37-) മത് പെന്തക്കോസ്ത് സമ്മേളനം പുതിയ സമിതി നിലവിൽ വന്നു

by Vadakkan | 8 July 2018 10:46 PM

2019 ജൂലൈയിൽ ഫ്ലോറിഡ മയാമിയിൽ നടക്കുന്ന പെന്തക്കോസ്തൽ കോൺഫ്രൻസിനു ദേശീയ സംഘാടക സമിതി നിലവിൽ വന്നു.

പാസ്റ്റർ കെ. സി. ജോൺ ( ഫ്ലോറിഡ) നാഷണൽ കൺവീനർ, വിജു തോമസ് ( ഡാളസ്) നാഷണൽ സെക്രട്ടറി, ബിജു ജോർജ്ജ് ( കാനഡ) നാഷണൽ ട്രഷറർ, ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ( ഫ്ലോറിഡ) നാഷണൽ യൂത്ത് കോർഡിനേറ്റർ എന്നിവരടങ്ങുന്നതാണു തിരഞ്ഞെടുക്കപ്പെട്ട പുതിയ സമിതി.

2019 ജൂലൈ 4-7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററും, അനുബന്ധിച്ച ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടൽ ആണു ആതിഥേയ നഗരിയാകുന്നത്.

ഇവരെ കൂടാതെ അനു മാത്യു (അരിസോണ), ഫിൽസൺ തോമസ് ( കണേറ്റിക്കട്), സ്റ്റാൻലി കൊട്ടയാടിയിൽ (ജോർജ്ജിയ), സാം വർഗ്ഗീസ് (വാൻകൂവർ), സാജൻ തോമസ് (സൗത്ത് ഫ്ലോറിഡ), ഡോ. വിജി തോമസ് (മിഷിഗൺ), പാസ്റ്റർ ജോർജ്ജ് പി. ചാക്കോ, സാബി കോശി (ന്യൂയോർക്ക്), ജോൺസൺ ഉമ്മൻ (ഇല്ലിനോയിസ്), അലക്സ് ഇടിക്കുള ( നോർത്ത് കരോളിന), പാസ്റ്റർ സ്റ്റാൻലി ജോസഫ് (ന്യൂജേഴ്സി), സ്റ്റാൻലി സെഖറിയ ( ഒഹായൊ), കുര്യൻ സഖറിയാസ് (ഒക്കലഹോമ – നാഷണൽമീഡിയ), സാം കുരുവിള (പെൻസൽവേനിയ), പാസ്റ്റർ സാംകുട്ടി വർഗ്ഗീസ് (ടെന്നസി), പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (ഹ്യൂസ്റ്റൺ), പാസ്റ്റർ ബെൻ ജോൺസ് (സൗത്ത് കരോളിന), ഷിബു വർഗ്ഗീസ് (വെർജീനിയ), പാസ്റ്റർ ഫിന്നി ബെഞ്ചമിൻ വർഗ്ഗീസ് (ഡെലവെയർ) എന്നിവരാണു ദേശീയ സംസ്ഥാന പ്രതിനിധികൾ.

Source URL: https://padayali.com/37-%e0%b4%be%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d/