ക്ലിഫ് ഹൗസിലെ കര്‍ട്ടന് ഏഴ് ലക്ഷം, ഇത് സ്വര്‍ണം പൂശിയതാണോ..? കെ.കെ. രമ

ക്ലിഫ് ഹൗസിലെ കര്‍ട്ടന് ഏഴ് ലക്ഷം, ഇത് സ്വര്‍ണം പൂശിയതാണോ..? കെ.കെ. രമ
January 30 21:38 2024 Print This Article

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിയെ ചൂണ്ടിക്കാട്ടി സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച്‌ ആർഎംപി നേതാവ് കെ.കെ. രമ. ചരിത്രം കണ്ട ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് രമ നിയമസഭയില്‍ പറഞ്ഞു.

സർക്കാരിന്‍റെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് ഈ പ്രതിസന്ധിക്കു പ്രധാന കാരണമെന്നും അടിയന്തരപ്രമേയ ചർച്ചയില്‍ രമ കുറ്റപ്പെടുത്തി. സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി റോജി എം. ജോണ്‍ എംഎല്‍എയാണ് അടിയന്തരപ്രമേയം അവതരിപ്പച്ചത്. ഇത് തള്ളിയിരുന്നു.

ക്ലിഫ് ഹൗസില്‍ കർട്ടൻ സ്ഥാപിച്ചതിനെയും രമ വിമർശിച്ചു. മുടങ്ങാതെ നടക്കുന്ന ഒറ്റക്കാര്യം മാത്രമേ ഉള്ളൂ, അതു ക്ലിഫ് ഹൗസിന്‍റെ നവീകരണമാണ്. കർട്ടൻ നിർമിക്കാൻ ഏഴു ലക്ഷം രൂപ. ഈ കർട്ടനെന്താ സ്വർണം പൂശിയതാണോ എന്നും രമ ചോദിച്ചു.

കർട്ടന്‍റെ ഉപയോഗം കഴിഞ്ഞ് മ്യൂസിയത്തില്‍ വയ്ക്കുന്നതു നന്നായിരിക്കും. സാധാരണക്കാരില്‍നിന്നു നികുതി പിഴിഞ്ഞെടുക്കുകയാണ്. എന്നാല്‍ വൻകിടക്കാരെ ഇതു ബാധിക്കുന്നില്ല. വൻകിടക്കാരില്‍നിന്ന് എത്ര നികുതി പിരിച്ചുവെന്നതു പരിശോധിക്കണം. നികുതി പിരിവില്‍ സർക്കാരിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നെന്നും രമ പറഞ്ഞു.

കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വെട്ടിച്ചുരുക്കുന്നുവെന്നത് യാഥാർഥ്യമാണ്. അതിനെതിരെ സമരം വേണം. പ്രതിപക്ഷവുമായി ആലോചിച്ച്‌ പരിപാടികള്‍ തീരുമാനിക്കുന്നതിനു പകരം ഞങ്ങള്‍ ചിലതു തീരുമാനിച്ചിട്ടുണ്ട്, നിങ്ങള്‍ അതിനൊപ്പം നില്‍ക്കണം എന്നു പറയുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും രമ കുറ്റപ്പെടുത്തി. ആത്മാർഥതയില്ലാത്ത കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനസമരം മാത്രമാണ് ഭരണകക്ഷി നടത്തുന്നതെന്നും അവർ പറഞ്ഞു.

ആശ്വാസകിരണം, കാൻസർ രോഗികള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടെയുള്ള ഒരു പദ്ധതിയും ഇപ്പോള്‍ ലഭ്യമാകുന്നില്ല. സപ്ലൈകോ നിശ്ചലാവസ്ഥയിലാണ്. തൊഴിലാളികള്‍ സ്വന്തം അധ്വാനത്തില്‍നിന്ന് അംശാദായം അടച്ച ക്ഷേമനിധി പോലും മുടങ്ങിയിരിക്കുകയാണെന്നും രമ കൂട്ടിച്ചേർത്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.