ബെയ്ജിംഗ്: ചൈനീസ് വിദേശകാര്യമന്ത്രിയായിരുന്ന ക്വിൻ ഗാംഗിനെ പദവിയില്‍നിന്നു നീക്കാനുള്ള കാരണം അവിഹിതബന്ധമെന്നു റിപ്പോര്‍ട്ട്.
അദ്ദേഹം അമേരിക്കയില്‍ ചൈനീസ് അംബാസിഡറായിരുന്ന കാലത്ത് ഒരു സ്ത്രീയുമായി ബന്ധം പുലര്‍ത്തുകയും ഇതില്‍ ഒരു കുഞ്ഞുണ്ടാവുകയും ചെയ്തതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ചില്‍ വിദേശകാര്യമന്ത്രി യായി നിയമിതനായ ക്വിന്നിനെ ജൂലൈയിലാണു നീക്കം ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു വിശദീകരണവും ചൈന നല്കിയില്ല. നീക്കംചെയ്യപ്പെടുന്നതിനു മുന്പായി പൊതുവേദികളില്‍നിന്ന് അപ്രത്യക്ഷനായ ക്വിന്നിനെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ല.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും സൈന്യത്തിലെയും ഉന്നതര്‍ക്കെതിരേ വൻ അന്വേഷണം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദേശ ഇടപാടുകളാണു കൂടുതലും അന്വേഷിക്കുന്നത്.
അടുത്തിടെ ചൈനീസ് പ്രതിരോധമന്ത്രി ലി ഷാംഗ് ഫു പൊതുവേദികളില്‍നിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. അഴിമതി അന്വേഷണം നേരിടുന്ന അദ്ദേഹത്തെ പദവിയില്‍നിന്നു നീക്കം ചെയ്ത് വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ടുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.