പുനലൂർ ബഥേൽ ബൈബിൾ കോളേജിന് സെനറ്റ് ഓഫ് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരം

by Vadakkan | 13 January 2023 3:03 PM

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ അഭിമാനമായ ബഥേൽ ബൈബിൾ കോളേജിന് സെനറ്റ് ഓഫ് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരം നേടി എടുത്ത BBC ബോർഡ് അംഗങ്ങൾക്കും മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിക്കും പ്രത്യേകാൽ ഈ കാര്യത്തിൽ അധ്വാനിച്ച എക്സിക്യൂട്ടീവ് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഐസക് വി മാത്യു സാറിനും അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന്റെ അഭിനന്ദനങ്ങൾ..

ഇന്ത്യയിലെ ആദ്യത്തെ പെന്തക്കോസ്ത് ദൈവശാസ്ത്ര സ്ഥാപനമാണ് ബെഥേൽ ബൈബിൾ സ്കൂൾ. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ഔദ്യോഗിക ദൈവശാസ്ത്ര പരിശീലന സ്ഥാപനമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ലോക മിഷൻസ് ഓഫ് അസംബ്ലീസ് ഓഫ് ഗോഡ് ഡിവിഷൻ 1927-ൽ ബെഥേൽ ബൈബിൾ സ്കൂൾ സ്ഥാപിച്ചു.

പെന്തക്കോസ്ത് അനുഭവത്തിന്റെ സന്ദേശവുമായി ഇന്ത്യയിലെത്തിയ റവ. ജോൺ എച്ച്. ബർഗസിന്റെ സമർത്ഥമായ നേതൃത്വത്തിലാണ് ഇതിന് തുടക്കമിട്ടത്. 1927 ജൂണിൽ മാവേലിക്കരയിൽ ശുശ്രൂഷയ്‌ക്കായി മൂന്നു വർഷത്തെ പരിശീലനം വാഗ്ദാനം ചെയ്യുന്ന ബെഥേൽ ബൈബിൾ സ്‌കൂൾ ആരംഭിച്ചു. പിന്നീട്, ബൈബിൾ സ്കൂൾ താൽക്കാലികമായി മറ്റ് സ്ഥലങ്ങളിലേക്കും ഒടുവിൽ 1950-ൽ പുനലൂരിലുള്ള ഇന്നത്തെ സ്ഥലത്തേക്കും മാറ്റി.

സഭയുടെ ആവശ്യങ്ങൾക്കനുസരിച്ച് അക്കാദമികമായി ബെഥേൽ ബൈബിൾ കോളേജ് സ്ഥിരമായി വളരുകയാണ്. തുടക്കത്തിൽ ഒരു സർട്ടിഫിക്കറ്റ് കോഴ്‌സ് വാഗ്ദാനം ചെയ്തു .സ്ത്രീകൾക്കായി ഒരു വർഷത്തെ ശുശ്രൂഷാ പരിശീലനം വാഗ്ദാനം ചെയ്തു. 1982-ൽ, 1985-ൽ ഏഷ്യ തിയോളജിക്കൽ അസോസിയേഷന്റെ അംഗീകൃത ബാച്ചിലർ ഓഫ് തിയോളജി (ബി.ടി.എച്ച്.) അവതരിപ്പിച്ചുകൊണ്ട് സ്‌കൂളിനെ കോളേജ് തലത്തിലേക്ക് ഉയർത്താൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.

അന്നുമുതൽ ഈ സ്ഥാപനം ബെഥേൽ ബൈബിൾ കോളേജ് എന്നാണ് അറിയപ്പെട്ടിരുന്നത്. ബെഥേൽ കോളേജിന്റെ വികസനത്തിലെ ഒരു വലിയ കുതിച്ചുചാട്ടമെന്ന നിലയിൽ, 1995-ൽ ഒരു മാസ്റ്റർ ഓഫ് ഡിവിനിറ്റി (എം. ഡിവ് .) പ്രോഗ്രാം അവതരിപ്പിക്കുകയും പിന്നീട് ATA-യുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. മാസ്റ്റർ ഓഫ് തിയോളജി (എം. ടിഎച്ച് .) പ്രോഗ്രാം 2005-ൽ ആരംഭിക്കുകയും 2012-ൽ ATA-യുടെ അംഗീകാരം നേടുകയും ചെയ്തു.

എന്നാൽ സെറാമ്പൂർ യുണിവേഴ്സിറ്റിയുടെ അംഗീകാര ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു, അതനുസരിച്ച് സെറാമ്പൂർ യൂണിവേഴ്സിറ്റി ഒരു കമ്മീഷനെ അയച്ചിരുന്നു അവർ അവരുടെ ഒഫീഷ്യൽ ബോഡിയിൽ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ബഥേൽ ബൈബിൾ കോളജിന് BTH(ബാച്ചിലർ ഓഫ് തീയോളജി), BD(ബാച്ചിലർ ഓഫ് ഡിവിനിറ്റി) ഈ രണ്ടു കോഴ്സിന് അഫിലിയേഷൻ തന്നിരിക്കുകയാണ്. സെറാമ്പൂരിന്റെ ചില നിബന്ധനകൾ കൂടി കോളേജ് അംഗീകാരിക്കേണ്ടതുണ്ട് അതും ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു.

നേടിയെടുക്കാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ റവ.ടി.ജെ ശാമുവേൽ സാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അക്ഷീണ പരിശ്രമം വിജയത്തിലെത്തിയതിന്റെ ധന്യ നിമിഷത്തിലാണ് ഒരോ എ.ജി. വിശ്വാസിയും. എടുത്തു പറയട്ടെ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അസി. സൂപ്രണ്ട് റവ.ഐസക്.വി. മാ ത്യു സാറാണ് ഇതിന്റെ പിന്നിലെ പ്രേരക ശക്തി എന്നുള്ള വസ്തുത മറക്കുവാൻ കഴിയില്ല, എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു…

ഇങ്ങനെ ഒരംഗീകാരം നേടുവാൻ സഹായിച്ച ദൈവത്തിന് നന്ദി അർപ്പിച്ച് കൊണ്ട് 18 ജനുവരി 2022 രാവിലെ 10 മണിക്ക് ബഥേൽ ബൈബിൾ കോളേജിൽ വെച്ച് സ്തോത്ര പ്രാർത്ഥന നടക്കുകയാണ്,

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബോർഡ് മെംബേഴ്സ്, അഭ്യുദയകാംക്ഷികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും.

Source URL: https://padayali.com/2353446-2/