24 മണിക്കൂറിനിടെ ഇന്ത്യയില്‍ 57,117 കൊവിഡ് കേസുകള്‍, 764 മരണം

by Vadakkan | 1 August 2020 11:39 AM

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,117 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 764 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.

ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,95,988 ആയി. നിലവില്‍ 5,65,103 പേരാണ് ചികിത്സയിലുള്ളത്. 10,94,374 പേര്‍ രോഗമുക്തരായി. മരണം 36,511 ആയി.

Source URL: https://padayali.com/24-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf/