എന്തും കാണിച്ചോളൂ.. പക്ഷെ കർത്താവിന്റെ മേശയെ അപമാനിക്കരുത്

by Vadakkan | 21 January 2023 10:37 PM

ഒരാഴ്ച നീണ്ടു നിന്ന ഐപിസി ജനറൽ കൺവൻഷൻ ആർഭാടവും അഹങ്കാരവും ഒക്കെയായി അരങ്ങു തകർക്കുമ്പോൾ അത് ഒടുക്കം സമാപന ഞായറാഴ്ച കർത്തൃമേശ സഹിതം സമാപ്തിയിലേക്ക് അടുക്കുന്നു. തന്റെ ഹിതത്തിനൊത്തു തുള്ളുന്ന സകല ആഭാസന്മാർക്കും വേദി ഒരുക്കി കൊണ്ടാണ് പ്രസിഡന്റ് കൺവൻഷൻ നയിക്കുന്നത്.

ഐപിസിയുടെ ആസ്ഥാന തെറിയൻ മുതൽ രാഷ്ട്രീയ ചരട് വലിയുടെ ഭാഗമായി പല മലിനന്മാരും പ്രസംഗപീഠത്തിന്റെ മുമ്പിൽ യാതൊരു ഉളുപ്പും ഇല്ലാതെ നിന്നു ഗീർവാണം മുഴക്കി. അകത്തളത്തിൽ നടക്കുന്ന നാണംകെട്ട കളികൾ അറിയാതെ വിഡ്ഢികൾ ആയ കുറെ മൊണ്ണ വിശ്വാസികൾ സ്തോത്രവും സ്തോത്രകാഴ്ചയും ആയി കൂടിയിട്ടുമുണ്ട്.

ഇതിനിടെ, ആരോപണങ്ങൾക്ക് തടയിടാൻ മാന്യമായി ജീവിച്ചു കർത്താവിന്റെ വേല ചെയ്യുന്ന ചില ദൈവദാസന്മാരുടെ പേരുകൾ കൂടി ഇടയ്ക്ക് ചേർത്തു. അതാണിപ്പോൾ ഐപിസി നേതൃത്വത്തിനു പരസ്യമായ പ്രഹരം ആയി മാറിയത്. പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമയുടെ പ്രസംഗവും ദൂതും ഐപിസി കൺവൻനിലെ വേറിട്ട ശബ്ദം ആയിക്കഴിഞ്ഞു, പ്രസ്തുത പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

തനിക്കു ഇനി വേദി കിട്ടാൻ സാധ്യത ഇല്ലെന്ന ബോധ്യത്തിൽ തന്നെയാണ് ഷിബു തോമസിന്റെ പ്രഘോഷണം: താൻ ഉച്ചൈസ്തരം വിളിച്ചു പറഞ്ഞത് കേട്ട് സ്റ്റേജിൽ ഇരുന്ന മാന്യന്മാരിൽ പലരുടെയും ഏപ്പ് ആടിപ്പോയി എന്നതാണ് വാസ്തവം. നാണം കെട്ട കസേരഭ്രമവും, പുഴുത്ത രാഷ്ട്രീയവും, ഗുണ്ടായിസവും, ദ്രവ്യാഗ്രഹവും, കൊള്ളിവയ്പ്പും, പകയും, പിണക്കവും, കേസും, കള്ളക്കേസും, തുടങ്ങി സകല കൊള്ളരുതായ്മയും കൊണ്ട് നടക്കുന്ന അതിപരിശുദ്ധ നേതാക്കളുടെ മുന്നിൽ ആണ് ഈ പ്രസംഗത്തിന് പാസ്റ്റർ ഷിബു തോമസ് മുതിർന്നത്. അഥവാ ദൈവത്മാവ് സംസാരിപ്പിച്ചത്.

ദൈവസഭയിൽ നിരപ്പ് പ്രാപിക്കാത്ത ഒറ്റ ദൈവദാസനും വിശ്വാസിയും കർത്തൃമേശയിൽ കൈ വച്ചു പോകരുത്. നമുക്ക് വേണ്ടത് മുപ്പതിനായിരം പേര് ഒരുമിച്ചു കർത്താവിന്റെ മേശ നടത്തി എന്ന റെക്കോർഡ് അല്ല. ഒരുത്തനെ എടുക്കാൻ ഉള്ളെങ്കിലും അത് ദൈവഹിതപ്രകാരം ആകണമെന്ന ദൈവത്മാവിലുള്ള സന്ദേശം കുമ്പനാട് സൃഷ്‌ടിച്ച പ്രകമ്പനം ചെറുതല്ല. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം,

സാക്ഷാൽ കർത്താവായ യേശുക്രിസ്തു നേരിട്ട് പറഞ്ഞാലും വക വയ്ക്കാത്ത ഫറവോൻമാരും ആഖാൻമാരും ഗേഹസിമാരും ബറബ്ബാസുകളും ഇസബേലുകളും ഉണ്ടോ ഈ ദൂതിനു വില കല്പ്പിക്കുന്നു. അവർ കർത്തൃമേശ വിഴുങ്ങാൻ കൈ കഴുകി ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി. ഇതിനിടെ കർത്താവ്‌ വന്നാൽ പോലും കുമ്പനാട്ടിലോ ബംഗ്ലാവിലോ ഒരു മാറ്റവും ഉണ്ടാവില്ല, അവർ കർത്തൃമേശ നടത്തുക തന്നെ ചെയ്യും. എന്നാൽ സുബോധം ഉള്ളവർ കാര്യം ഗ്രഹിക്കും, പാസ്റ്റർ ഷിബു തോമസിന്റെ വാക്കുകൾ അവരെ ചിന്തിപ്പിക്കും. അങ്ങനെ ഉള്ളവർ കണ്ട വ്യാജങ്ങൾക്കു കൂട്ട് നിൽക്കില്ല, അവർ കർത്താവിന്റെ മേശയെ അപമാനിക്കില്ല.

ചെവിയുള്ളവൻ കേൾക്കട്ടെ. അവസാനമായി പാസ്റ്റർ ഷിബു തോമസിനോട് ഒരു വാക്ക്, താങ്കൾ കുമ്പനാട്ടു നിന്ന് അടി കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം. കർത്താവ്‌ സൂക്ഷിക്കട്ടെ…..

Source URL: https://padayali.com/454353453-2/