കൊടുംപട്ടിണിയില്‍ ഇത്യോപ്യ; ദിവസങ്ങള്‍ക്കിടെ 400 മരണം

കൊടുംപട്ടിണിയില്‍ ഇത്യോപ്യ; ദിവസങ്ങള്‍ക്കിടെ 400 മരണം
February 01 18:22 2024 Print This Article

കംപാല: ഇത്യോപ്യയിലെ ടൈഗ്രേ, അംഹാര മേഖലകളില്‍ ദശലക്ഷങ്ങള്‍ കൊടുംപട്ടിണിയിലാണെന്നും ദിവസങ്ങള്‍ക്കിടെ ഭക്ഷണമില്ലാതെ 400ഓളം പേർ മരിച്ചതായും സർക്കാർ സ്ഥിരീകരണം.

അടുത്തിടെ സർക്കാർ അയച്ച പ്രതിനിധിസംഘം നടത്തിയ അന്വേഷണത്തില്‍ ടൈഗ്രേയില്‍ 351 പേരും അംഹാരയില്‍ 44 പേരും മരിച്ചതായാണ് കണ്ടെത്തല്‍.

യു.എൻ ഭക്ഷ്യപദ്ധതിയുടെ ഭാഗമായി ചില മേഖലകളില്‍ ഭക്ഷ്യവിതരണമുണ്ടെങ്കിലും ദശലക്ഷങ്ങള്‍ക്ക് മതിയാകുന്നതല്ലെന്നാണ് വിശദീകരണം. സഹായമായി നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ തട്ടിയെടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം യു.എന്നും യു.എസും ഇവിടേക്കുള്ള ഭക്ഷ്യ സഹായം താല്‍ക്കാലികമായി നിർത്തിയിരുന്നു. ഇവ ഡിസംബറില്‍ നീക്കിയെങ്കിലും പൂർണാർഥത്തിലായിട്ടില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.