വർഷങ്ങൾ മുൻപ് പാസ്റ്റർ ചതിച്ച കഥ. എന്റെ ഒരനുഭവ കുറിപ്പ്…

വർഷങ്ങൾ മുൻപ് പാസ്റ്റർ ചതിച്ച കഥ. എന്റെ ഒരനുഭവ കുറിപ്പ്…
January 29 21:08 2023 Print This Article

അവർ ആ കോടതിമുറിയിൽ ജഡ്ജ് ന്റെ മുന്നിൽ പൊട്ടികരഞ്ഞു. അവരുടെ സ്റ്റേറ്റ്മെന്റ് ഫ്രെയിം ചെയ്യുന്ന സമയം. ഓരോ ചോദ്യങ്ങളും ചെറുപ്പക്കരനായ ജഡ്ജ് സ്നേഹപൂർവ്വം ചോദിച്ചുകൊണ്ടേ ഇരുന്നു.

Central bank സെക്യൂരിറ്റിക്കായി വാങ്ങിയ 14 ലക്ഷത്തിന്റെ ചെക്ക് ബൗണ്സ് ആക്കി കേസ് ഫയൽ ചെയ്തിരിക്കുന്നു. 2020 മുതൽ കേസ് നടക്കുന്നു.. ഇവർക്ക് സമൻസ് കിട്ടിയിരുന്നില്ല. ഫ്രഷ് സമൻസ് 24 നു കിട്ടി. 27 നു കോടതിയിൽ ഹാജരാവാൻ.. അങ്ങനെ അവർ എന്നെ വിളിച്ചു…

ഇവരുടെ ജീവിതത്തെ കാർന്നു തിന്നത് ജോസ് ദാനിയേൽ എന്നൊരു പാസ്റ്റർ ആണ്. അയാൾ ബാങ്കിന്റെ ഒപ്പം കൂടി ആരുടെയോ ഒരു വിറ്റു പോകാതിരുന്ന വീട് ഇവരുടെ തലയിൽ കെട്ടി വക്കുകയായിരുന്നു. പക്ഷേ ഈ പിക്ചറിൽ എങ്ങും പെടാതെ ഇയാൾ എവിടെയോ സുഖമായി കഴിയുന്നു.

ഇവർക്ക് ആവശ്യം 8 ലക്ഷം രൂപ വായ്പയായിരുന്നു. ഇവരുടെ സഹോദരന്റെ മകൻ ബ്ലഡ്‌ ക്യാൻസർ ആയി ട്രീറ്റ്മെന്റ് ചെയ്ത വകയിലെ കടം തീർക്കാൻ രണ്ടു സഹോദരിമാർ ശ്രമിക്കവേ പാസ്റ്റർ പറഞ്ഞു..

ഈ വീട് മേടിച്ചോളൂ.. ലോൺ അടച്ചാൽ മതി കൂടെ നിങ്ങള്ക്ക് 8 ലക്ഷം രൂപയും ലോൺ കിട്ടും പോലും..

ഈ സ്ത്രീകൾ അത് വിശ്വസിച്ചു.. അങ്ങനെ കുവൈറ്റിൽ ഉള്ള ലേഡീയെ ഇയാൾ അവിടെ പോയി കണ്ടു. ഏതാണ്ട് 18 ലക്ഷം അടച്ചു കഴിഞ്ഞു. പെട്ടെന്ന് ഇവരുടെ അമ്മ രോഗിയായി. കോവിഡിൽ ഇവരുടെ ജോലി നഷ്ടപ്പെട്ടു.

അങ്ങനെ ഈ പാസ്റ്റർ വീണ്ടും കുവൈറ്റിൽ എത്തി ഇവരെ കണ്ട് വീണ്ടും ഫിനാൻഷ്യൽ പ്രഷർ ഇവരുടെ മുകളിൽ ഇട്ടതോടെ ആ സ്ത്രീ ഡിപ്രെഷനിൽ ആയി.. അവർ അലറിക്കൊണ്ട് മുറിയിൽ നിന്നോടിപ്പോയി.. പിന്നെ ഒരിക്കലും അവർ നോർമൽ ആയില്ല.

അനിയത്തിയുടെ അത്യാഹിതം വീട്ടുകാർ അറിഞ്ഞത് വൈകിയാണ്. അപ്പോഴേക്കും വീടിന്റെ ലോൺ മുടങ്ങിയിരുന്നു. വീട്ടുകാർ അവരെ നാട്ടിൽ കൊണ്ടുവന്നു.. ഇന്നും ചികിത്സയിൽ ആണ് ആ സ്ത്രീ.. അങ്ങനെ ഈ പാസ്റ്റർ ബാങ്ക് കാരെ കൂട്ടി സഹോദരിയെ സമീപിച്ചു. അനിയത്തിയുടെ വീട് ജപ്തി ചെയ്യാതിരിക്കാൻ ചേച്ചി ഒരു സെക്യൂരിറ്റി ചെക്ക് കൊടുത്താൽ മതി പോലും.

കുടുംബത്തിലെ ദുഃഖദുരിതങ്ങൾ ഒരു വശത്തു… ഇനിയും ഒരിക്കലും ഇവരാരും കാണാത്ത വീട് ജപ്തി ചെയ്തു പോകണ്ടല്ലോ എന്ന് കരുതി 14 ലക്ഷത്തിന്റെ സെക്യൂരിറ്റി ചെക്ക് മേടിച്ചു ജോസ് ദാനിയേൽ പാസ്റ്റരും ബാങ്ക് ഉദ്യോഗസ്ഥരും മടങ്ങി..

ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ ആ വീട് ലേലത്തിനു വച്ചു.. വിറ്റു.. പണവും ബാങ്ക് എടുത്തു.. എന്നിട്ടും ഇവർ ഇതൊന്നും അറിഞ്ഞില്ല… അറിയിച്ചില്ല.. അതിനു ശേഷം സെക്യൂരിറ്റി ചെക്ക് ബൗൻസ് ചെയ്തു അവരുടെ പേരിൽ കേസും കൊടുത്തു..

ഡൽഹിയിൽ തുഗ്ലകബാദ് ഏരിയയിൽ ജോസ് ദാനിയേൽ എന്നപേരിൽ ഉള്ള മേൽ പറഞ്ഞ പാസ്റ്ററിനെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി എന്നെ ഒന്നറിയിക്കണേ… അയാളുടെ ജീവിതം സുവിശേഷത്തിലെ യൂദാസ് ന്റെ ഭാഗം അതിമനോഹരമായി അയാൾ അഭിനയിച്ചു കഴിഞ്ഞു.. ഇനിയുള്ളത് യൂദാസ് അവസാനം ചെയ്ത കാര്യമാണ്.. ഒരു കുശവന്റെ പറമ്പ് അത് ഞാൻ വാങ്ങി വെക്കാം എന്ന് കരുതി.. എവിടെ ഒളിച്ചിരുന്നാലും അവനവൻ ചെയ്യുന്ന ചതിയുടെയും വഞ്ചനയുടെയും ക്രൂരതയുടെയും ബാക്കി പത്രം അനുഭവിച്ചേ മതിയാകൂ..

അജ്ഞതയുടെ നടുവിൽ ഒരു കുടുംബത്തെ ചതിച്ച തനിക്കു രക്ഷപെടാൻ കഴിയില്ല ജോസ് ദാനിയേലേ… ഇയാൾ ഇന്നത്തെ സമൂഹത്തിലെ വഞ്ചനയുടെ ഒരു മുഖം മാത്രം… വിവേകത്തോടെ ഇമ്മാതിരി വഞ്ചകരെ ഒഴിവാക്കാനും ആട്ടിപായിക്കാനും കഴിയുമെങ്കിൽ ചതിയിൽ നിന്നു ഒരു പരിധി വരെ രക്ഷ നേടാം…

Adv Deepa Joseph

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.