പി.സി. ജോർജും മകനും ബി.ജെ.പിയിൽ ചേര്‍ന്നു

പി.സി. ജോർജും മകനും ബി.ജെ.പിയിൽ ചേര്‍ന്നു
January 31 18:04 2024 Print This Article

ന്യൂഡല്‍ഹി: പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയും കേരള ജനപക്ഷം സെക്യൂലര്‍ നേതാവുമായ പി.സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹവും മകന്‍ ഷോണ്‍ ജോര്‍ജും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഇതോടെ കേരള ജനപക്ഷം സെക്യൂലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്നാണ് ജോര്‍ജിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

പി.സി ജോര്‍ജിന്‍റെ ബിജെപി പ്രവേശനത്തോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്നും ഇനിയും കൂടുതല്‍ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ പാർട്ടി തീരുമാനമെടുക്കുമെന്ന് പിസി ജോർജ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് എംപിമാർ ബിജെപിക്ക് സംസ്ഥാനത്ത് നിന്നും ഉണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയില്‍ ചേർന്നതെന്നും പിസി ജോർജ് പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.