ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചു

ട്രംപിനും ഭാര്യ മെലാനിയക്കും  കൊവിഡ് സ്ഥിരീകരിച്ചു
October 02 12:13 2020 Print This Article

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ അദ്ദഹത്തിന്റെ ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രംപും ഭാര്യയും ക്വാറന്റീനിലായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്രംപ് തന്നെയാണ് ട്വിറ്റര്‍ വഴി അറിയിച്ചത്.
‘എനിക്കും മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചു. എത്രയും പെട്ടെന്ന് ഞങ്ങള്‍ സുഖം പ്രാപിക്കും. ഞങ്ങളിതിനെ ഒന്നിച്ച്‌ നേരിടും’- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

എയര്‍ ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്. ദിവസങ്ങള്‍ക്ക് മുമ്ബ് ക്ലീവ്‌ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്‌സ് അംഗമായിരുന്നു.

നേരത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ വക്താവായും ഹിക്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഈ വര്‍ഷം തുടക്കത്തിലാണ് ഹിക്‌സ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.