വാഷിങ്ടണ്‍ : യുഎസില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നാഷ്‌വില്ലി സ്‌കൂളിലാണ് സംഭവം.
സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി തോക്കുമായെത്തി ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കു നേരേയും വെടിയുതിര്‍ത്തത്.
ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് വെടിവെപ്പില്‍ ഇവര്‍ മരിച്ചു. സ്‌കൂളിലെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. സ്‌കൂളുമായി സംബന്ധിച്ച മാപ്പുകളും രൂപരേഖയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്. ഇവരും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരുമാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.