സൗദിയില്‍ ഇനി ഔദ്യോഗിക തീയതികള്‍ ഇംഗ്ലീഷ് കലണ്ടര്‍പ്രകാരം -സൗദി മന്ത്രിസഭ

സൗദിയില്‍ ഇനി ഔദ്യോഗിക തീയതികള്‍ ഇംഗ്ലീഷ് കലണ്ടര്‍പ്രകാരം -സൗദി മന്ത്രിസഭ
November 01 22:57 2023 Print This Article

ജിദ്ദ: സൗദി അറേബ്യയില്‍ ഇനി ഔദ്യോഗിക തീയതികള്‍ കണക്ക് കൂട്ടുക ഇംഗ്ലീഷ് (ഗ്രിഗോറിയൻ) കലണ്ടര്‍പ്രകാരമായിരിക്കും.

എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ് കലണ്ടര്‍ അവലംബമാക്കാൻ റിയാദില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. എന്നാല്‍ ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ടവ ഹിജ്‌റി കലണ്ടര്‍ പ്രകാരം നിശ്ചയിക്കുന്ന പതിവ് രീതി തുടരുകയും ചെയ്യും. രാജ്യത്തെ സര്‍ക്കാര്‍ തലത്തിലുള്‍പ്പടെ പൊതുവായ തീയതികളും കാലയളവുകളും ഇതോടെ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനക്രമീകരിക്കും.

രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസൻസ്, വിസ, വാണിജ്യ ലൈസൻസ് തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ മാറ്റമുണ്ടാവും. ഹിജ്രി തീയതിയും ഒപ്പം ഇംഗ്ലീഷ് തീയതിയും രേഖപ്പെടുത്തുന്ന രീതി മാറ്റി പകരം ഈ പറഞ്ഞതിെൻറ കാലാവധികള്‍ നിശ്ചയിക്കുന്നത് പൂര്‍ണമായും ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരമാക്കി മാറ്റും.

പ്രതിവാര മന്ത്രിസഭ യോഗത്തില്‍ ആനുകാലിക സംഭവവികാസങ്ങള്‍ ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിെൻറ വിശദാംശങ്ങള്‍ കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. ഗസ്സയിലെ സംഭവ വികാസങ്ങളെക്കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് ആ സംഭാഷണത്തില്‍ വ്യക്തമാക്കിയതും അദ്ദേഹം സൂചിപ്പിച്ചു.

ഗസ്സയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഗസ്സയിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് അടിയന്തിര മാനുഷിക സഹായം എത്തിക്കാൻ ദുരിതാശ്വാസ സംഘടനകളെ പ്രാപ്തരാക്കുക, ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് ന്യായവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്തുക എന്നിവക്ക് വിവിധ തലങ്ങളില്‍ രാജ്യം നടത്തിവരുന്ന നയതന്ത്ര ശ്രമങ്ങളും മന്ത്രിസഭ വിലയിരുത്തി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.