വിഴുപ്പ് ചുമക്കുന്ന ഐ പി സി യൂ കെ അയർലൻഡ് റീജിയൻ

വിഴുപ്പ് ചുമക്കുന്ന ഐ പി സി യൂ കെ അയർലൻഡ് റീജിയൻ
January 21 00:31 2023 Print This Article

ഇഞ്ചി കടിച്ച കുരങ്ങന്റെ അവസ്ഥ ആണ് ഇപ്പോൾ യൂ കെയിലുള്ള ഐ പി സി പ്രസ്ഥാനത്തിന്. ഒരു അമ്മാമ്മ കാരണം വളരെയേറെ പുലിവാലുകൾ പിടിക്കുന്നുണ്ട് ഐ പി സി യൂ കെ & അയർലൻഡ് റീജിയൻ.

ഇനി സംഭവത്തിലേക്ക് വരാം. ലണ്ടനിലെ ക്രോയ്ഡോൺ എന്ന സ്ഥലത്തുള്ള യഹോവ നിസ്സി ഐ പി സി ചർച്ച്‌ ജനുവരി മാസം 21 തീയതി ഏഴ് മണിക്കൂർ നോൺസ്റ്റോപ്പ് പ്രാർത്ഥന നടത്തുന്നു. അതിനു യൂ കെ യിലേക്ക് എഴുനെള്ളിക്കുന്നതാകട്ടെ സർവോപരി ഉഡായിപ്പും, വ്യഭിചാരം മൂലം ഭാര്യ ഉപേക്ഷിച്ചിട്ട് പോയ കാട്ടാക്കട സുരേഷ് വാവൂനെ. ഇവിടെ വ്യക്തമായി പ്രകടമാകുന്നത് ഐ പി സി യുടെ ഇരട്ടത്താപ്പ് ആണ്.

കാരണം തങ്ങളുടെ വേദികളിൽ ഇങ്ങനെയുള്ള അനാത്മീകരെയും, വ്യഭിചാരികളെയും കയറ്റരുതെന്നു പ്രസ്താവന ഇറക്കിയ പ്രസ്ഥാനത്തിന്റെ യൂ കെ & അയർലൻഡ് റീജിയനിൽ പെട്ട ഒരു ലോക്കൽ സഭ ആണ് ഇങ്ങനെയുള്ള കള്ളന്മാർക്ക് കഞ്ഞി വയ്ക്കുന്നത്. തോന്യവാസം പലതും ഐ പി സി യൂ കെ & അയർലൻഡ് റീജിയനിൽ നടക്കുന്നുണ്ടെങ്കിലും ഇതല്പം കൂടി പോയെന്നു തന്നെ ആണ് യൂ കെയിലുള്ള വിശ്വാസികൾ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

കാരണം ഈ സഭയിൽ ഇതിനു മുൻപും ഇമ്മാതിരി കള്ളന്മാരെ കയറ്റി ശുശ്രുഷിപ്പിച്ചിട്ടുണ്ട് ഈ അമ്മാമ്മ. ഈ അമ്മാമ്മയുടെ പേര് ഷീല തോമസ്. ഭർത്താവ് ചില വർഷങ്ങൾക്ക് മുൻപ് നാട്ടിൽ വച്ച് മരണപെട്ടു. ” അപ്പൻ ചത്തിട്ടു വേണം കട്ടിലിൽ കേറി കിടക്കാൻ” എന്ന് പറഞ്ഞപോലെ ആണ് അമ്മാമ്മയുടെ കാര്യം.

ഭർത്താവ് മരിച്ചതിനു ശേഷം ആണ് സുവിശേഷവേലക്കുള്ള വിളി കിട്ടിയത്. ഭർത്താവിന്റെ മരണത്തിനു ശേഷം ലഭിച്ച ഭീമമായ ഇൻഷുറൻസ് തുക കൈയിൽ വന്നപ്പോൾ അമ്മാമ്മയുടെ ആത്മീകത്തിന്റെ ലവൽ മാറി. നേരത്തെ കൂടിക്കൊണ്ടിരുന്ന ക്രോയ്ഡോൺ ഉള്ള മറ്റൊരു സഭയിൽ നിന്നും ചില ആളുകളെയും കൂട്ടി ആണ് ക്രോയ്ഡോണിൽ തന്നെ സഭ തുടങ്ങുന്നു. ഈ സഭയെ മറ്റു പ്രസ്ഥാനങ്ങളുമായി ചേർക്കുവാൻ നോക്കിയെങ്കിലും ഇവരുടെ തനികൊണം അറിയാവുന്നവർ കൈയൊഴിഞ്ഞു.

അങ്ങനെ ഇരിക്കുമ്പോൾ വിധവയായ അമ്മാമ്മ കുവൈറ്റിൽ ഉള്ള എബി തങ്കച്ചൻ എന്ന ഒരുത്തനുമായി പരിചയത്തിലായി. ദീർഘമാസത്തെ അമ്മാമ്മയുടെ അയാളുമായുള്ള ബന്ധം തുടക്കത്തിലെ അവനെ വിസിറ്റിംഗ് വിസയിൽ യൂ കെയിൽ എത്തിച്ചു, പിന്നീട് അമ്മാമ്മക്ക് ഇഷ്ടപ്പെട്ടത് മൂലം അവനെ ആ ചർച്ചിന്റെ വിസയിൽ പാസ്റ്ററായി യൂ കെയിൽ കൊണ്ടുവന്നു. ( ഇവരുടെ വഴിവിട്ട കഥകൾ പലതും പടയാളിക്ക് കിട്ടിയെങ്കിലും , ഇപ്പോൾ അത് ഇവിടെ എഴുതുന്നില്ല. ) അങ്ങനെ ഇരുന്നപ്പോൾ ഐ പി സിയെ യൂ കെ റീജിയനെ സമീപിക്കുകയും, സകല വിഴുപ്പുകളെയും ചുമക്കുന്ന ഈ റീജിയൻ ഇവരുടെ സഭയെ ചേർക്കുവാൻ തീരുമാനിച്ചു. പിന്നീട് ആണ് അമ്മാമയുടെ കളികൾ തുടങ്ങിയത്.

യൂ കെയിൽ വരുന്ന സകല ഉഡായിപ്പുകൾക്കും കഞ്ഞിവെച്ചുകൊടുക്കാൻ ആടുപ്പുകൂട്ടി തുടങ്ങി. എം എ വർഗീസ് , റെയ്സൺ തോമസ് , നിജു മാത്യു, കെ എ എബ്രഹാം ദാ ഇപ്പോൾ സുരേഷ് വാവുവും. ഇനി ഐ പി സി യൂ കെ & അയർലൻഡ് റീജിയനിലെ അധികാരികളോടുള്ള ചോദ്യം….

മേല്പറഞ്ഞ സകലരെയും പരസ്യമായി എതിർക്കുകയും, ശുശ്രുഷാവേദികളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യുന്ന ഐ പി സി എന്ന ഈ പ്രസ്ഥാനത്തിന്റെ മേൽഘടകങ്ങൾക്ക് വിപരീതമായി ഐ പി സി യൂ കെ & അയർലൻഡ് റീജിയനിൽപ്പെട്ട ഈ ലോക്കൽ സഭക്ക് അധികാരം കൊടുത്തതും, ഇങ്ങനെ അവർ ചെയ്യുന്നതും നിങ്ങളുടെ മൗനസമ്മതത്തോട് ആണോ? ഒരു പക്ഷെ അല്ല എങ്കിൽ ഇവരെ പറഞ്ഞു വിലക്കുവാനും,

ഈ മീറ്റിംഗ് ക്യാൻസൽ ചെയ്യുവാനും നിങ്ങൾ മുതിരുമോ ?? കഥകൾ അനേകം പടയാളിയുടെ കൈയിൽ വ്യക്തമായ തെളിവോട് ഉണ്ട് .. അയർലണ്ടിൽ നിങ്ങളുടെ സഭയിലെ പാസ്റ്ററെ കാരണം കൂടാതെ പുറത്താക്കിയതും, 3 വർഷങ്ങൾ കൂടുമ്പോൾ ബന്ധുക്കാർ തമ്മിൽ പ്രസിഡന്റ് സ്ഥാനം മാറി രസിക്കുന്നതും, യൂ കെ അയർലണ്ട് റീജിയൻ സെക്രട്ടറിയുടെ പഴയകാല ഡൽഹി ചരിത്രങ്ങളും … അയ്യോ പടയാളി ഇവിടെ നിർത്തുന്നു. ഇനി പ്രവർത്തിക്കാൻ നിങ്ങൾക്ക് അവസരം ഒരുക്കുന്നു.

വിശുദ്ധി വാക്കിൽ മാത്രം പോരാ , അത് പ്രവർത്തിയിൽ കൂടി തെളിയിക്കുവാൻ നിങ്ങൾക്ക് ആംപിയർ ഉണ്ടോ എന്ന് നോക്കട്ടെ. എന്നിട്ട് ബാക്കി പുറകാലെ പറയാം. അല്ലാത്തപക്ഷം അമ്മാമയുടെ സാരിത്തുമ്പിൽ പണ്ട് വന്നതുപോലെ, ഇപ്പോൾ ക്രോയ്ഡോണിലെ അമ്മാമയുടെ സാരിത്തുമ്പിൽ നിങ്ങളും ആടുന്നു എന്ന് പടയാളിക്ക് തോന്നി പലതും പുറകാലെ എഴുതേണ്ടി വരും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.