നട്ടെല്ല് വളച്ചു മുട്ടിലിഴയുന്ന നീതിന്യായ വ്യവസ്ഥിതി

നട്ടെല്ല് വളച്ചു മുട്ടിലിഴയുന്ന നീതിന്യായ വ്യവസ്ഥിതി
July 05 13:51 2023 Print This Article

മുകളിലത്തെ ചിത്രം വിശന്ന് അലയുന്ന ഒരു നായ ആഹാരതിന് വേണ്ടി പരതുന്നതാണ്. ആഹാരം കമ്പി വലയ്ക്കുള്ളിൽ ഉണ്ട്. നായിക്ക് ഒട്ടു കിട്ടുകയുമില്ല. ഇതുതന്നെയാണ് ഇന്ന് സാധാരണക്കാരന്റെ നീതി അന്വേഷിച്ചുള്ള നടപ്പ്.

കോടതിയും ജഡ്ജിമാരും ഒക്കെ നമുക്കുണ്ട്. എന്നാൽ സാധാരണക്കാരന് നീതിയും ഇല്ല ന്യായവുമില്ല. ഇന്ന് കേരളത്തെ അപകടകരമാകുന്ന രീതിയിൽ അഴിമതിയിലേക്ക് തള്ളിവിട്ടത്, അപകടകരമാകുന്ന രീതിയിൽ മയക്കുമരുന്നിന്റെയും അക്രമത്തിന്റെയും അധർമ്മത്തിന്റെയും തീച്ചൂളയിലേക്ക് തള്ളിവിട്ടതിൽ കോടതിക്കും ജഡ്ജിമാർക്കും വലിയ പങ്കുണ്ട്. രാഷ്ട്രീയ പ്രേരിതമാകുന്ന എല്ലാ കേസുകളും ഒരിക്കലും ഒരു നേതാവും ശിക്ഷിക്കപ്പെടുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്യരുത് എന്ന് കോടതിക്ക് നിർബന്ധമുള്ളത് പോലെയാണ് കേസുകൾ നീട്ടിക്കൊണ്ടു പോകുന്നതും നടത്തുന്നതും.

കേരളത്തിൽ അല്ല എങ്കിലും പിണറായിയുടെ ലാവലിൻ കേസ് 36 തവണയാണ് നീട്ടിവെച്ചത്.. അതായത് ഒരു രാഷ്ട്രീയ നേതാവും, ഒരു പണക്കാരനും, ഒരു കള്ളപ്പണക്കാരനും ഒരു പിടി പാടുള്ളവനും നീതിയുടെ മുന്നിൽ നിന്ന് ശിക്ഷ വാങ്ങിക്കൊണ്ടു പോകാതിരിക്കുവാൻ കോടതികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്ന് സംശയരഹിതമന്യേ പറയുവാൻ കഴിയും.

അതുപോലെതന്നെ ഭരിക്കുന്നവന് ഇഷ്ടക്കേട് ഉണ്ടാക്കിയ, വിമർശകരെ, രാഷ്ട്രീയ ശത്രുത ഉള്ള കേസുകൾ ഒക്കെ കോടതി വലിയ താല്പര്യത്തോടെ വാദികളുടെ താൽപര്യ സംരക്ഷണാർത്ഥം ഇടപെടുന്നതും കാണുന്നു. അതുപോലെതന്നെയാണ് മയക്കു മരുന്നും ആയി ബന്ധപ്പെട്ട എല്ലാ കേസുകളും. ആരും ശിക്ഷിക്കപ്പെടുന്നില്ല. എല്ലാ ക്രിമിനലുകളെയും വേഗത്തിൽ സമൂഹത്തിലേക്ക് തുറന്നുവിട്ട് സ്വതന്ത്രമായി വീണ്ടും അവർ ചെയ്തുകൊണ്ടിരുന്ന അക്രമങ്ങൾ തുടരുവാൻ നീതിന്യായ വ്യവസ്ഥകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. നരബലി കേസിലെ പ്രതി തന്നെ ഉദാഹരണം..!

ഏതു രാഷ്ട്രീയ അഴിമതി കേസുകളിലും ഒരു അഴിമതിക്കാരനും ജയിലിൽ പോകേണ്ടി വരുന്നില്ല. അവർ ദേഹാസ്വാസ്ഥ്യം നേരിട്ട് ഉടനെ തന്നെ ഹോസ്പിറ്റലിൽ ആവുകയാണ് പതിവ്. രാഷ്ട്രീയക്കാരന് അപ്പോൾ തന്നെ ജാമ്യം ലഭിക്കുന്നു. അവർക്കുവേണ്ടി കോടതികൾ എന്നു പറയുന്നതിലും ഭേദം ജഡ്ജിമാർ കാണിക്കുന്ന തിടുക്കം കണ്ടാൽ അവരും ഈ അധർമ്മങ്ങളിൽ പങ്കാളികളാണെന്ന് തോന്നുകയുള്ളൂ. അങ്ങനെ ഒരിക്കലും ശിക്ഷിക്കപ്പെടാത്ത ഒരു സാഹചര്യം ഉള്ളതുകൊണ്ട് തന്നെയാണ് ഇത്രയും അധർമ്മം കേരളത്തിൽ അരങ്ങു വാഴുന്നത്. ഒരേയൊരു പണക്കാരൻ മാത്രമാണ് നമ്മുടെ അറിവിൽ ശിക്ഷിക്കപ്പെട്ടത്.

അത് ബീഡി കമ്പനി മുതലാളിയായ നിസാം എന്ന അഹങ്കാരി മാത്രം.. ഉദയഭാനു എന്ന വക്കീലും പോലീസും ഉണർന്നു പ്രവർത്തിച്ചതു കൊണ്ട് മാത്രം സംഭവിച്ച ഒരു വിഷയമാണ്. അതൊഴിച്ചാൽ ഒരു പണക്കാരനും കോടതിയിൽ ശിക്ഷ വാങ്ങിയിട്ടില്ല. ജയിലുകളിൽ കിടക്കുന്നതിൽ 99% ആളുകൾ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അതായത് ധനികരായ കുറ്റവാളികൾ ഒരിക്കലും കോടതികളിൽ നിന്ന് ശിക്ഷിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ പറയട്ടെ, നമ്മുടെ സാമൂഹിക അന്തരീക്ഷം ഇത്രയും മലിനമായി പോയത് കോടതികളുടെ പക്ഷപാതപരമായ ഇടപെടലുകൾ മാത്രമാണ്.

രാഷ്ട്രീയക്കാരും ധനികരായവർക്കും വേണ്ടി കോടതികൾ നട്ടെല്ല് വളച്ചു കൊടുക്കുന്ന നിരാശപ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ന് ജനം നെട്ടോട്ടമോടുകയാണ്. സാധാരണക്കാരന് ഇന്ന് കോടതികളിൽ ഒരു പ്രതീക്ഷകളും ഇല്ല. കോടതികൾ ഇന്ന് നിലനിൽക്കുന്നത് ധനികരായവർക്കും രാഷ്ട്രീയക്കാരെയും കുറ്റവിമുക്തരാക്കാൻ വേണ്ടി മാത്രമാണ്. ബാക്കിയുള്ള സമയം രാഷ്ട്രീയക്കാരുടെയും അധർമ്മികളുടെയും കൊള്ളക്കാരുടെയും വിമർശകരെ ശിക്ഷിക്കുവാനാണ് കോടതി വല്ലാതെ തിടുക്കം കൂട്ടുന്നത്.

SC ST വിഭാഗത്തിൽ നിന്നും സംവരണ സീറ്റിൽ വിജയിച്ച MLA ആയ ആളാണ് ശ്രീനിജൻ. സാജൻ സ്കറിയ ഒരു വീഡിയോയിൽ അദ്ദേഹത്തെ പരാമർശിക്കുന്നത് ഒഴിച്ചാൽ അദ്ദേഹം ഒരുതരത്തിലും സാജൻ ജാതി ആക്ഷേപം നടത്തിയിട്ടില്ല എന്ന് കോടതിയിൽ വ്യക്തമായിരിക്കെ, പരാതിക്കാരന്റെ പരാതിയിൽ അമിത താൽപര്യം പ്രകടിപ്പിച്ചുകൊണ്ടാണ് VG അരുൺ മറുനാടന് ജാമ്യം നൽകാതെ കൈമലർത്തി കാണിച്ചത്. അവർ ആരോപിക്കുന്നത് പോലെ ഒന്നും തന്നെ ഇല്ല എന്ന് പ്രഥമ ദൃഷ്ടി കോടതി സമ്മതിച്ചിട്ടും നട്ടെല്ല് വളക്കുന്ന, മുട്ടലിഴയുന്ന നീതിന്യായ വ്യവസ്ഥയെ കണ്ട് സാധാരണ ജനങ്ങൾ മൂക്കത്ത് വിരൽ വെക്കുന്നു.

അതിനുശേഷം പോലിസ് തീവ്രവാദിയെ പിടിക്കുവാൻ നടക്കുന്ന പോലെ എല്ലായിടത്തും റെയ്ഡുകൾ നടത്തുന്നു. അതേസമയം ട്രെയിൻ തീവപ്പു കേസിലെ പ്രതിയെ സുരക്ഷിതമായി കടത്തിക്കൊണ്ടു പോകുവാനും രക്ഷപ്പെടുത്താനും ശ്രമിച്ച അതേ പോലീസ് തന്നെയാണ് ഇത് ചെയ്യുന്നത് എന്ന് ഓർക്കണം. മര്യാദയ്ക്ക് ജീവിച്ചില്ലേൽ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ എന്ന പരസ്യമായി നൂറുകണക്കിന് ആൾക്കാർ വിളിച്ചു കൂവിയിട്ടും ഒരു റൈഡും ഇല്ല ഒരു കേസും ഇല്ല.. കാരണം കോടതി അന്ന് ഉറക്കമായിരുന്നു.

കഴിഞ്ഞദിവസം ഒരു സാധാരണ സ്ത്രീ തന്റെ ഉപജീവനത്തിനായി നടത്തിക്കൊണ്ടിരുന്ന ഒറ്റമുറി ബ്യൂട്ടി ഷോപ്പിൽ കയറിവന്ന എക്സൈസ് ഇൻസ്പെക്ടർ കൃത്യമായി അവരുടെ ബാഗിന്റെ ഉള്ളിലുള്ള അറയുടെ ഹോളിനകത്ത് കൂടി കയ്യിട്ടു കൃത്യമായി അതിനുള്ളിൽ എസ് ഡി സ്റ്റാമ്പ് എടുത്ത ഉദ്യോഗസ്ഥൻ, സ്കൂട്ടറിന്റെ ആർസി ബുക്ക് വച്ചിരിക്കുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിൽ എൽ എസ് ഡി സ്റ്റാമ്പ് എടുത്ത ഉദ്യോഗസ്ഥൻ മനപ്പൂർവ്വം ഒരു സാധു സ്ത്രീയെ കുടുക്കി 72 ദിവസമാണ് ജയിലിൽ ഇട്ടത്.

അവരെ അറസ്റ്റ് ചെയ്തു കൊണ്ടു മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയപ്പോൾ അവർ ജനലിൽ കൂടി തുറന്നു നോക്കി വേണ്ട പേപ്പറുകൾ ഒപ്പിട്ടു കൊടുത്തതല്ലാതെ ഈ സാധു സ്ത്രീയുടെ വാക്കുകൾ കേൾക്കുവാനോ അവരെയൊന്നും നോക്കുവാനോ പോലും ശ്രദ്ധിക്കാതെ നീതിയുടെ സൂക്ഷിപ്പുകാരി ഇത്രയും നീചമായി അനീതി കാണിക്കുമെന്ന് ഒരിക്കലും ആരും ഓർത്തിട്ട് ഉണ്ടാവുകയില്ല. അതേസമയം അക്രമവും കൊലപാതകവും കൊള്ളിവെപ്പും സ്വർണ്ണ കടത്തും തീവ്രവാദവും ചെയ്തവർ നിർഭയം സമൂഹത്തിൽ ഇറങ്ങി നടക്കുന്നു, അവർക്കുവേണ്ടി കോടതി ഓച്ഛാനിച്ചു നിൽക്കുന്ന അവസ്ഥയാണ്. അതെ ഇന്ന് സാധാരണ ജനത്തിന് നീതിയില്ല,

ജാമ്യമില്ല, ന്യായവുമില്ല..എന്നാൽ കുറ്റക്കാരൻ രാഷ്ട്രീയക്കാരനാണ് എങ്കിൽ അവിടെ ജഡ്ജിയും കോടതിയും നീതിയും ന്യായവും എല്ലാം അവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് സാധാരണ ജനങ്ങളുടെ വിയർപ്പിൽ നിന്നും പങ്കു പറ്റുന്ന ശമ്പളവും വാങ്ങി സാധാരണക്കാരനെ പല്ലിളിച്ചു കാണിക്കുന്നത്. അതെ ഇന്നത്തെ അവസ്ഥയ്ക്ക് കോടതി നേരിട്ട് ഉത്തരവാദികളാണ്.. മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്ന ജഡ്ജിമാരും പോലീസുകാരും കേരളത്തെ തികഞ്ഞ അരാജകത്വത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു.

ശിക്ഷിക്കപ്പെടാത്ത, ന്യായം പാലിക്കപ്പെടാത്ത ഒരു അധാർമിക സാഹചര്യത്തിൽ സന്തോഷമായി ജീവിക്കുന്നത് അനധികൃതമായി പണം സമ്പാദിക്കുന്നതിക്കുന്നവനും അധാർമികമായി ജീവിക്കുന്നവനും, ഇങ്ങനെയുവരുടെ കുഴലൂത്തുകാർക്കും മാത്രമാണ്. അധ്വാനിച്ച് ജീവിക്കുന്ന സാധാരണ ജനങ്ങൾ മാനസികമായി വളരെ ഭയപ്പാടോടെയാണ് സമൂഹത്തിൽ ജീവിക്കേണ്ടിവരുന്നത് എന്ന ദുരവസ്ഥക്ക് പ്രധാന കാരണം നീതിന്യായ സംവിധാനങ്ങളുടെ കുത്തഴിഞ്ഞ നിലപാടുകൾ മാത്രമാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.