‘ലോകത്തിലെ ഏറ്റവും ജനവാസമുള്ള രാജ്യത്തിലെ പ്രേതനഗരം’; വിദേശത്തേക്ക് കുടിയേറുന്ന കേരളത്തെക്കുറിച്ച് ബി.ബി.സി

‘ലോകത്തിലെ ഏറ്റവും ജനവാസമുള്ള രാജ്യത്തിലെ പ്രേതനഗരം’; വിദേശത്തേക്ക് കുടിയേറുന്ന കേരളത്തെക്കുറിച്ച് ബി.ബി.സി
March 30 17:24 2023 Print This Article

‘കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം’ എന്ന പേരിലാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്. വലിയ വീടുകൾ നിർമിച്ച് പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി മക്കൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതായും പല വീടുകളും പൂട്ടിക്കിടക്കുന്നതായുമാണ് വാർത്തയിൽ പറയുന്നത്.

വലിയ കൊട്ടാരങ്ങള്‍ക്ക് സമാനമായ വീടുകള്‍ പണിത് ഇട്ടിട്ടാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ പ്രായമായ മാതാപിതാക്കള്‍ ഒറ്റയ്ക്ക് താമസിക്കുകയാണ്. സമീപത്തുള്ള വൃദ്ധ സദനങ്ങളും പ്രായമായ മാതാപിതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൂന്ന് വൃദ്ധസദനങ്ങളുണ്ട് ഈ ഗ്രാമത്തില്‍. അലക്‌സാണ്ടര്‍ മാര്‍ത്തോമ മെമ്മോറിയല്‍ ജെറിയാട്രിക് സെന്റര്‍. 150 ബെഡുകളുള്ള ഒരു ആശുപത്രിയുമുണ്ട് ഇതോടൊപ്പം. 85നും 101നും ഇടയില്‍ പ്രായമുള്ള 100 അന്തേവാസികളുണ്ട് ഇവിടെ. പലരും തീരെ കിടപ്പിലായവരാണ്. മാസം 50,000 രൂപ അയച്ചു കൊടുക്കും കുടംബങ്ങള്‍. വല്ലപ്പോഴും മക്കള്‍ കാണാന്‍ വരും. അധികം ദൂരത്തല്ലാത്ത മറ്റൊരു വൃദ്ധ സദനത്തില്‍ 60 അന്തേവാസികളാണ്. ഇതില്‍ 31പേര്‍ കഴിഞ്ഞ വര്‍ഷം വന്നവരാണ്. വിദേശങ്ങളിലേക്ക് ജോലിക്കായി പോകുന്നവര്‍ അവിടെ സ്ഥിരതാമസം ആക്കുന്നതാണ് ഇതിനു കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തുടര്‍വിദ്യാഭ്യാസ രംഗത്ത് മുന്‍പിലാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാര്‍ഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് പല സ്‌കൂളുകളെന്നും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു.വിദേശ രാജ്യങ്ങളിലേക്ക് ആളുകള്‍ കുടിയേറിയ സാഹചര്യത്തില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ നാട്ടില്‍ ഇല്ലാത്ത അവസ്ഥയാണ് നിലവില്‍.

വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന ചില സ്‌കൂളുകളില്‍ വരും വര്‍ഷങ്ങളിലെ സാഹചര്യം എന്താകുമെന്ന ആശങ്ക അധ്യാപകര്‍ പങ്കുവയ്ക്കുന്നുണ്ട് റിപ്പോര്‍ട്ടില്‍. കുട്ടികളെ തേടി അധ്യാപകര്‍ വീടുകള്‍ കേറേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നു. കുമ്പനാട്ടിലെ 150 വര്‍ഷം പഴക്കമുള്ള ഒരു സര്‍ക്കാര്‍ യുപി സ്‌കൂളില്‍ നിലവില്‍ 50 വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. 1980 കളുടെ അവസാനം വരെ 700 കുട്ടികള്‍ ഉണ്ടായിരുന്ന സ്‌കൂളായിരുന്നു അത്. പഠിക്കുന്നവരില്‍ ഭൂരിഭാഗവും പട്ടണത്തിന്റെ അരികില്‍ താമസിക്കുന്ന ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഏഴ് വിദ്യാര്‍ഥികള്‍ മാത്രമുള്ള ഏഴാം ക്ലാസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. ഇവിടെ 2016 ല്‍ പഠിച്ചത് ഒരു വിദ്യാര്‍ഥി മാത്രമാണെന്നും അധ്യാപകര്‍ പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.

കുമ്പനാട്ടിൽ 25,000 ആളുകൾ താമസമുണ്ടെന്നും ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശ പറഞ്ഞതായും വാർത്തയിൽ പരാമർശിക്കുന്നു.

എന്നാൽ താൻ അങ്ങനെ പറഞ്ഞില്ലെന്നും കുമ്പനാട്ടിനെ ചളിവാരിത്തേക്കുകയാണ് വാർത്തയിലൂടെ ചെയ്തതെന്നും ആശ പറഞ്ഞു. ഇരുനില വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധമാതാവിന്റെ ദയനീയ ചിത്രം എന്ന രീതിയിൽ അച്ചടിച്ചുവന്നതിൽ വിയോജിപ്പുമായി അവരുടെ മകനും രംഗത്തെത്തി. തൻറെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തെറ്റിദ്ധരിപ്പിച്ച് ചിത്രം പകർത്തുകയായിരുവെന്ന് വീട്ടമ്മ പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.