അബിഗേല്‍ സാറയെ കണ്ടെത്തി; കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

അബിഗേല്‍ സാറയെ കണ്ടെത്തി; കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍
November 28 18:57 2023 Print This Article

കൊല്ലം: ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ 21 മണിക്കൂറിന് ശേഷം കണ്ടെത്തി. കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നാണ് ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ മരുതംപള്ളി കാറ്റാടിയില്‍ നിന്ന് 23 കിലോമീറ്ററോളം അകലെയാണ് ആശ്രാമം മൈതാനം.

രണ്ട് പേര്‍ കാറില്‍ നിന്നിറക്കി കടന്നുകളയുകയായിരുന്നു എന്ന് ദൃക്‌സാക്ഷി മഹാത്മാ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ബിജു പറയുന്നു.

‘കുട്ടിയെ രണ്ട് പേര്‍ കൊണ്ട് വന്ന് വിട്ടിട്ട് ഓടിക്കളയുകയായിരുന്നു. ആ സമയം ഇവിടെ നിന്ന് ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട ആളുകള്‍ ഇത് കാണ്ട് എന്നെ വിളിച്ച്‌ പറയുകയുമായിരുന്നു. ഞാന്‍ ഓടി ഈ സൈറ്റിലേക്ക് എത്തി. ഈ സമയം തന്നെ ഞാന്‍ വീഡിയോ എടുത്ത് ആ കുട്ടി തന്നെയാണ് എന്ന് ഉറപ്പ് വരുത്തി.ഉടന്‍ തന്നെ പൊലീസ് ഓഫീസേഴ്‌സ് വന്ന് ആ കുട്ടിയെ കൈയില്‍ കോരിയെടുക്കുകയായിരുന്നു. കുട്ടിക്ക് ഒട്ടും വയ്യായിരുന്നു. അവശനിലയിലായിരുന്നു. രാത്രിയൊന്നും ആഹാരം കഴിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. അവശനിലയിലായിരുന്നു. കുഞ്ഞ് പൊലീസുകാര്‍ ജീപ്പിലേക്ക് കയറ്റുമ്ബോള്‍ പേടിച്ച്‌ കരയുന്നുണ്ടായിരുന്നു. കുഞ്ഞിനെ നേരെ അവിടെ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു,’ ബിജു പറഞ്ഞു.

ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് അറു വയസുകാരി അബിഗേല്‍ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനല്‍കാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും സന്ദേശമെത്തിയിരുന്നു.

രാത്രിയില്‍ ഉടനീളം പൊലീസും നാട്ടുകാരും വ്യാപക അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. പാരിപ്പള്ളിയിലെ കടയിലെത്തി ഫോണ്‍ ചെയ്ത സംഘത്തിലെ ഒരാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയായിരുന്നു.

അതിനിടെ തിരുവനന്തപുരത്തെ ഒരു കാര്‍ വാഷിങ് കേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തുകയും രണ്ടുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

കുട്ടിയെ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ സംസ്ഥാനം വിട്ടിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.