തട്ടിപ്പ് കുലത്തൊഴിൽ ആക്കിയ പ്രസിഡണ്ട്

തട്ടിപ്പ് കുലത്തൊഴിൽ ആക്കിയ പ്രസിഡണ്ട്
January 13 20:25 2023 Print This Article

ഐപിസി സഭാ വിശ്വാസികളെ പറ്റിച്ചു മാത്രം ജീവിച്ചു പഠിച്ച നിലവിലെ ജനറൽ പ്രസിഡന്റിനു, തന്റെ വ്യാജങ്ങൾ ഓരോന്നായി സഭയിൽ ഉള്ളവർ പുറത്തു കൊണ്ടുവരുമ്പോഴും അവയും മറ്റൊരു വ്യാജത്തിന് വഴിയാക്കി മാറ്റുവാൻ യാതൊരു ലജ്ജയും ഇല്ല.

തലമുറ തലമുറ ആയി തട്ടിപ്പും വെട്ടിപ്പും ഞങ്ങളുടെ അവകാശം എന്നത് പോലെയാണ് ഐപിസി പ്രസിഡന്റിന്റെ ദിനം പ്രതിയുള്ള ഓരോ ചെയ്തികളും. വത്സനും കൂട്ടരും ജനറൽ കൗൺസിലിനെ തന്നെ വഞ്ചിച്ച രേഖാ മൂലമുള്ള തെളിവ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു, തുടർന്നുള്ള കാര്യങ്ങൾ വായിക്കും മുമ്പ് ഈ രേഖ വായിച്ചു മനസ്സിലാക്കുക:-

ഈ രണ്ടു പേപ്പറുകളും വിളിച്ചു പറയുന്ന സത്യം, ഐ.പി.സി ജനറൽ പ്രസിഡണ്ട് തന്നിഷ്ടം കാണിച്ചു ഐപിസി വിശ്വാസി സമൂഹമോ, ഐ.പി.സി ജനറൽ കൗൺസിലോ, ജനറൽ പ്രെസ്ബിറ്ററിയോ അറിയാതെ ഐപിസി ക്കു ഒരു ഗവേണിങ് ബോഡി ഉണ്ടാക്കി എന്നതാണ്.

ഈ വ്യാജന്മാർ ഈ വസ്തുത ഐപിസി യു ടെ ജനറൽ കൗൺസിൽ പോലും അറിയാതെ ഒരു കൊല്ലം കൊണ്ട് നടക്കുകയും ചെയ്തു. 2022 ജനുവരി 24 നു ആണ്, ടി. വത്സൻ, വിൽസൻ ജോസഫ്, സാമുവേൽ ജോർജ്ജ് , സണ്ണി മുളമൂട്ടിൽ, നോയൽ സാമുവേൽ, ഭഗവാൻ ദാസ്, വി. സുബ്ബറാവു എന്നിങ്ങനെ 7 പേരെ ഉൾപ്പെടുത്തി ഐപിസി കൗൺസിലോ പ്രസ്ബിറ്ററിയോ, ജനറൽ ബോഡിയോ അറിയാതെ ഒരു ഗവേണിങ് ബോഡി- കമ്മറ്റി ഉണ്ടാക്കുന്നതും സഭയെ അറിയിക്കാതെ ഇതു വരെ കൊണ്ട് നടന്നതും. ഇത്ര നാണം കെട്ട ഒരു ഭരണസമിതി ആണ് ഐ.പി.സി യെ ഭരിക്കുന്നത് എന്നത് കുമ്പനാട് മുറ്റത്ത് തങ്ക ലിപികളിൽ കൊത്തി വയ്ക്കേണ്ടത് തന്നെയാണ്.

വത്സൻ എബ്രഹാമിന്റെ സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന ചിലർ ഈ കത്ത് പുറത്ത് കൊണ്ട് വന്നപ്പോൾ ഇങ്ങനെ ഒരു കമ്മറ്റി ഉണ്ടാക്കിയിട്ടില്ല എന്നൊരു വാദം വത്സനും കൂട്ടരും മുന്നോട്ട് വച്ചില്ല എന്ന് മാത്രമല്ല, ഈ കമ്മറ്റിയെ ന്യായീകരിക്കാൻ വത്സനു വേണ്ടി നോർത്ത് ഇന്ത്യയിൽ നിന്ന് കള്ളവോട്ട് കൊണ്ട് വരുന്ന ഏജന്റ് കുഞ്ഞു കോശി രംഗത്ത് വരികയും ചെയ്തു. എന്നാൽ ഇത് എന്തു കൊണ്ട് ഇത് വരെ കൗൺസിലിനെ അറിയിച്ചില്ല എന്നതിന് ന്യായീകരണ തൊഴിലാളി കോശി ഇത് വരെ മറുപടി പറഞ്ഞിട്ടില്ല. ഏറ്റവും ഒടുവിൽ വത്സന്റെ ആളുകൾ മറ്റൊരു വ്യാജം കൂടി ഇതേ ലെറ്റേഴ്സ് വച്ചു സ്ഥാപിക്കാൻ പാഴ്ശ്രമം നടത്തി.

കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് (2022) കൂടിയ ജനറൽ ബോഡിയിൽ എടുത്ത ഭരണഘടനാ പുതുക്കൽ ഏലൂരിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞെന്നാണ് ഇവർ ഐ.പി.സി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. 2022 ജനുവരി 7 നു ഇവർ നടത്തിയ വ്യാജത്തിന്റെ പകർപ്പാണ് ഈ ലെറ്ററുകൾ. അത് 2022 സെപ്റ്റംബർ 1 നു കൂടിയ ജനറൽ ബോഡിയുടെ തീരുമാനം എന്ന പേരിൽ വത്സനും കൂട്ടരും എഴുതിയുണ്ടാക്കിയ വ്യാജ ഭരണഘടന ഏലൂരിൽ രജിസ്റ്റർ ചെയ്തതിന്റെ റെസിപ്റ്റ് പേപ്പർ ആണെന്ന് പറയാൻ പോലും ഈ ഭോഷന്മാർക്ക് യാതൊരു ഉളുപ്പും ഇല്ല. വിശ്വാസികളെ ഇത്ര വിഡ്ഢികൾ ആയിട്ടാണോ വത്സൻ എബ്രഹാമും അയാളുടെ തട്ടിപ്പിന്റെ വിഹിതം പറ്റുന്ന ശിങ്കിടികളും വിചാരിക്കുന്നത്.

2022 സെപ്റ്റംബർ മാസം തിരുത്തിയ ഭരണഘടനാ ഏകദേശം 8 മാസം മുമ്പ് 2022 ജനുവരിയിൽ രജിസ്റ്റർ ചെയ്ത ഭീകരൻമാർ എന്തു കൊണ്ട് പുതുക്കി എന്ന് അവകാശപ്പെടുന്ന ഭരണഘടന പുറത്തു വിടുന്നില്ല..? എന്തുകൊണ്ട് പുതുക്കി എന്ന് പറയുന്ന ഭരണഘടനയുടെ ഒരു കോപ്പി പോലും ഐപിസി യുടെ വിശ്വാസികൾക്കോ, പ്രസ്ബിറ്ററിക്കോ, കൗൺസിലിനോ പോലും കാണാൻ പോലും കിട്ടുന്നില്ല. ഇതെന്താ പുതുക്കിയ ഭരണഘടന വല്ല മായാവി കുപ്പിയിലും അടച്ചു വച്ചിരിക്കുകയാണോ? ഏറ്റവും ഒടുവിൽ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് സെപ്റ്റംബർ ഒന്നിന് കൂടിയ ജനറൽ ബോഡിയിൽ വന്ന അംഗങ്ങൾ, പ്രവേശന കവാടത്തിൽ അറ്റൻഡൻസ് രേഖപ്പെടുത്തിയ ( പേരും ഒപ്പും രേഖപ്പെടുത്തിയ രജിസ്റ്റർ ) കൊണ്ടുപോയി വിജയവാഡ, സ്റ്റാമ്പ്‌ ആൻഡ് രജിസ്റ്റർ ഓഫീസ് ഐ.ജി.ക്ക് നൽകി, ഇത് പുതുക്കിയ ഭരണഘടന ജനറൽ ബോഡി സമ്മതിച്ചതാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു വത്സനും കൂട്ടർക്കും ഇലക്ഷൻ അട്ടിമറിക്കാൻ പാകത്തിനുള്ള പുതിയ ഭരണഘടന കൊണ്ട് വരാൻ ശ്രമിക്കുന്നു എന്നതാണ്.

ഇതിന്റെ തെളിവുകൾ യഥാസമയം പുറത്ത് വരും. നിലവിൽ ഐപിസി ജനറൽ ബോഡിയുടെ തീരുമാനം, ജനറൽ കൗൺസിലിൽ ചിലരുടെ എതിർപ്പ്, ഐപിസി യിൽ ചിലർ രണ്ടു കോടതികളിൽ കൊടുത്തിരിക്കുന്ന കേസ്, കോടതി വിധി എന്നിവയെ മറികടന്നു, വത്സന്റെ ഏകാധിപത്യ ഭരണം മുൻപോട്ട് കൊണ്ടുപോകാൻ വേണ്ടിയുള്ള വ്യാജ ഭരണഘടന പ്രാബല്യത്തിൽ കൊണ്ട് വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ ഇല്ലാത്ത ഭരണഘടനയുടെ പേരും പറഞ്ഞു വത്സൻ കുമ്പനാട് ഡിസ്ട്രിക്റ്റ് കമ്മറ്റിയും അതിന്റെ തിരഞ്ഞെടുപ്പും, കോശി പഞ്ചാബ് റീജിയൻ തിരഞ്ഞെടുപ്പും നടത്തിക്കഴിഞ്ഞു. ഒന്നുകിൽ ജനറൽ ബോഡി യെ വത്സൻ വഞ്ചിച്ചു, ഇല്ലെങ്കിൽ കുമ്പനാട് സെന്ററിനെ വത്സനും, പഞ്ചാബ് റീജിയനെ കുഞ്ഞു കോശിയും വഞ്ചിച്ചു. രണ്ടിൽ ഒന്ന് സംഭവിച്ചല്ലേ പറ്റൂ.

എന്തിന് വേണ്ടിയാണ് വത്സനും കൂട്ടരും ഈ വക്രബുദ്ധിയെല്ലാം കാണിച്ചു സഭയെ ദിനം പ്രതി തൂക്കി വിറ്റു കൊണ്ടിരിക്കുന്നത്. ഇങ്ങനെ വെട്ടിച്ചും വഞ്ചിച്ചും എത്ര കാലം ഇവർ മുൻപോട്ട് പോകും..? ഒരു ഇലക്ഷൻ നടന്നാൽ താൻ എന്നേക്കുമായി ഐപിസിയുടെ പുറത്തേക്കു എറിയപ്പെടും എന്ന ബോധ്യത്തിൽ സാക്ഷാൽ പിശാചിന്റെ ഭാവത്തിൽ ആണ് ഇപ്പോൾ വത്സൻ എബ്രഹാമിന്റെ പ്രകടനം, ഒരു ബൈബിൾ വാക്യം അത് നമുക്ക് കൂടുതൽ വ്യക്തമാക്കിതരുന്നു:- “പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:12)

സകലവിധ തട്ടിപ്പും പണത്തോടുള്ള അടങ്ങാത്ത ആർത്തിയും കൊണ്ട് ഇവർ കാണിച്ചു കൂട്ടുന്ന വക്രതകൾ ചില്ലറയൊന്നും അല്ല. എന്നാൽ എത്ര കാലം ? ജനറൽ ഇലക്ഷൻ നടത്താതെ മുൻപോട്ട് പോകാനാണ് വത്സന്റെ ഭാവം എങ്കിൽ ഈ ദുഷിച്ച നേതൃത്വത്തിനു എതിരെ വിശ്വാസി സമൂഹം പ്രതിഷേധ സമരം തന്നെ ആരംഭിക്കുമെന്നു, ഐപിസി യിൽ ചിലർ ഓൾറെഡി പത്രസമ്മേളനം നടത്തി പറഞ്ഞു കഴിഞ്ഞു. കാത്തിരുന്നു കാണാം, തുടർന്ന് വത്സൻ ചെയ്യാൻ പോകുന്ന അടുത്ത വ്യാജങ്ങളും, വിശ്വാസികളുടെ പ്രതികരണങ്ങളും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.