പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ കള്ളുകുടിയന്മാരായ ബിലീവേഴ്സ് കൗൺസിലിന്റെ ഗുണ്ടായിസം

പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ കള്ളുകുടിയന്മാരായ ബിലീവേഴ്സ് കൗൺസിലിന്റെ ഗുണ്ടായിസം
January 31 21:12 2023 Print This Article

എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കൺവൻഷന്റെ ഉദ്ഘാടനം ഇന്ന് ഏഴുമണിക്ക് നടക്കാനിരിക്കെ, സംഘടനയുടെ അനുമതിയില്ലാത്ത എ ജി ബിലീവേഴ്സ് കൗൺസിൽ എന്ന വ്യാജ സംഘടനയുടെ ചുമതലക്കാർ കള്ളു കുടിച്ചിട്ട് എ ജി കൺവൻഷൻ ഗ്രൗണ്ടിൽ കയറിസംഘാടകരെ തല്ലിച്ചതച്ചു.

അടികൊണ്ട ചിലർ അടൂർ താലൂക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുണ്ട്. കൺവൻഷൻ നടത്താൻ അനുവദിക്കുകയില്ല, എല്ലാറ്റിനേയും തല്ലി ഓടിക്കും, കൺവൻഷൻ ഞങ്ങൾ അലമ്പാക്കും എന്ന് വെല്ലുവിളി നടത്തുകയായിരുന്നു. എ ജി കൺവൻഷൻ ഗ്രൗണ്ടിൽ ഈ വർഷം സംഘടനയ്ക്ക് പുറത്തുള്ള ആർക്കും സ്റ്റാൾ ഇടാൻ അനുവാദം കൊടുത്തിട്ടില്ല.

ആ തീരുമാനം മാറ്റണം ഇല്ലെങ്കിൽ പന്തലിന് തീ ഇടും എന്ന് കഴിഞ്ഞ ദിവസം ബിലീവേഴ്സ് കൗൺസിലിന്റെ സ്വയം പ്രഖ്യാപിത പ്രസിഡണ്ട് കള്ളൻ ജോസ് എന്ന എം എം ജോർജ്ജ്‌ വെല്ലുവിളി നടത്തിയിരുന്നു. മുൻ സെക്രട്ടറി ടിവി പൗലോസ്, തെറിയൻ കെന്നടി പോൾ, ഇളയ മകളെ കെട്ടിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ഇറവങ്കര സഭയിലെ അംഗത്തിന്റെ കയ്യിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ തോന്നിയാമല ശുശ്രൂഷകൻ വി വൈ ജോസ്കുട്ടി, ആഗോളതലത്തിൽ പെണ്ണുപിടിയനായ സജിമോൻ ബേബി (ഇവനെക്കുറിച്ച് ഉള്ള കാര്യങ്ങൾ പ്രത്യേകം എഴുതുന്നുണ്ട്) എന്നിവരാണ് ഈ തോന്നിയവാസങ്ങൾക്ക് കുടപിടിച്ച് ഒത്താശ ചെയ്യുന്നത്.

അതിന്റെ തെളിവാണ് സംസ്ഥാന സിഎ കൺവൻഷന്റെ വിളംബര ജാഥയും ലഹരിവിരുദ്ധ സന്ദേശവും നടത്തിയതിന് ബദലായി വ്യഭിചാര കുറ്റത്തിന് പൗലോസും പി എസ് ഫിലിപ്പും രക്ഷിച്ച ജോൺസൺ ചാക്കോ (കറ്റാനംട്രൂ ലൈറ്റ് എ ജി സഭയിലെ 60% സഹോദരിമാരുമായും ലൈംഗിക ബന്ധം പുലർത്തുന്ന ആൾ) യുടെ നേതൃത്വത്തിൽ പുനലൂർ മുതൽ പന്തളം വരെ ജാഥ നടത്തി.

ദൈവനാമം മഹത്വത്തിന് അല്ല ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ. അതിന്റെ തുടർച്ച എന്നവണ്ണം ബിലീവേഴ്സ് കൗൺസിലിൽ പെട്ട കള്ളനായജോസ് എന്ന എം എം ജോർജ്, ഗ്രീൻ വാലി ഷാജി, മണ്ണിൽ കുഞ്ഞുമോൻ, കെ എസ് സാംസൺ,പിടവൂർ പ്രിൻസ്,ആലക്കോട് എജി സഭയിലെ ജയ്സു, ഉപ്പൂട്ടിൽ ജയിംസ് എന്നിവർ കള്ളുകുടിച്ചിട് പറന്തൻ ഗ്രൗണ്ടിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉള്ളവരെ തല്ലാൻ ചെന്നു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉള്ളവരുടെ തന്തയ്ക്കും തള്ളയ്ക്കും എല്ലാം വിളിച്ചു. ഇത് കണ്ടു ചില വിശ്വാസികൾ അരുതെന്ന് പറഞ്ഞപ്പോൾ അവരെ ക്രൂരമായി മർദ്ദിച്ചു അവശരാക്കി. ടി വി പൗലോസ് പറഞ്ഞിട്ട് പത്തനാപുരത്തുള്ള കെഎസ് സാംസന്റെ നേതൃത്വത്തിലാണ് ഈ ഗുണ്ടായിസം അരങ്ങേറിയത്. ഉടൻതന്നെ ചുമതലക്കാർ അടൂർ പോലീസിനെ വിവരം അറിയിച്ചു പോലീസ് സ്ഥലത്തെത്തി കള്ളൻ ജോസ് എന്ന എം എം ജോർജ്, മണ്ണിൽ കുഞ്ഞുമോനെയും, സാംസനെയും, ഗ്രീൻ വാലി ഷാജിയെയും, ഉപ്പുട്ടി ജെയിംസിനേയും, ജയ്സുവിനെയും ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പോലീസ് കേസെടുത്തു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ ജനരോഷംആളിക്കത്തുകയാണ്.തുടർന്നുള്ള ദിവസങ്ങളിൽ സംഘർഷഭരിതം ആയിരിക്കുന്ന ദിവസങ്ങൾ ആക്കി മാറ്റുമെന്ന് ബലിവേഴ്സ് കൗൺസിൽകാർ പറഞ്ഞിട്ടുണ്ട്. എ ജി യിൽ വിശ്വാസികൾക്ക് അവസരം കൊടുത്താൽ ഈ സംഘടന കുട്ടിച്ചോറായി മാറും.

കൂടുതൽ വിവരങ്ങൾ പുറകെ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.