പെഷാവര്‍: പാകിസ്താനില്‍ പെഷാവര്‍ നഗരത്തിലെ മുസ്‌ലീം പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതിസുരക്ഷയുള്ള പൊലീസ് ലെയ്ന്‍ മേഖലയിലെ പള്ളിയില്‍ തിങ്കളാഴ്ച ഉച്ച 1.40ഓടെ ളുഹ്ര്‍ നമസ്കാരത്തിനിടെയാണ് സംഭവം. നമസ്കരിക്കുന്നവരുടെ മുന്‍ നിരയിലുണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ പലരും പൊലീസുകാരും സുരക്ഷ ഉദ്യോഗസ്ഥരുമാണ്. സ്ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകരസംഘടനയായ തഹ്‍രീകെ താലിബാന്‍ പാകിസ്താന്‍ ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സംഘടനയുടെ കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുറസാനി അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അവകാശപ്പെട്ടു.
കനത്ത സുരക്ഷ മറികടന്നാണ് ചാവേര്‍ പള്ളിയില്‍ കടന്നത്. സ്ഫോടനം നടക്കുമ്ബോള്‍ മേഖലയില്‍ 400ഓളം പൊലീസുകാരുണ്ടായിരുന്നതായി പെഷാവര്‍ സിറ്റി പൊലീസ് ഓഫിസര്‍ മുഹമ്മദ് ഇജാസ് ഖാന്‍ പറഞ്ഞു. ഭീകരാക്രമണത്തെ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭുട്ടോ സര്‍ദാരിയും മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും അപലപിച്ചു.
കഴിഞ്ഞ വര്‍ഷം പെഷാവറിലെ ശിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.