ഓസ്‌ട്രേലിയയില്‍ കാണാതായ ആണവ ഉപകരണം കണ്ടെത്തി. 660ഓളം കിലോമീറ്റര്‍ തെരഞ്ഞതിന് ശേഷമാണ് ഒടുവില്‍ റോഡരികില്‍ നിന്ന് ക്യാപ്‌സൂള്‍ കണ്ടുകിട്ടിയത്.
‘ഇത് കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ വൈക്കോല്‍ കൂനയില്‍ സൂചി കണ്ടെത്തുന്നതുപോലെ ഒടുവില്‍ കണ്ടെത്തി’ ഓസ്‌ട്രേലിയന്‍ എമര്‍ജന്‍സി സര്‍വീസ് മന്ത്രി സ്റ്റീഫന്‍ ഡൗസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്സൂള്‍ ആണ് ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ കളഞ്ഞുപോയത്. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്ബ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെ പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കളഞ്ഞുപോയത്.
ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവര്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.
യാത്രയ്ക്കിടെ ട്രക്കിലുണ്ടായ കുലുക്കത്തെ തുടര്‍ന്ന് തെറിച്ചു പോയതാകാമെന്നാണ് കരുതുന്നത്. ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കയ്യിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവര്‍ക്ക് ത്വക്രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളില്‍ പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലം സമ്ബര്‍ക്കം തുടര്‍ന്നാല്‍ കാന്‍സറിനു കാരണമാകാം. ഇതില്‍ നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളില്‍ 10 എക്‌സ്‌റേയ്ക്കു തുല്യമാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.