പാസ്റ്റർ ജേക്കബ് ജോണിന്റെ ലക്ഷ്യം എന്താണ് ?

പാസ്റ്റർ ജേക്കബ് ജോണിന്റെ ലക്ഷ്യം എന്താണ് ?
December 23 13:22 2023 Print This Article

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ കണക്കെ ജേക്കബ് ജോണും പിന്നെ കുറെ കഴുതകളും ഐക്യം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ്. ജേക്കബ് ജോണിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം ഉള്ളതുകൊണ്ട് ചോദിക്കുകയാണ് താങ്കളുടെ ലക്ഷ്യം എന്താണ് ?

എന്തായാലും ദൈവത്തെ പ്രസാദിപ്പിക്കൽ അല്ല ലഷ്യം. ഐപിസിയുടെ ജനറൽ കൺവഷന് ബദൽ കൺവഷൻ നടത്തുകയോ ? അതോ പെന്തക്കൊസ്തിൽ ഐക്യം ഉണ്ടാക്കുകയോ ? അതോ കേരളത്തിൽ ഉണർവ് പരത്തുകയോ…..?

ഇതിപ്പോൾ നടന്നുപോയ വഴിയിൽ ചാണകത്തിൽ ചവിട്ടി, അതു കഴുകി വൃത്തിയാക്കാൻ സെപ്റ്റിക്ക് ടാങ്കിൽ ചാടിയ അവസ്ഥയിലാണ് ഉണർവ്വ്‌ 2024 ….

അല്ല, മറ്റുള്ളവരുമായി ഐക്യതപ്പെടാൻ കഴിയാത്ത താങ്കൾക്ക് എങ്ങനെ പെന്തക്കൊസ്തിൽ ഐക്യത കൊണ്ടുവരാൻ സാധിക്കും ? ഈയുള്ളവൻ പെന്തക്കോസ്തു പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയത്തിൽ നിന്നും ചില നാളുകളായി ഒഴിഞ്ഞുമാറി നിൽക്കുകയായിരുന്നു. അതിന് കാരണം ഒരു നേതാക്കന്മാരും ദൈവഹിതത്തിന് അനുസരിച്ചോ. ദൈവീക താല്പര്യങ്ങൾക്ക് വേണ്ടിയോ ജീവിക്കുന്നവരല്ല. ഇവരൊന്നും സ്വർഗ്ഗത്തിലും പോകില്ല എന്ന ഉറപ്പ് ഉള്ളതുകൊണ്ട് മാത്രം.

എന്നാൽ ഇപ്പോൾ ഐപിസി എന്ന പെന്തക്കോസ്തു പ്രസ്ഥാനത്തിൽ രണ്ടു ചേരി ( ഭരണപക്ഷവും, പ്രതിപക്ഷവും ) നീയോ അതോ ഞാനോ വലുത് എന്ന തിരിച്ചറിവിന് വേണ്ടിയുള്ള വടം വലിയുടെ ഭാഗമായി ചെരിതിരിഞ്ഞു നടത്തുന്ന പ്രഹസനമാണ് ഈ ഉണർവ്വ് നാടകം. സ്വന്തം ജീവിതത്തിൽ ഉണർവ്വില്ലാത്ത താങ്കൾ എങ്ങനെ മറ്റുള്ളവരെ ഉണർത്തും ?

പ്രാർത്ഥനയുടെ മറവിൽ കുമ്പനാട്ട് കുടിൽ കെട്ടി മൂക്കറ്റം വാരി വലിച്ചു തിന്നു, ലസിയും ബദാം മിൽക്കും കുടിച്ചു കൊണ്ട്‌ 40 ദിവസം ഉപവസിച്ചു ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു ഐപിസിയുടെ പ്രസിഡന്റ് ആയി. ശേഷം നാടോടികളെപ്പോലെ സകല രാജ്യങ്ങളിലും ഓടി നടന്നു മുതലക്കണ്ണീർ ഒഴുക്കി കോടികൾ സമ്പാദിച്ചു. വത്സൻ എബ്രഹാമും ജേക്കബ് ജോണും തമ്മിൽ എന്താണ് വ്യത്യാസം ?

രണ്ടുപേർക്കും ഉണ്ട് കോടി കണക്കിന് രൂപാ മുടക്കി കെട്ടി പൊക്കിയ കൊട്ടാരം. എന്നിട്ടും ജേക്കബ് ജോൺ ഇപ്പോഴും പറയുന്നു താൻ വാടക കെട്ടിടത്തിലാണ് അന്തി ഉറങ്ങുന്നത് എന്ന്… 2024 ഉണർവ്വിന് വേണ്ടി സജി പോളും, ജേക്കബ് ജോണും അമേരിക്കയിൽ നിന്നുതന്നെ കോടിക്കണക്കിന് രൂപാ പിരിച്ചു കഴിഞ്ഞു. അമേരിക്കയിലെ ടെക്സസിലുള്ള ഒരു മുന്തിയ മലയാളി സഭ ഇതിനായി കൊടുത്തത് അമ്പതിനായിരം ഡോളർ ആണ് ( അതായത് ഇന്ത്യൻ രൂപാ 41.5 ലക്ഷം ).

ഇതൊക്കെ പെന്തക്കൊസ്തിൽ ഐക്യം ഉണ്ടാക്കാനാണല്ലോ എന്നോർക്കുമ്പോൾ സാക്ഷാൽ യേശു കർത്താവിനും ഒരു അല്പം സമാധാനം കിട്ടുമായിരിക്കും. താങ്കൾക്കും താങ്കളെ താങ്ങിപ്പിടിച്ചുകൊണ്ട് നടക്കുന്ന കുറേ ശിങ്കിടികൾക്കും അല്പമെങ്കിലും മാന്യത ഉണ്ടായിരുന്നെങ്കിൽ ഈയൊരു ഐപിസി പ്രസ്ഥാനം എന്ന ആത്മീയ സംഘടനയെ തകർക്കുവാൻ ശ്രമിക്കുകയില്ലായിരുന്നു.

താങ്കൾ ഒരു മാന്യതയുള്ള നേതാവ് ആയിരുന്നുവെങ്കിൽ, ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഒരു നേതാവ് ആയിരുന്നുവെങ്കിൽ, താങ്കൾ അണികളോട് പറയേണ്ടത് സമാധാനമായി നാലുവർഷം പ്രവർത്തിക്കുക. അതുകഴിയുമ്പോൾ നമുക്ക് വീണ്ടും നേതൃത്വസ്ഥാനങ്ങളിലേക്ക് വരുവാൻ ശ്രമിക്കാം. അതാണ് ഒരു നല്ല ആത്മീകന്റെ നിലപാട്.

തനിക്ക് ആഗ്രഹിക്കുന്നത് പോലെ കസേര കിട്ടിയില്ലെങ്കിൽ, അതുവഴി വരുന്ന സാമ്പത്തിക നന്മയും മഹത്വവും മാനവും ബഹുമാനവും എല്ലാം ഇല്ലാതെ പോകുമ്പോൾ വിറളി പിടിച്ചു നടക്കുന്ന ചില മനുഷ്യരെയാണ് ഇപ്പോൾ പൊതുജനം കാണുന്നത്. ഇത്രയും ആത്മീയപരമായി മുന്നിൽ നിൽക്കുന്ന, പ്രസംഗങ്ങൾക്കും കൺവൻഷനുകൾക്കും ഒട്ടും കുറവില്ലാത്ത ഒരു സമൂഹത്തിന്, കുമ്പനാട് കൺവൻഷന് തൊട്ടുമുൻപ് തന്നെ അവിടെ മറ്റൊരു കൺവൻഷൻ ക്രമീകരിക്കുന്നതിന്റെ ഉദ്ദേശശുദ്ധി ഏത് പോലീസുകാരനും മനസ്സിലാക്കാൻ സാധിക്കും.

വളർന്നുവന്ന പ്രസ്ഥാനത്തിന്റെ ചുവട്ടിൽ കോടാലിവെയ്ക്കുന്ന, “വെടക്കാക്കി തനിക്കാക്കുക“ എന്ന നാറിയ പരിപാടി താങ്കൾ അവസാനിപ്പിക്കണം. വേദപുസ്തക ഭാഷയിൽ പറഞ്ഞാൽ താങ്കൾ മനസാന്തരപ്പെടേണം. ഇവിടെ വരുന്നവൻ സ്വാഭാവികമായും അവിടെ പോവുകയില്ല. അങ്ങനെ കുമ്പനാട് കൺവൻഷൻ തകർക്കുകയും നിങ്ങളുടെ മിടുക്ക് കാണിക്കുകയും ചെയ്യുക എന്നത് തന്നെയാണ് താങ്കളുടെ ചിന്ത…

എന്നാൽ പറയട്ടെ, താങ്കൾ തകർക്കുന്നത് താങ്കളെ തന്നയാണ്, തകരുന്നതും നിങ്ങൾ ആയിരിക്കും. ഇതൊരു ക്ലബ്ബ് ആയിരുന്നുവെങ്കിൽ എനിക്കും ഒരു ആവേശം തോന്നിയേനെ. എന്നാൽ ഇതൊരു ആത്മീയ പ്രസ്ഥാനമാണ്. താങ്കൾ അതിന്റെ പ്രസിഡണ്ട് ആയിരുന്ന സമയത്തെകുറിച്ച് ചിന്തിക്കാം. അമേരിക്കയിൽ ജോലിയും വേലയും ഇല്ലാതെ നേഴ്സുമാരായ ഭാര്യമാരുടെ പണത്തിന്റെ കൊഴുപ്പിൽ വഴിയേ നടന്നവന്റെ ഒക്കെ പണം വാങ്ങി 20- ൽ പരം പേർക്ക് ഓർഡിനേഷൻ കൊടുത്തു, ബൈബിൾ കൈകൊണ്ടു പോലും പിടിക്കാത്ത പലരിൽ നിന്നും പണം വാങ്ങി സ്റ്റേറ്റിന്റെ ഉത്തരവാദിത്വങ്ങൾ കൊടുത്തു.

അങ്ങനെ ഇന്ത്യ മുഴുവൻ വിറ്റു. വിൽക്കാൻ പറ്റാതെ ബാക്കി വെച്ചത് ഹിമാലയ പർവ്വതവും, ഇന്ത്യൻ മഹാ സമുദ്രവും. ഒരു നല്ല പ്രസംഗം പോലും പ്രസംഗിക്കാൻ കഴിവില്ലാത്ത, നന്നായി ഒന്നു പ്രാർത്ഥിക്കാൻ അറിയാൻ വയ്യാത്ത താങ്കൾ, നേതൃത്വഗുണം എന്നു പറയുന്ന സാധനം അയലത്ത് കൂടെ പോലും പോയിട്ടില്ലാത്ത താങ്കൾ, ഐപിസി എന്ന ഈ പ്രസ്ഥാനത്തിന്റെ വിഭാഗീയതയ്ക്ക് ചുക്കാൻ പിടിക്കുന്നത് ആത്മിക ആഭാസം എന്നല്ലാതെ മറ്റെന്തു പറയുവാൻ ? താങ്കളും താങ്കളുടെ ശിങ്കിടികളും ആരെ നന്നാക്കുവാനാണ് നടക്കുന്നത് ?

കുറെ ദുരുപദേശകരേയും, ബൈബിളിനെ ദുർവ്യാഖ്യാനം നടത്തുന്നവരേയും കൂട്ടിയാൽ ഉണർവ്വ് ഉണ്ടാകും എന്ന് താങ്കളോട് ആരാണ് ഉപദേശിച്ചുതന്നത് ? പണ്ട് ഒന്നരക്കോടിയുടെ വസ്തു വാങ്ങുവാൻ, അതിനേക്കാൾ 35 ലക്ഷം രൂപയും കൂടെ അധികം ബ്ലേഡ് കമ്പനിയിൽ നിന്നും വട്ടിപലിശയ്ക്ക് വാങ്ങിയ ആളാണ് താങ്കൾ. ജനങ്ങളുടെ കയ്യിൽ നിന്നും പണം പിരിച്ച് ഏഴു നില പണിയുവാൻ ഇറങ്ങിപ്പുറപ്പെട്ടിട്ട്, ആർക്കും ഉപകാരം ഇല്ലാത്ത ഒരു ബിൽഡിംഗ് ആയി ഇന്ന് അവിടെ കിടക്കുന്നു. കേവലം മൂന്ന് നില പണിതപ്പോൾ തന്നെ, മുകളിലേക്ക് പണിയുവാനുള്ള ബലം ആ ബിൽഡിങ്ങിന് ഇല്ല എന്ന് പറഞ്ഞ് പഞ്ചായത്ത് തന്നെ സ്റ്റേ ചെയ്തതും ആരുടെ കഴിവുകേടാണ് ?

അമേരിക്ക ഉൾപ്പെടെ, നാട് ഒട്ടുക്ക് നടന്നു പണം പിരിച്ച് ഹിമാചൽ പ്രദേശിൽ 45 ലക്ഷത്തിലേറെ രൂപ മുടക്കി ഹിന്ദു സ്ത്രീയുടെ പേരിൽ നിലം വാങ്ങിയിട്ട് ഇപ്പോൾ എന്തായി? 6 വർഷം ഐപിസിയുടെ പ്രസിഡന്റായിരുന്ന് ഐപിസിക്ക് വേണ്ടി ‘ ഉണ്ടാക്കിയത് ‘ ഒക്കെ അങ്ങോട്ടു വിവരിക്കാൻ തുടങ്ങിയാൽ ദിവസങ്ങളോളം എഴുതേണ്ടിവരും. അതെ ഇത് വെറും ഒരു കസേര കളി മാത്രം. അപ്പുറത്തെ ക്യാമ്പിൽ എല്ലാം യോഗ്യമാണെന്ന് അഭിപ്രായം എനിക്കില്ല എങ്കിലും, നിങ്ങൾ ഇപ്പോൾ കാണിക്കുന്നത് ഒരുതരത്തിലും അഭിനന്ദനീയമല്ല എന്നുമാത്രമല്ല, പരമ ചെറ്റത്തരമാണ് എന്ന് എടുത്തു പറയേണ്ടതുണ്ട്. അധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കുവാനും, മറ്റുള്ളവരുടെ കാല് കഴുകുവാനും പഠിപ്പിച്ച ക്രിസ്തുനാഥന്റെ അരുമ ശിഷ്യന്മാരാണ് എന്ന് അവകാശപ്പെടുന്ന നിങ്ങൾ ആദ്യം ആത്മീകമായി ഉണരണം. അതുകഴിഞ്ഞു പോരെ മറ്റുള്ളവരെ ഉണർത്തേണ്ടത് ?

ക്ഷമിക്കുവാനും, സഹിക്കുവാനും, പൊറുക്കുവാനും, താഴ്മയായി ഇരിക്കുവാനും, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ട നിങ്ങൾ ഈ പ്രസ്ഥാനം തകർക്കുവാൻ ഇറങ്ങുന്നത് ഒരിക്കലും പൊറുക്കുവാൻ കഴിയാത്ത തെറ്റ് തന്നെയാണ്. നിങ്ങൾക്ക് അല്പമെങ്കിലും ക്രിസ്തുവിന്റെ സന്ദേശം ഉൾക്കൊള്ളുന്ന മാന്യന്മാരായിരുന്നുവെങ്കിൽ, ഈ പെന്തക്കോസിൽ ഭവനരഹിതരായ 100 പേർക്ക് ഞങ്ങൾ അടുത്ത നാല് വർഷം കൊണ്ട് ഭവനം നിർമ്മിച്ചു നൽകും എന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ നിങ്ങളെ മാനിക്കാമായിരുന്നു. ചികിത്സയ്ക്കുവേണ്ടി ബുദ്ധിമുട്ടുന്ന കുറെ കുടുംബങ്ങളെ ഞങ്ങൾ സഹായിക്കുകയാണ് എന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ കയ്യടിക്കാമായിരുന്നു. ജനങ്ങളെ സ്നേഹിക്കുവാനും സേവിക്കുവാനും, ക്രിസ്തുവിന്റെ മാർഗ്ഗത്തിൽ നിലനിർത്തുവാനും കസേര വേണമെന്ന ഒരു നിർബന്ധവുമില്ല.

താങ്കൾ അമേരിക്കയിലുടനീളം നടന്ന് പണം പിരിച്ചിട്ട് പോയല്ലോ. താങ്കളെപ്പോലെ മറ്റു പലരും ഇവിടെ വന്ന് പിരിച്ചതായി അറിയുന്നു. ഇത് കുറച്ചു പേരുടെ തൊഴിലുറപ്പ് പദ്ധതിക്ക് പ്രയോജനപ്പെടും എന്നതുമാത്രമാണ് സത്യം. ഇതുകൊണ്ട് കേരളത്തിൽ ഏതെങ്കിലും ഒരു വിശ്വാസിക്ക് ഗുണമുണ്ടോ? നിങ്ങളുടെ ഉണർവ് കൺവൻഷൻ കൊണ്ട് ഏതെങ്കിലും ഒരു പാപി മാനസാന്തരപ്പെടുമോ..? അതോ മറിച്ച് മര്യാദയ്ക്ക് ജീവിക്കുന്ന പെന്തക്കോസ്തുകാരനിൽ വിഷം കുത്തിവെച്ച് അവനെ പണ്ടത്തേതിൽ പരം വികൃതനാക്കി മാറ്റുകയല്ലേ നിങ്ങൾ ചെയ്യുന്നത് ?

ആദ്യം നിങ്ങളുടെ കണ്ണിലെ കോൽ എടുത്തു മാറ്റിയിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുവാൻ ശ്രമിക്കുക. പ്രാർത്ഥനാ വീരൻ എന്ന സ്വയം അവകാശപ്പെടുന്ന താങ്കളോട് ചോദിക്കട്ടെ.. എന്താണ് ഈ പ്രാർത്ഥന വീരൻ..?

ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. താങ്കൾ ആത്മാർത്ഥമായി ദൈവ സന്നിധിയിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന ഒരു മനുഷ്യൻ ആയിരുന്നെങ്കിൽ ഒരിക്കലും ഇത്തരം വിഭാഗീയമായ ചിന്തകളും പ്രവർത്തനങ്ങളും നടത്തുകയുമില്ല,അതിനു നേതൃത്വം കൊടുക്കുകയും ഇല്ലായിരുന്നു. താങ്കൾ യഥാർത്ഥമായും ക്രിസ്തുവിനെ പിൻപറ്റുന്ന ഒരു നല്ല പ്രാർത്ഥിക്കുന്ന മനുഷ്യൻ ആയിരുന്നെങ്കിൽ താങ്കൾ ക്ഷമിക്കുവാനും, പൊറുക്കുവാനും,മറ്റുള്ളവരോട് സഹകരിച്ചു പോകുവാനും താങ്കൾ ഉപദേശിക്കുമായിരുന്നു.

താങ്കൾ പ്രസ്ഥാനത്തെ രാഷ്ട്രീയവൽക്കരിച്ച് മറ്റുള്ളവർ മുമ്പിൽ നാണം കെടുത്തുകയാണ്. അതുകൊണ്ടുതന്നെയാണ് ഇന്ന് പെന്തക്കോസിൽ വിശ്വാസികളെക്കാൾ കൂടുതൽ രാഷ്ട്രീയക്കാരും, തന്ത്രജ്ഞരും, കുതികാൽ വെട്ടുകാരും മൂട് താങ്ങികളും കൂടിവരുന്നത്. ആത്മീയ നേതൃത്വങ്ങളിൽ സ്വഭാവശുദ്ധിയും ഗുണവും സത്യസന്ധതയും ഉള്ള എത്ര വിശ്വാസികൾ ഉണ്ട് എന്ന് നോക്കിയാൽ മാത്രം മതി ഇതിന്റെ പോക്ക് എങ്ങോട്ടാണ് എന്ന് മനസ്സിലാക്കുവാൻ സാധിക്കും. നിങ്ങൾ ഉയർത്തി വിട്ടിരിക്കുന്ന ഈ വിഭാഗീയ ചിന്ത ഒരു സ്ലോ പോയിസൺ പോലെ ഇന്ന് പല ചർച്ചിലെ വിശ്വാസികളെയും പാസ്റ്റർമാരെയും ബാധിച്ചിരിക്കുന്നു. ഇതിൽ എന്താണ് ആത്മീകത ഉള്ളത് ?

ഇന്ന് നിങ്ങൾ കുറച്ചുപേരേ പൗലോസിന്റെ പക്ഷക്കാരനും, മറ്റു ചിലർ അപ്പല്ലോസിന്റെ പക്ഷക്കാരനും ആക്കി തീർത്തിരിക്കുന്നു. “ഞാൻ നട്ടു അപ്പല്ലോസ് നനച്ചു, ദൈവം അത്രയേ വളരുമാറാക്കിയത്. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടന്നവനും നനക്കുന്നവനും ഏതുമില്ല.” എന്ന ഭാവം നിങ്ങളിൽ ഉണ്ടാവേണ്ടതിന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

പണ്ടൊക്കെ ഉപദേശിമാർ മറ്റുള്ളവരെ ഉപദേശിച്ചു നേർവഴി നയിക്കുമായിരുന്നു. എന്നൽ ഇന്ന് കാലം മാറി.. പല ഉപദേശിമാരെയും വിശ്വാസികൾ ഉപദേശിച്ചു നേർവഴി നടത്തേണ്ട സാഹചര്യത്തിലേക്ക് ഇന്ന് ആത്മീകം എത്തി എന്നുള്ളത് എടുത്തു പറയാതെ വയ്യ.

മുട്ടം ബെന്നി.

(അടുത്ത ലേഖനം വായിക്കാം :
കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന ഗ്ലാഡ്‌സൺ)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.