ദൈവസഭ സമ്മേളനം: കിക്ക് ഓഫ് മീറ്റിങ് അറ്റ്‌ലാന്റയില്‍

ദൈവസഭ സമ്മേളനം: കിക്ക് ഓഫ് മീറ്റിങ് അറ്റ്‌ലാന്റയില്‍
January 16 17:47 2023 Print This Article

അറ്റ്‌ലാന്റ: നോര്‍ത്ത് അമേരിക്കന്‍ ദൈവസഭകളുടെ 26-ാമത്‌ സമ്മേളനം ജൂലൈ 13 മുതല്‍ 16 വരെ അറ്റ്‌ലാന്റയില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി അറ്റ്‌ലാന്റ സിറ്റിയുടെ വടക്കന്‍ പ്രദേശമായ ഡുലുത്തിലുള്ള 13000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്വിന്നറ്റ് എറീന കണ്‍വന്‍ഷന്‍ സെന്ററാണ് ഭാരവാഹികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ആഡംബര നിലയിലുള്ള താമസ സൗകര്യങ്ങളും ഇതിനടുത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും അറ്റ്‌ലാന്റക്കു പ്രയാസേന കടന്നുവരാന്‍ സൗകര്യമുള്ളതുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊളളാന്‍ തക്കതായ വിശാലമായ സ്ഥലമാണ് ഈ വര്‍ഷത്തെ സമ്മേളനത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ‘ദൈവമുമ്പാകെ നില്‍പ്പനായി നാം പ്രാപ്പരാകുക’ (ലൂക്കോസ് 21:36) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം.

ദൈവഹിതമായാല്‍ സമ്മേളനത്തിന്റെ ആദ്യകിക്ക് ഓഫ് മീറ്റിങ് ഫെബ്രുവരി 1 ന് വൈകുന്നേരം അഞ്ചു മണിക്ക് പ്രസിഡന്റ് റവ. ഡോ.ഷിബു തോമസ് ശുശ്രൂഷിക്കുന്ന കാല്‍വറി അസംബ്ലി പുതുതായി വാങ്ങിയ ആരാധനാലയത്തില്‍ (1132 Buford Hwy, Sugar Hill, GA. 30518) വെച്ചു നടക്കുന്നതായിരിക്കും. പ്രസ്തുത മീറ്റിങ്ങില്‍ റവ. കെ. ജെ. മാത്യു മുഖ്യാതിഥിയും റവ. വില്യം ലീ മുഖ്യപ്രസംഗകനും ആയിരിക്കുമെന്ന് റവ.ഷിബു തോമസ് പ്രസ്താവിച്ചു.

സമ്മേളനത്തിന്റെ ഭാരവാഹികളായി റവ.ഡോ. ഷിബു തോമസ് പ്രസിഡന്റ്, ഫിന്നി വര്‍ഗീസ് (വൈസ് പ്രസിഡന്റ്), എബി ജോയ് (സെക്രട്ടറി), ജോഷ്വ ജോസഫ് (ട്രഷറാര്‍), റവ. സിബി തോമസ് (യൂത്ത്) എന്നിവരെയും നാഷണല്‍ പ്രതിനിധികളായി സഹോദരന്മാരായ വില്‍സണ്‍ വര്‍ഗീസ് (കാനഡ),റജി ജോണ്‍ (കരോലിന), ജോണ്‍ ജേക്കബ് (ഫ്‌ലോറിഡ), ടിനു മാത്യു (ജോര്‍ജിയ), റവ. ബാബു കുമ്പഴ (ഇല്ലിനോയ്‌സ്), റവ. രാജന്‍ ശാമുവേല്‍ (ന്യൂജേഴ്‌സി), റവ. എബി തോമസ്, സാം മാത്യു (ന്യൂയോര്‍ക്ക്), ജോസ് എബ്രഹാം (ഒക്‌ലഹോമ), റവ. ജോയ് എബ്രഹാം (പെന്‍സില്‍വേനിയ), റവ. ഫിജോയ് ജോണ്‍സന്‍ (ടെന്നസി), അജി ഇടുക്കള (ഹ്യൂസ്റ്റണ്‍), റവ. സന്തോഷ് പൊടിമല, സ്റ്റാന്‍ലി ചാണ്ടി (ഡാളസ്) എന്നിവരെയും സഹോദരി സമ്മേളനത്തിനായി സഹോദരിമാരായ ഷീല തോമസ് പ്രസിഡന്റ്), ദീനാ ഡാനിയേല്‍ (വൈസ് പ്രസിഡന്റ്), മോളി ഐപ്പ് (സെക്രട്ടറി), ഫേബ ജോയ് (ട്രഷറാര്‍), അമ്മിണി മാത്യു, മോനാ വറുഗീസ് പ്രതിനിധികള്‍) എന്നിവരെയും കഴിഞ്ഞവര്‍ഷം നടന്ന കോണ്‍ഫ്രന്‍സില്‍ തിരഞ്ഞെടുത്തു.

കഴിഞ്ഞ നവംബറില്‍ റവ.ഷിബു തോമസിന്റെ അധ്യക്ഷതയില്‍ അറ്റ്‌ലാന്റയിലെ ദൈവസദഭകള്‍ ഒത്തുകൂടി ലോക്കല്‍ കമ്മിറ്റിക്കു രൂപം കൊടുത്തു. പ്രസ്തുത മീറ്റിങ്ങില്‍ റവ. എബ്രഹാം തോമസ് ക്രണ്‍വീനര്‍),റവ. ബൈജു തേവതേരില്‍ (കോര്‍ഡിനേറ്റര്‍), ജോണ്‍സ് എബ്രഹാം (സെക്രട്ടറി), ഫിലിപ്പ് ഉമ്മന്‍ (ട്രഷറാര്‍), ലിജില്‍ എബ്രഹാം (താമസം), മോന്‍സി ശാമുവേല്‍ (രജിസ്‌ട്രേഷന്‍), സുനില്‍ ശാമുവേല്‍ (ഭക്ഷണം), ഷാജി വെണ്ണിക്കുളം (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. റവ. സി.വി. ആന്‍ഡ്രൂസ് ആശംസയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.nacogconference.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

ഷാജി വെണ്ണിക്കുളം, സാം മാത്യു -മീഡിയ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.