ഐപിസി ജനറൽ ഇലക്ഷൻ അട്ടിമറിക്കാൻ വത്സൻ എബ്രഹാമിന്റെ നാണം കെട്ട കളികൾ

ഐപിസി ജനറൽ ഇലക്ഷൻ അട്ടിമറിക്കാൻ വത്സൻ എബ്രഹാമിന്റെ നാണം കെട്ട കളികൾ
March 09 21:11 2023 Print This Article

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ജനറൽ ഇലക്ഷൻ മെയ് 11ന് നടത്താൻ ഐപിസി ജനറൽ കൗൺസിൽ തീരുമാനിച്ചിരുന്നു. അതിൽ പ്രകാരം ജനറൽ കൗൺസിൽ ഇലക്ഷൻ കമ്മീഷനെ തീരുമാനിച്ചിരുന്നു.

ഒരാഴ്ച മുൻപ് ഇലക്ഷൻ കമ്മീഷൻ ഓഫീസർ തുറന്നു പ്രവർത്തനം ആരംഭിച്ചു. എന്നാൽ യാതൊരു വിശദീകരണങ്ങളും ഇല്ലാതെ ഇന്ന് 09/03/2023 നു ഇലക്ഷൻ കമ്മീഷൻ പ്രവർത്തനങ്ങളെ വത്സൻ എബ്രഹാം റദ്ദ് ചെയ്തിരിക്കുന്നു.

അഞ്ചു മാസം മുൻപ് കാലാവധി അവസാനിച്ച വത്സൻ എബ്രഹാം ഇതുവരെ ഇലക്ഷൻ നടത്താതെ വിശ്വാസികളെ കബളിപ്പിച്ചു മുൻപോട്ട് പോകുകയായിരുന്നു. തനിക്ക് തുടർഭരണം ഉറപ്പിക്കാൻ വത്സൻ കഴിഞ്ഞ സെപ്റ്റംബർ മാസം തിരക്കിട്ട് ഭരണഘടന അട്ടിമറി നടത്തി.

ജനറൽ ബോഡിയെ വഞ്ചിച്ച വത്സൻ എബ്രഹാമിന്റെ വഞ്ചനാപരമായ തീരുമാനങ്ങളെ ഐപിസി വിശ്വാസി സമൂഹവും ജനറൽ കൗൺസിലും എതിർത്തിരുന്നു. തുടർന്നുണ്ടായ കേസുകളിൻ പ്രകാരവും ജനറൽ ബോഡിക്കെതിരെ വത്സൻ എടുത്ത തെറ്റായ നടപടികൾ മുഖാന്തിരവും ഏലൂർ ഡിസ്ട്രിക് രജിസ്ട്രാർ ഓഫീസിൽ ഭരണഘടനാ ഭേദഗതി പാസാക്കുവാൻ കഴിഞ്ഞില്ല.

അഥവാ ഐപിസിയുടെ ഭരണഘടന ഭേദഗതി ഏലൂർ ഡിസ്ട്രിക് രജിസ്ട്രാർ ഓഫീസ് തള്ളിക്കളഞ്ഞു. ഈ വിഷയത്തിൽ തിരുവല്ല മുൻസിഫ് കോടതിയിലും അമരാവതി ഹൈക്കോടതിയിലും കേസ് നടക്കുന്നു. ഈ ഘട്ടത്തിൽ വത്സൻ എബ്രഹാമിന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായും ഐപിസിയുടെ സമ്പൂർണ്ണ നാശത്തിനായും ഉണ്ടാക്കിയെടുത്ത വ്യാജ ഭരണഘടന അനുസരിച്ച് ഇലക്ഷൻ നടക്കില്ല എന്ന് മനസ്സിലാക്കിയ വത്സൻ തന്റെ ശിങ്കിടിയായ വർഗീസ് മത്തായിയെ കൊണ്ടു വ്യാജ പരാതി എഴുതി വാങ്ങിച്ചു,

അതിന്റെ അടിസ്ഥാനത്തിൽ ഇലക്ഷൻ കമ്മീഷനെ പിരിച്ചുവിടുകയും ഇലക്ഷൻ കമ്മീഷൻ ഓഫീസ് താഴിട്ട് പൂട്ടുകയും ചെയ്തു. വത്സൻ എബ്രഹാമിന്റെ ഏകാധിപത്യ സ്വഭാവത്തിലുള്ള ഇത്തരം നടപടികൾ ഐപിസിയിൽ വിശ്വാസികളും നേതൃത്വവും തമ്മിലുള്ള കലഹത്തിന് വഴിയൊരുക്കുകയാണ്. ഇതോടെ ഐപിസി റിസീവർ ഭരണത്തിലേക്ക് പോകാനുള്ള സാധ്യത ഏറിവരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.