തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്കായി പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തി.
സുരക്ഷാ പരിശോധനകള്‍ക്കാണ് ചിപ്സണിന്റെ ഹെലികോപ്ടര്‍ എത്തിച്ചത്. എസ് എ പി ക്യാമ്ബിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്ടറിന്റെ പരിശോധന.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി നടത്തുന്ന ഹെലികോപ്ടര്‍ യാത്രങ്ങള്‍ ഏറെ വിവാദമായിരുന്നു. വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഹെലികോപ്ടര്‍ വാടകക്കെടുത്തത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് ചിപ്സണ്‍ ഏവിയേഷനുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
ഇന്നലെ അന്തിമ കരാര്‍ ഒപ്പിട്ടിരുന്നു. പ്രതിമാസം 25മണിക്കൂര്‍ പറക്കാൻ 80ലക്ഷം രൂപയാണ് കരാര്‍ പ്രകാരം കമ്പനിയ്ക്ക് നല്‍കേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറും 90,000രൂപ നല്‍കണമെന്നാണ് കരാര്‍. കൂടാതെ രണ്ട് വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. മുൻപ് കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തിരുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്ടര്‍ എടുത്തതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം താല്‍ക്കാലം മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും കരാര്‍ നല്‍കുകയായിരുന്നു. ചിപ്സണിന്റെ സ്വന്തം ഗ്രൗണ്ടായ ചാലക്കുടിയിലാണ് പാര്‍ക്കിംഗ് നിശ്ചയിച്ചിരിക്കുന്നത്.
പാര്‍ക്കിംഗ് തിരുവനന്തപുരത്ത് വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ തിരുവനന്തപുരത്ത് ആണെങ്കില്‍ പാര്‍ക്കിംഗ് തുക കൂടി വേണമെന്ന് കമ്ബനി ആവശ്യപ്പെട്ടു. ഒടുവില്‍ ചാലക്കുടിയില്‍ പാര്‍ക്ക് ചെയ്യണമെന്ന കമ്ബനിയുടെ ആവശ്യം അംഗീകരിച്ച് കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു. എന്നാല്‍ കവടിയാറില്‍ സ്വകാര്യ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഹെലികോപ്ടറിന് സൗകര്യമൊരുക്കാനും ആലോചനയിലുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.