വാഷിങ്ടണ്‍: ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ഫൈവ് ഐസ് അംഗങ്ങള്‍ക്കിടയില്‍ പങ്കുവെക്കപ്പെട്ടെന്ന് കാനഡയിലെ യു.എസ് അംബാസിഡര്‍ ഡേവിഡ് കോഹൻ.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന സൂചനകള്‍ നല്‍കുന്ന തെളിവുകളാണ് കൈമാറിയത്.
ആസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങള്‍ തമ്മില്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിനായി രുപീകരിച്ച സഖ്യമാണ് ഫൈവ് ഐസ്. സഖ്യത്തില്‍ നിന്നും കൈമാറി കിട്ടിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയതെന്ന് സി.ടി.വി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കോഹൻ പറഞ്ഞു.
ജസ്റ്റിൻ ട്രൂഡോ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ആശങ്കയുണ്ടെന്നും സ്ഥിതി യു.എസ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പ്രതികരിച്ചതിന് പിന്നാലെയാണ് കോഹന്റേയും ഇക്കാര്യത്തിലെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. നേരത്തെ കൊലപാതകത്തിലെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്ബ് തന്നെ ഇന്ത്യക്ക് നല്‍കിയെന്ന് ജസ്റ്റിൻ ട്രൂഡോ നിലപാടെടുത്തിരുന്നു. അതേസമയം, കാനഡയിലുള്ള ഖാലിസ്താൻ വിഘടനവാദി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പടെയുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.