14 ലക്ഷം ഇന്ത്യക്കാര്‍ക്ക് വീസ അനുവദിച്ച്‌ യുഎസ്

14 ലക്ഷം ഇന്ത്യക്കാര്‍ക്ക് വീസ അനുവദിച്ച്‌ യുഎസ്
January 31 11:55 2024 Print This Article

ന്യൂഡല്‍ഹി: 14 ലക്ഷം ഇന്ത്യക്കാർക്ക് കഴിഞ്ഞ വർഷം വീസ അനുവദിച്ചതായി യുഎസ് എംബസി അറിയിച്ചു. ആദ്യമായി‌യാണ് ഇത്രയധികം ഇന്ത്യക്കാർക്ക് യുഎസ് വീസ അനുവദിക്കുന്നത്.

വീസ ലഭിക്കാനുള്ള സമയത്തില്‍ 75 ശതമാനം കുറവുണ്ടായതായും അപേക്ഷകളില്‍ കഴിഞ്ഞവർഷത്തേക്കാള്‍ 60 ശതമാനം വർധനയുണ്ടായതായും എംബസി അറിയിച്ചു.

യുഎസിലേക്ക് വീസയ്ക്ക് അപേക്ഷിക്കുന്നതില്‍ പത്തില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാണ്. അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ ഏർപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങളും പുതിയ സ്റ്റാഫിന്‍റെ നിയമനവും ഇതിന് സഹായിച്ചു.

ബി1, ബി2 സന്ദർശക വീസകള്‍ ചരിത്രത്തിലാദ്യമായി ഏഴ് ലക്ഷത്തോളമായി. സന്ദർശക വീസയ്ക്ക് ശരാശരി 1000 ദിവസം കാത്തിരിക്കേണ്ടി വന്നിരുന്നത് 250 ദിവസമായി കുറഞ്ഞു.

1,40,000 സ്റ്റുഡന്‍റ് വീസകളാണ് കഴിഞ്ഞ വർഷം നല്‍കിയത്. യുഎസിലെ ഏറ്റവും വലിയ വിദ്യാർഥി സമൂഹവും ഇന്ത്യക്കാരായി മാറി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.