ട്രെയിനില്‍ തീപിടിച്ചത് അട്ടിമറിയെന്ന് പ്രാഥമിക വിവരം; എന്‍ഐഎ അന്വേഷിക്കും

ട്രെയിനില്‍ തീപിടിച്ചത് അട്ടിമറിയെന്ന് പ്രാഥമിക വിവരം; എന്‍ഐഎ അന്വേഷിക്കും
June 01 14:29 2023 Print This Article

കണ്ണൂര്‍ എലത്തൂരില്‍ ട്രെയിൻ തീ അട്ടിമറി ആക്രമണം എന്നു പ്രാഥമിക വിവരം. എലത്തൂരില്‍ ആക്രമണം നടന്ന ട്രെയിനിന് നേരെ നടന്ന തീവയ്പ്പാണ് എന്നകാര്യം അട്ടിമറി സാധ്യത വര്‍ധിപ്പിക്കുന്നു. എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം തന്നെ പ്രാഥമിക പരിശോധന നടത്തും.

സംഭവം നടക്കുമ്ബോള്‍ ജീവനക്കാരും ഈ മേഖലയില്‍ ഇല്ലായിരുന്നു. എന്നാല്‍ അടുത്തുള്ള ബി.പി.സി.എല്‍. സ്ഥാപനത്തിന്റെ സി.സി.ടി.വിയില്‍ ഒരാള്‍ കയ്യില്‍ കാനുമായി ബോഗിയുടെ സമീപം നില്‍ക്കുന്ന ദൃശ്യം കാണാം.

തീ പിടിക്കാൻ സാധ്യത തീരെ ഇല്ല. തീ വെച്ചത് തന്നെ ആണെന്നാണ് നിഗമനം. ഇന്നലെ സംസ്ഥാനത്ത് നിരോധിത സംഘടയുടെ കേന്ദ്രങ്ങളില്‍ എൻഐഎ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെതിരായ വെല്ലുവിളി ആണോ തീവെപ്പ് എന്നും സംശയമുണ്ട്. ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

തീപിടുത്തമുണ്ടായ ബോഗിയുടെ പിൻഭാഗത്ത് വിൻഡോ ഗ്ലാസ് പൊട്ടിച്ച നിലയിലാണ്. അക്രമിക്കാനായി തകര്‍ത്തതെന്നാണ് സംശയം. പുറകില്‍ നിന്നും മൂന്നാമത്തെ കൊച്ചിന് ആണ് തീ. കത്തിയ ബോഗിയില്‍ ഫോറൻസിക് സംഘത്തിൻ്റെ ശാസ്ത്രീയ പരിശോധന നടക്കുകയാണ്.

നിര്‍ത്തിയിട്ട ട്രെയിനിലാണ് തീ പിടിത്തമുണ്ടായത്. ഒരു ബോഗി കത്തി നശിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോള്‍ തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

രാത്രി എത്തിയ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂര്‍ണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കവേയാണ് ട്രയിനിന് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടോ സ്വാഭാവിക തകരാറ് മൂലമോ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.