഴികൾ മാത്രമേ ബാക്കിയുള്ളു എന്ന് സുബോധമുള്ളവർ തിരിച്ചറിയട്ടെ.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.