കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ പരാതി: 15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നൽകണം

കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ പരാതി: 15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നൽകണം
May 06 21:12 2022 Print This Article

കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ പരാതി :15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നൽകണം ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം അഡ്വ. ജോജോ ജോസിന്റെ പരാതിയിലാണ് നടപടി. കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന ആരോപണങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.

ഒടുവിലായി ലൗ ജിഹാദ് ആരോപണം ഉന്നയിച്ചത് താമരശേരി രൂപതയായിരുന്നു.കേരളത്തിൽ ലൗ ജിഹാദെന്ന പരാതിയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി. 15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നൽകണമെന്ന് നിർദേശം നൽകി. മറുപടി ലഭിച്ച ശേഷം ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ കേരളം സന്ദർശിക്കുംകമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര കേരളത്തിലെ ക്രൈസ്തവ സഭ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും.

മിശ്രവിവാഹത്തിലേക്ക് വഴിതെറ്റിക്കപ്പെട്ടുവെന്നാരോപിച്ച് മാതാപിതാക്കളിൽനിന്ന് കമ്മീഷന് മുമ്പ് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഈ പരാതികളിൽ പലതും സത്യമാണെന്ന് പിന്നീട് കണ്ടെത്തിയതായും മുൻപ് ഇഖ്ബാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.