ബ്രദറുകാർ കഞ്ചാവ് കച്ചവടവും ആരംഭിച്ചു???

ബ്രദറുകാർ കഞ്ചാവ് കച്ചവടവും ആരംഭിച്ചു???
August 13 15:00 2023 Print This Article

എന്ത് ചെയ്താലും എങ്ങനെ ജീവിച്ചാലും രക്ഷ ഭദ്രം ആണെന്നുള്ള ബ്രദറൺ പഠിപ്പിക്കൽ ഒടുവില് ഈ സമൂഹത്തെ എത്തിക്കുന്നത് സർവ്വകാല നാശത്തിലേക്ക്.

ഏറ്റവും ഒടുവില് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് അമേരിക്കയിലെ ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് (cannabis) കച്ചവട സ്ഥാപനങ്ങൾ നടത്തുന്നത് ഒരു ബ്രദറൺ സഭാ മൂപ്പന്റെ മകനാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് .

കേരളത്തിലെ അറിയപ്പെടുന്ന പാരമ്പര്യ ബ്രദറൺ കുടുംബത്തിലെ ഇളമുറക്കാർ ഇതൊക്കെ ചെയ്തില്ലെങ്കിലെ അത്ഭുതം ഉള്ളൂ എന്നാണ് അവരുടെ ഇടയിലെ തന്നെ അടക്കം പറച്ചിൽ.

ബ്രദറുകാർ ആദ്യ തലമുറ മുതല് തന്നെ പുഴുക്കുത്തുകൾ നിറഞ്ഞ ഒരു സമൂഹം ആയിരുന്നുവെങ്കിലും അവയെ മറച്ചുവയ്ക്കുവാൻ ചില അതിസമർത്ഥന്മാർ നടത്തിയ പ്രചാരണവേലകൾ ഫലം കണ്ടിരുന്നു എന്നു വേണം പറയാൻ. അതിൽ ഏറ്റവും പ്രധാനമായ ഒന്നായിരുന്നു ബ്രദറുകാർ വചന പാണ്ഡിത്യം ഉള്ളവര് ആണ് എന്ന പ്രചരണം. അവരുടെ പുസ്തകങ്ങളും പാട്ടുകളും ഒക്കെ മലയാളികളുടെ ഇടയില് പരക്കെ അംഗീകരിക്കപ്പെട്ടു ,യഥേഷ്ടം വിറ്റഴിക്കപ്പെട്ടു..

ബ്രദറുകാർ ആണ് വചനത്തിന്റെ മൊത്തക്കച്ചവടക്കാർ എന്നു പെന്തകോസ്തുകാര് പോലും പരസ്യമായി പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല് അന്നും ഭക്തന്മാരായ ചിലർക്കെങ്കിലും ഈ സമൂഹത്തിനുള്ളിൽ നടക്കുന്നത് എന്താണെന്നു നല്ല ബോദ്ധ്യം ഉണ്ടായിരുന്നു എങ്കിലും അവര് നല്കിയ മൂന്നറിയിപ്പുകൾ പാടെ അവഗണിക്കപ്പെട്ടു. ആ പുകമറയിൽ അവര് സസുഖം വാണു ആത്മീയ കച്ചവടം നടത്തിപ്പോന്നു..

എന്നാല് ഇന്ന് ഏറ്റവും അപകടകാരിയായ കഞ്ചാവ് പോലും യാതൊരു ഉളുപ്പും ഇല്ലാതെ വിൽക്കുന്ന നിലയിലേക്ക് അധപതിച്ചു ക്രിസ്തീയ സമൂഹത്തിന് തന്നെ അപമാനം ആയി മാറിയിരിക്കുക ആണ് ഇക്കൂട്ടർ. ആദ്യ തലമുറ മുതല് തന്നെ രാഷ്ട്രീയക്കാരെ കവച്ചു വയ്ക്കുന്ന കുതികാല് വെട്ടും സ്വജനപക്ഷപാതവും ഒക്കെ നിലനിന്നിരുന്ന ഇവരുടെ ഇടയിലേക്ക് വിദേശ പണം എത്തി തുടങ്ങിയതോടെ എല്ലാ കള്ളകച്ചവടവും കയ്യൂക്കുള്ളവർക്ക് നടത്താം എന്ന സ്ഥിതി സംജാതം ആയിരുന്നു..

അത് പിന്നീട് ബ്ലേഡ് നടത്തിപ്പും, സ്വർണ്ണപ്പണയവും, ചിട്ടിയും ഒക്കെ ആയി മുമ്പോട്ട് പോയി. പിന്നെ മനോരാജ്യം പോലെയുള്ള പ്രസിദ്ധീകരണങ്ങള്, സിനിമാ നിർമ്മാണം, നികുതി വെട്ടിപ്പ്, കള്ളക്കടത്ത്, രഹസ്യമായും പരസ്യമായും മദ്യകച്ചവടം, എന്നു വേണ്ട സകല തരികിട പരിപാടികളും ഒരു മടിയും കൂടാതെ ചെയ്യുന്ന സമൂഹമായി ഇവര് അധപതിച്ചിട്ടു ചില പതിറ്റാണ്ടുകൾ തന്നെ ആയി..

അമേരിക്കയിൽ ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച ഒരു കൊലപാതകം ചെയ്തത് ഒരു പാരമ്പര്യ മലയാളി ബ്രദറുകാരൻ ആയിരുന്നു എന്നതു ആരും മറക്കാൻ ഇടയുണ്ടാവില്ല. ഒരു ദത്ത്പുത്രിയെ ഒഴിവാക്കാന് കൊന്നു കലുങ്കിനടിയിൽ കയറ്റി വച്ചിട്ടു ചെന്നായ പിടിച്ചു എന്നു പറഞ്ഞു അമേരിക്കന് പൊലീസിനെ പോലും വട്ടം കറക്കിയ വിരുതന്മാർ ആണ് ഇവർ.

തെറിവിളിയും ഗുണ്ടായിസവും ഒക്കെ ഇവരുടെ കൂടെപ്പിറപ്പാണ്. ആലപ്പുഴ ചെത്തി സഭയില് നടന്ന അടിപിടി ഒക്കെ എല്ലാവരും കണ്ടതാണല്ലോ. അപ്പോഴും പെന്തെകോസ്തു പോലെയുള്ള സമൂഹ്ങ്ങളെ ആക്ഷേപിച്ചും പരിഹസിച്ചും കുറ്റം പറഞ്ഞും സ്റ്റേജില് കിടന്നു തൊണ്ട കീറി അലറുന്ന ചിലരുടെ ബലത്തില് ഒരു വിധം പിടിച്ചു നിന്നു പോരുക ആയിരുന്നു ഇവർ.

ഒരു നൂറ്റാണ്ടിൽ അധികം കൊള്ളരുതായ്മകള് സമർത്ഥമായി മൂടി വച്ചു ആത്മീയ മുഖം മൂടി ധരിച്ചു മുന്നോട്ട് നീങ്ങിയ ബ്രദറുകാർക്കു സമൂഹ മാദ്ധ്യമങ്ങൾ പ്രചാരത്തിൽ ആയതോടെ ആണ് അടിതെറ്റി തുടങ്ങിയത്. പാസ്റ്റർ അനില് കോടിതോട്ടത്തെ പോലെയുള്ള സമർത്ഥരും സമർപ്പിതരും ആയ ദൈവദാസന്മാർ രംഗത്ത് വന്നതോടെ ആണ് ഇവരുടെ ചെമ്പ് തെളിയാൻ തുടങ്ങിയത്. ദൈവശാസ്ത്ര പണ്ഡിതന്മാർ എന്നു സ്വയം അവകാശപ്പെട്ടിരുന്ന ഇവർക്കു വിശുദ്ധജീവിതം എന്ന വാക്ക് കേൾക്കുന്നത് പോലും അലർജി ആണ്.

സംവാദങ്ങളിൽ തുടരെ ഏറ്റ പരാജയങ്ങൾ ഇവരുടെ വചന പണ്ഡിത്യത്തെ മാത്രമല്ല തെറ്റായ ജീവിതത്തെയും ഒരു പരിധി വരെ വെളിച്ചത്തു കൊണ്ട് വന്നു.പോർവിളിയും, ഭീഷണിയും, കേട്ടാൽ അറെക്കുന്ന തെറിവിളിയും ആയി പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും ദൈവം അവരെ അതിനു അനുവദിച്ചില്ല. പെന്തകോസ്തു ഗ്രൂപ്പുകള് അതിശക്തമായി ആഞ്ഞടിച്ചതോടെ പിടിച്ചു നിൽക്കാൻ ആവാതെ ഇവർ ഉൾവലിഞ്ഞു. അവരുടെ ഇടയില് നിന്നു തന്നെ ES തോമസ് സാറിനെ പോലെയുള്ളവരും സത്യസന്ധമായി കാര്യങ്ങള് വിളിച്ചു പറയാൻ തയ്യാറായതോടെ ആടിയുലഞ്ഞ വള്ളം ഏതാണ്ട് മുങ്ങുന്ന അവസ്ഥയിൽ എത്തി നില്ക്കുന്ന അവസ്ഥയിൽ ആണ് ഇപ്പോള് എരിതീയിൽ എണ്ണ എന്ന പോലെ കഞ്ചാവ് കച്ചവടം കൂടി എത്തുന്നത്.

മദ്യത്തിനും മയക്കുമരുന്നിനും എതിരെ മൈക്കും ചുമന്നു കെട്ടി തെരുവ് തോറും തൊണ്ടകീറി പ്രസംഗിക്കുന്നവരുടെ പിൻതലമുറ അംഗീകൃത കഞ്ചാവ് വില്പനക്കാര് ആണ് എന്നതു ഇവര് എങ്ങനെ ന്യായീകരിക്കും? നാണം ഇല്ലാത്തവന് എവിടെ എന്ത് മുളെച്ചാലും പ്രശ്നം ഇല്ല എന്നതു ശരിയാണ് എങ്കിലും ഈ രണ്ടും കെട്ട നിലപാടുള്ള സമൂഹത്തെ ഇനിയും ക്രൈസ്തവർ എന്ന ലേബലില് ചുമക്കണോ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.