ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 14,000ത്തിലധികം പേര് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 32.68 ലക്ഷം കടന്നു.പതിമൂന്ന് കോടി നാല്‍പ്പത് ലക്ഷം പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.14 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 36.53 ലക്ഷം പേര് ചികിത്സയിലുണ്ട്. ആകെ മരണം 2.34 ലക്ഷം പിന്നിട്ടു. ജൂണ്‍ പതിനൊന്ന് ആകുമ്ബോഴേക്ക് രാജ്യത്ത് കൊവിഡ് മരണം 4.04 ലക്ഷം കടക്കുമെന്നാണ് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് അധികൃതര്‍ പറയുന്നത്.
രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 40,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.93 ലക്ഷമായി ഉയര്‍ന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.