തലമുടി അടയാളത്തിൽ വോട്ട് ചെയ്തു അപ്പോത്തലനെ ജയിപ്പിക്കുക

തലമുടി അടയാളത്തിൽ വോട്ട് ചെയ്തു അപ്പോത്തലനെ ജയിപ്പിക്കുക
May 12 21:54 2022 Print This Article

ആലപ്പുഴ വെസ്റ്റ് സെന്ററിൽ നിന്നും ഒരു മഹാമാന്യ അപ്പൊത്തലൻ കൂടി വരാനിരിക്കുന്ന ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷനിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്കു മത്സരിക്കുന്നതിനുള്ള കുതന്ത്രങ്ങളിൽ ആണ്. ഇത്രയും സന്തോഷകരമായ വാർത്ത കേരള പെന്തക്കൊസ്തിനു ഈ നൂറ്റാണ്ടിൽ ഇനി കിട്ടാനുണ്ടാവില്ല.

അതിഭീകര വിശ്വസ്ത ദാസനായ അപ്പോസ്തലന്റെ ആറാട്ടുവഴി സഭയിലെ തിരിമറിയിൽ തന്നെ വിഷയം ആരംഭിക്കാം. ആറാട്ടു വഴി എന്ന സ്ഥലത്ത് പാസ്റ്റർ സൈമൺ ശുശ്രൂഷിക്കുന്ന സമയത്ത് അദ്ദേഹം വിദേശയാത്രയിലും അല്ലാതെയുമായി വിശ്വാസികളിൽ നിന്നുള്ളതും ചേർത്ത് സമാഹരിച്ച പണം കൊണ്ടു സഭാഹാൾ പണിക്കു സ്ഥലം വാങ്ങി. RSS സ്വാധീനമുള്ള ഏരിയ ആയിരുന്നതിനാൽ അവിടെ ഹാൾ പണി നടന്നില്ല.

ഒടുക്കം ആ ഭൂമി വിശ്വാസിയിൽ ഒരാൾക്ക്‌ തന്നെ വിറ്റു. അതിൽ അഞ്ചു ലക്ഷം അവധി വെച്ചു പത്തു ലക്ഷത്തിൽ അധികം രൂപ പാസ്റ്റർക്ക് കിട്ടിയത് നേരെ കൊണ്ടുപോയി സെന്റർ ശുശ്രൂഷകനെ ഏല്പിച്ചു. കൈ നനയാതെ പത്തു ലക്ഷത്തി മുപ്പത്തിനായിരം രൂപ സെന്റർ പാച്ചർക്ക് കിട്ടിയപ്പോൾ കൊടുത്ത പാസ്റ്റർക്കു ഒരു നല്ല സഭയും കിട്ടി. സെന്റർ പാസ്റ്റർ കിട്ടിയ തുക സെന്ററിൽ പോലും പറയാതെ സ്വന്തം അക്കൗണ്ടിൽ ഇട്ടു വെള്ളമൊഴിച്ചു. ഇവിടെ വഞ്ചിക്കപ്പെട്ടത് വിശ്വാസികൾ ആണ് താനും.

പക്ഷെ ഈ തട്ടിപ്പ് അധികം മുഴുത്തില്ല, നിലവിൽ ഉള്ള പാസ്റ്റർ വാടകക്ക് താമസിക്കുന്നതിനാൽ സഭയുടെ പണം അന്വേഷിച്ചു വിശ്വാസികൾ സെന്ററിൽ എത്തി. സെന്റർ കമ്മറ്റി ഈ കാര്യം അറിഞ്ഞിട്ടുപോലും ഇല്ല. അതെങ്ങനെ അറിയും, സെന്റർ പാച്ചർ അപ്പോത്തലൻ 10,30,000 വിഴുങ്ങിയത് മൈക്ക് കെട്ടി നാട്ടുകാരോട് പറഞ്ഞിട്ടില്ലല്ലോ. ഏതായാലും ആറാട്ടുവഴി വിശ്വാസികൾ ജനറൽ ബോഡിയിൽ ചെന്നു ബഹളം ഉണ്ടാക്കിയതോടെ അപ്പോത്തലൻ സമ്മതിച്ചു പണം താൻ എടുത്തതാണ്. അത് സെന്ററിന്റെ അക്കൗണ്ടിൽ ഇട്ടോളാം.

പക്ഷെ തല്ക്കാലം ഇപ്പോൾ ലോക്കൽ സഭക്ക് കൊടുക്കില്ല. ഇനി സ്ഥലം വാങ്ങുമ്പോൾ കൊടുക്കാം എന്നൊരു ന്യായവും. തങ്ങളുടെ പാസ്റ്റർ 7500 രൂപ വാടകയിൽ ആണ് താമസിക്കുന്നതെന്നും സഭയുടെ പണം കിട്ടിയാൽ അതിന്റെ ബാങ്ക് പലിശകൊണ്ടു ആ വാടക എങ്കിലും ആവുന്നത്ര കൊടുക്കാം എന്ന് പറഞ്ഞിട്ടും സെന്റർ വ്യാജനു കുലുക്കമില്ല. താൻ വട്ടിക്ക് കൊടുത്തു തിന്നുകൊണ്ടിരുന്ന പണം സെന്ററിന്റെ അക്കൗണ്ടിൽ ഇടേണ്ടി വന്നതിനു കാരണക്കാരായവർ അങ്ങനെയിപ്പോ ജീവിക്കണ്ട എന്നതാണ് അപ്പൊത്തലന്റെ ഉമ്മാക്കി.

അപ്പോൾ തന്നെ സൈമൺ ഈ സ്ഥലത്തിന്റെ ആധാരം വെച്ചു ലോൺ എടുത്തിരുന്നു എന്നും അത് അപ്പൊത്തലന്റെ ഒത്താശയോടെ ആയിരുന്നു എന്നും പിന്നീട് ഈ ഭൂമി വിറ്റത് 23 ലക്ഷം രൂപയ്ക്കു ആണെന്നും, 15 ലക്ഷത്തിന്റെ കണക്കേ ഇവർ പറയുന്നുള്ളൂ എന്നും 8 ലക്ഷം രൂപ അപ്പൊത്തലനും ശിങ്കിടികളും ചേർന്ന് മുക്കിയതാണെന്നും വിശ്വാസികൾ ആരോപിക്കുന്നു. ആഹാ നല്ല അന്തസുള്ള അപ്പോസ്തലന്മാർ. ഈ വക തരികിടകൾ നേതൃത്വത്തിൽ വരേണ്ടത് അനിവാര്യമല്ലേ ?. സഭകളെ സഹായിക്കേണ്ടവർ അവരെ ചൂഷണം ചെയ്തു കൊള്ളയടിക്കുന്നു,

ചോദ്യം ചെയ്യുന്നവരെ ജീവിക്കാൻ സമ്മതിക്കുന്നില്ല. ഇങ്ങനെയുള്ളവർ തീർച്ചയായും നേതാവായി വന്നേ മതിയാവൂ, പഞ്ചാബ് കോഴിയെക്കൊണ്ട് കള്ളവോട്ട് ഇറക്കി ആണെങ്കിലും ഇത്തരക്കാരെ ജയിപ്പിക്കണം. വത്സസ്വാധീനം ഉള്ളത് കൊണ്ടു ക്രമനമ്പർ 666 തന്നെ കൊടുക്കണം, പിന്നെ ചിഹ്നം തലമുടി തന്നെ ആയിരിക്കണം, കാരണം അപ്പോസ്തലന്റെ വ്യഭിചാരം കയ്യോടെ പിടികൂടിയ വിശ്വാസികൾ സ്റ്റേറ്റ് ഐപിസി ക്ക് പരാതി കൊടുത്തപ്പോൾ കൊടുത്ത പ്രധാനതെളിവാണ് പ്രതിയോഗിയുടെ തലമുടി, ആ സ്ഥിതിക്ക് എന്തുകൊണ്ടും അപ്പോസ്തലനു ചിഹ്നം തലമുടി തന്നെ ആയിരിക്കണമല്ലോ.

സെന്റർ വിശുദ്ധന്റെ രാജിയും രാഷ്ട്രീയ ചവിട്ടു നാടകങ്ങളും മേൽപറഞ്ഞ വിഷയങ്ങളിൽ ഉൾപ്പടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആലപ്പുഴയിൽ കഴിഞ്ഞ പൊതുയോഗത്തിൽ നടന്നത് മുൻ കൂട്ടി തിരക്കഥ എഴുതി നടത്തിയ വൻ നാടകങ്ങൾ ആയിരുന്നു.

1. കാർത്തിക പള്ളി ഗിൽഗാൽ സഭയിൽ വച്ചു നടന്ന ജനറൽ ബോഡിയിൽ സെന്റർ പാസ്റ്റർ എഴുന്നേറ്റ് പറയുന്നു ഞാൻ ഈ തവണ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കുന്നു അതുകൊണ്ട് സെന്റർ സ്ഥാനം കൂടി വഹിച്ചാൽ നിയമ നടപടിക്കു വിധേയൻ ആകേണ്ടി വരും ആയതിനാൽ പുതിയ ഒരു പ്രിസിഡന്റിനെ തിരഞ്ഞെടുക്കണം. എന്ന് പറഞ്ഞാൽ തന്റെ സ്ഥാനം ഒഴിയാൽ വലിയ ത്യാഗമൊന്നും അല്ല കസേര കളി ആണെന്ന് മനസ്സിലായില്ലേ.

2. എല്ലാവർഷവും സഭകൾ കൊടുക്കുന്ന സ്വമേധാദാനം- 2020, 2021വർഷത്തിലെ കണക്കിൽഇല്ലായിരുന്നു.

3. ആറാട്ടുവഴി സഭയിലെ 10,30,000രൂപയുടെ കണക്കും 2021വരവ് ചിലവ് കണക്കിൽ ഇല്ലായിരുന്നു.

4. സന്ദർഭോജിത വിഷയങ്ങൾ സംസാരിക്കാൻ കൊടുത്ത സമയത്തു ആറാട്ട് വഴി ബെഥെൽ സഭയിലെ സെക്രട്ടറി എഴുന്നേറ്റ് ഞങ്ങളുടെ ചർച്ചിന്റെ സ്ഥലം വിറ്റ വകയിൽ കിട്ടിയ പണം ചർച്ചിന് തിരികെ നൽകണം എന്ന് ആവശ്യപെട്ടു. അപ്പോൾ തന്നെ മൈക് ഓഫ് ചെയ്തു. ആ പണം എന്റെ കൈവശം ഏല്പിച്ചിട്ടുണ്ട്. ഡിസംബർമാസം കിട്ടി. ചർച്ചു വിറ്റ പാസ്റ്റർ സൈമൺ നിങ്ങളെ അറിയിച്ചു കാണും എന്നു ഞാൻ കരുതി. അങ്ങനെ സെന്റർ വ്യാജൻ പിടിക്കപ്പെട്ടു.

5. സാധാരണ ജനറൽ ബോഡിയിൽ കമ്മറ്റിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ലോക്കൽ സഭയിൽ നിന്ന് വന്നിരിക്കുന്ന പാസ്റ്റർസും സഭയിൽ നിന്ന് തിരഞ്ഞെടുത്തു വരുന്ന പ്രതിപുരുഷൻമാരും ആണ്. ആലപ്പുഴ വേസ്റ്റിൽ നേരെ തിരിച്ചാണ് എക്സിക്യുട്ടിവിൽ തിരഞ്ഞെടുക്കപ്പെട്ട ഒരാൾ അയാൾക്ക്‌ ബോധിച്ച ബിനാമികളെ തിരഞ്ഞെടുത്തു. അതിന്റെ കാരണം ഇത്രേയുള്ളൂ – ഇലക്ഷനിൽ പല തവണ തോറ്റ ചരിത്രമുള്ള അപ്പോത്തലൻ തോറ്റു തുന്നം പാടി തിരിച്ചു വന്നാൽ ബിനാമികൾ സെന്റർ തിരിച്ചേൽപ്പിക്കണം.

പറഞ്ഞാൽ തീരാത്ത നാണംകെട്ട തോന്നിയവാസങ്ങളുടെ ആൾരൂപമായ അപ്പോസ്തലനു വോട്ട് കൊടുക്കണ്ടേ, കൊടുത്തേ മതിയാകൂ. അത് കൊണ്ടു ആലപ്പുഴ കള്ളയപ്പോസ്തലനു എല്ലാവരും അറിഞ്ഞു കുത്തണം. ജയിക്കട്ടെ അങ്ങനെ എതിർക്രിസ്തുക്കൾ പ്രസ്ഥാനത്തിൽ അഴിഞ്ഞാടട്ടെ, എങ്കിലേ ഈ കുത്തഴിഞ്ഞ രാഷ്ട്രീയത്തിന്റെ ശരിയായ പൈശാചിക സ്വഭാവം പുറത്തു വരൂ. മാത്രമല്ല സ്വയം കൊണ്ടു നടന്നു പിഴപ്പിച്ച കൊച്ചിനെ മക്കളുടെ തലയിൽ തന്നെ കെട്ടി വെക്കുന്ന പ്രാകൃതന്മാർ നേതാവായില്ലെങ്കിൽ അത് ഐപിസി ക്ക് തീരാനഷ്ടം ആയിരിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.