രാജ്യത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 89,129; ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

by Vadakkan | 3 April 2021 6:18 PM

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 89,129 കോവിഡ് കേസുകളാണ്. സെപ്റ്റംബര്‍ 20 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 714 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ആകെ മരണം 1,64,110. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി.

നിലവില്‍, 6,58,909 പേരാണ് കോവിഡ് ബാധിച്ചുചികിത്സയിലുള്ളത്. രോഗുമുക്തി നിരക്ക് 93.36 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. വെള്ളിയാഴ്ച, 47,827 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ 8,648 പുതിയ രോഗികളുണ്ട്.

ഡല്‍ഹിയില്‍ 3,594 കേസുകളാണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. ഈ വര്‍ഷം റിപ്പോര്‍ട്ടു ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണിത്.

തമിഴ്‌നാട്ടില്‍ 3,290 പേര്‍ക്കും കര്‍ണാടകയില്‍ 4,991 പേര്‍ക്കും പുതുതായി രോഗം ബാധിച്ചു.

Source URL: https://padayali.com/32423523-2/